1. Health & Herbs

കറ്റാർവാഴ കൃഷി ചെയ്യാം - മരുന്നിനൊപ്പം സൗന്ദര്യ ഉത്പന്നങ്ങളും നിർമ്മിക്കാം

എല്ലാതരം കാലാവസ്ഥയിലും ഏത് തരം മണ്ണിലും വളരുന്ന ചെടിയാണ് കറ്റാർവാഴ. എന്നിരുന്നാലും അതിശൈത്യവും കുറഞ്ഞ താപനിലയുള്ള അന്തരീക്ഷവും ഇതിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നു.

Arun T
കറ്റാർവാഴ
കറ്റാർവാഴ

എല്ലാതരം കാലാവസ്ഥയിലും ഏത് തരം മണ്ണിലും വളരുന്ന ചെടിയാണ് കറ്റാർവാഴ. എന്നിരുന്നാലും അതിശൈത്യവും കുറഞ്ഞ താപനിലയുള്ള അന്തരീക്ഷവും ഇതിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നു. മഴ കുറഞ്ഞതും (വർഷത്തിൽ ഏതാണ്ട് 50-300 മില്ലി മീറ്റീർ.) അതുപോലെതന്നെ നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് കറ്റാർവാഴ കൃഷിക്കനുയോജ്യം. വെള്ളം നല്ലപോലെ വാർന്നു പോകുന്ന മണൽ പ്രദേശങ്ങളിലും വളരുന്ന ചെടിയാണ് കറ്റാർവാഴ. മണ്ണിലെ ക്ഷാരത്വം അതിജീവിക്കാൻ കഴിവുള്ള കറ്റാർവാഴ, മദ്ധ്യഭാരതത്തിലെ കറുത്ത പരുത്തിമണ്ണിലും (Black cotton soil) നന്നായി വളരുന്നു.

പ്രവർദ്ധനം

ചിനപ്പുകൾ നട്ടാണ് കറ്റാർവാഴ കൃഷിചെയ്യുന്നത്. പ്രധാന കൃഷിയിടത്തിൽ, ചിനപ്പുകൾ 45 x 45 സെ.മീറ്റർ അകലത്തിൽ നടാം.

ടിഷ്യുകൾച്ചർ രീതി അവലംബിച്ച് ഓരോ തണ്ടിന്റെ അഗ്രഭാഗത്തു നിന്ന്, നാലുമുതൽ പതിനഞ്ച് ചെടികൾ വരെ ഉല്പാദിപ്പിക്കാമെന്ന് ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ചെടികളെല്ലാംതന്നെ, നല്ല വിളവുതരുന്നതായിട്ടും പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

നിലമൊരുക്കലും നടിലും

കറ്റാർവാഴയുടെ വേരുപടലങ്ങൾ 20 സെ.മീറ്ററിൽ താഴെ പൂഴ്ത്തി റങ്ങാത്തതിനാൽ അധികം ആഴത്തിൽ കിളച്ച് നിലമൊരുക്കേണ്ടതില്ല. വാരങ്ങളിലോ, ഉയർന്ന തടങ്ങളിലോ 4545 സെ.മീ. അകലത്തിൽ പിനപ്പുകൾ നടാം. തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷിചെയ്യാമെങ്കിലും, തുറസ്സായ, നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുമ്പോഴാണ് കറ്റാർവാഴയിൽനിന്ന് കൂടുതൽ വിളവ് ലഭിക്കുന്നത്. കറ്റാർവാഴ, തോട്ട ങ്ങളുടെ അതിരുകളിൽ, 2 മീറ്റർ വീതിയിൽ 5 വരികളായി നടുകയാണെങ്കിൽ തോട്ടങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാൻ സാധിക്കും.

വിളപരിപാലനം

നടുന്നതിനുമുൻപ് ജൈവവളം മണ്ണിൽ ചേർത്തുകൊടുക്കണം. ചെടിയുടെ വളർച്ചാഘട്ടങ്ങളിൽ ചെയ്യേണ്ട മറ്റു പ്രധാന പരിചരണമുറകൾ കളപറിക്കൽ, ഇടയിളക്കൽ എന്നിവയാണ്. ഇടയ്ക്കിടെ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർത്ത് മണ്ണുകയറ്റികൊടുക്കുന്നതും നല്ലതാണ്.

കീടരോഗനിയന്ത്രണം

ഇലയിടുക്കുകളിൽ കൂട്ടമായിരുന്ന് നീരറ്റികുടിക്കുന്ന മീലിമുട്ടകളാണ് പ്രധാന കീടം. ഇവയെ നിയന്ത്രിക്കാൻ കുഞ്ഞിവെള്ളം കുറുക്കി തളിയ്ക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുമ്പോൾ, ക്ലോർപൈറിഫോസ് എന്ന കീടനാശിനി, 2 മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാം.

ഇലപ്പുള്ളി, ഇല കരിച്ചിൽ, ആന്ത്രാാസ് എന്നീ കുമിൾരോഗങ്ങളാണ് ഇലകളെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനം. ആ കാസ് ബാധിച്ച് ഇലകളിൽ തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഉള്ള പാടുകൾ കാണുന്നു. പിന്നീട് ഇലകൾ ചീഞ്ഞഴുകിപ്പോകുന്നു. ഇലകരിച്ചിൽ, ആന്ത്രാസ് എന്നീ രോഗങ്ങൾക്കെതിരെ ബാവിസ്റ്റിൻ 0.1 ശതമാനം വീര്യത്തിലും, ഇലപ്പുള്ളി രോഗത്തിനെതിരെ മാങ്കോസ് 0.2 ശതമാനം വീര്യത്തിലും, ഒരാഴ്ച ഇടവിട്ട്, 2-3 പ്രാവശ്യം തളിച്ചു കൊടുക്കാവുന്നതാണ്.

വിളവെടുപ്പ്

ആറുമാസത്തിനുശേഷം, മൂപ്പെത്തിയ പോളകൾ അടിവശത്തു നിന്ന് മുറിച്ചെടുത്ത് വിപണനം ചെയ്യാം. പോളകൾ വെട്ടിയെടുത്ത ഷം, ജൈവവളം ചേർത്ത് മണ്ണ് കയറ്റികൊടുക്കണം. ഇങ്ങനെ തുടർച്ചയായി, 3 വർഷം വിളവെടുക്കാവുന്നതാണ്. ഒരു ഹെക്ടറിൽ നിന്ന് ഏകദേശം 22 ടൺ പച്ചയില ലഭിക്കും. മുളയ്ക്കുന്ന ചിനപ്പുകൾ നടുവാനായി ഉപയോഗിക്കാം. പോളകൾ പച്ചയായി വിപണനം ചെയ്യാം.

സംസ്ക്കരണം

ഇലപ്പോളകളിലടങ്ങിയിട്ടുള്ള വഴുവഴുപ്പുള്ള നീര് ശേഖരിക്കാനായി, ഇലപ്പോളകളുടെ ചുവടുഭാഗം 2.5 സെ.മീറ്ററും അഗ്രഭാഗം 5-10 സെ. മീറ്ററും കത്തി ഉപയോഗിച്ച് നീക്കം ചെയ്യണം. പിന്നീട് ഇല ചെറിയ കഷ്ണങ്ങളായി നുറുക്കി നല്ല പോലെ അരച്ചെടുക്കണം. അതിനുശേഷം, ചില രാസപദാർത്ഥങ്ങൾ ചേർത്ത്, പ്രസ്സുകളിൽ കൂടി കടത്തി വിട്ട് തൊണ്ടുകൾ നീക്കി നീരെടുക്കുന്നു. പിന്നീട് അരിപ്പകൾ വഴി അരി ച്ചെടുത്ത് ഉപയോഗപ്രദമല്ലാത്ത ഘടകങ്ങൾ നീക്കം ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന നീര് (Mucilage) സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്.

പ്രീഡ്രയിംഗ് രീതി അവലംബിച്ച് കറ്റാർവാഴയിൽ നിന്ന് ലഭി ക്കുന്ന ദ്രാവകത്ത പൊടിരൂപത്തിലാക്കാവുന്നതാണ്. പൊടിരൂപത്തി ലാക്കുമ്പോൾ, കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാനാകും.

രാസഘടകങ്ങൾ

ഇലപ്പോളനീരിൽ അടങ്ങിയിട്ടുള്ള പ്രധാന രാസഘടകം ബാർബ ലോയിൻ എന്ന ഗ്ലൂക്കോഡാണ്. അലൊമോഡിൻ എന്ന ഘടക വും, ഐണ്ഡാ-എമോഡിൻ എന്ന ഘടകവും, ചെറിയ തോതിൽ ഈ ചെടിയിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവ കൂടാതെ കറ്റാർവാഴയിൽ നേരിയ തോതിൽ ബാഷ്പീകൃതതൈലവുമുണ്ട്

ഉപയോഗം

വാതം, ജ്വരം, കഫം, വിഷം, നേത്രരോഗം, ചർമ്മരോഗങ്ങൾ, തീപൊള്ളിയ വണങ്ങൾ, ചുമ എന്നിവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് കറ്റാർവാഴ. കൂടാതെ രക്തശുദ്ധീകരണത്തിനും ഗർഭാശയ പേശിധമനി കളെ ഉത്തേജിപ്പിക്കുവാനും ഉപകരിക്കുന്നു. ആർത്തവസമയത്തുണ്ടാകുന്ന വയറുവേദന ശമിക്കാൻ കറ്റാർവാഴപോളിയുടെ നീര് നിത്യവും രാവിലെയും വൈകുന്നേരവും കുടിച്ചാൽ മതിയാകും.

വയറിളക്കാൻ ഉത്തമൗഷധമാണ് കറ്റാർവാഴ കന്നുകാലി ചികിത്സയിലും ഫലപ്രദ ഔഷധമാണ്. കറ്റാർവാഴയുടെ ഇലച്ചാറുണക്കിയാണ് ചെന്നിനായകം തയ്യാറാക്കുന്നത്. കറ്റാർവാഴയിൽ നിന്ന് തുണികൾക്ക് നിറം കൊടുക്കാനുപയോകിക്കുന്ന പർപ്പിൾ നിറത്തിലുള്ള സ്വാഭാവിക രജ്ഞകവ സവും ലഭിക്കുന്നു.

ഇലപ്പോളകളിൽനിന്നു ലഭിക്കുന്ന മ്യസിലേജ് വിവിധതരം ഓയിന്റ്മെന്റുകൾ, ക്രീമുകൾ, ലോഷനുകൾ, ഷാംപുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇതിന്റെ മാംസളമായ ഭാഗങ്ങളിൽ നിന്ന് അച്ചാർ തയ്യാറാക്കാം. സമൃദ്ധമായ മുടി വളരാനുതകുന്ന ഒരു കേശലേപനമായും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്.

English Summary: do aloevera farming - you can do make money from medicine and beauty products

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds