<
  1. Health & Herbs

ഈ രോഗമുള്ളവർ ചുക്കുകാപ്പി ശീലമാക്കേണ്ട...

ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ രോഗാണുക്കളെ അകറ്റാനും, ഊർജ്ജം നൽകാനും എല്ലാം ഇത് സഹായിക്കുന്നു, എന്നാൽ ഇതിനും ഉണ്ട് പാർശ്വഫലങ്ങൾ. എല്ലാ അസുഖക്കാർക്കും ഇത് പറ്റില്ല മാത്രമല്ല പ്രത്യേക രോഗക്കാർക്ക് ചുക്ക് കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല.

Saranya Sasidharan
Do not drink dry ginger coffee
Do not drink dry ginger coffee

പാരമ്പര്യ വൈദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുക്കുകാപ്പി. പണ്ട് കാലം മുതൽ പനി അല്ലെങ്കിൽ ജലദോഷം വന്നാൽ ആദ്യം ചെയ്യുന്നത് ചുക്കുകാപ്പി ഉണ്ടാക്കി കുടിക്കുക എന്നതാണ്,

ഇതിൽ ചുക്കാണ് ഉപയോഗിക്കുന്നത്, കൂടെ ശർക്കര, കുരുമുളക്, തുളസി എന്നിവയും ചേർക്കുന്നു, ചുക്ക് എന്ന് പറയുന്നത് ഇഞ്ചി ഉണക്കി എടുത്തതാണ്. ഇതിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ രോഗാണുക്കളെ അകറ്റാനും, ഊർജ്ജം നൽകാനും എല്ലാം ഇത് സഹായിക്കുന്നു, എന്നാൽ ഇതിനും ഉണ്ട് പാർശ്വഫലങ്ങൾ. എല്ലാ അസുഖക്കാർക്കും ഇത് പറ്റില്ല മാത്രമല്ല പ്രത്യേക രോഗക്കാർക്ക് ചുക്ക് കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല.

IBS

IBS അഥവാ ഇറിട്ടബിൾ ബൌൾ സിൻഡ്രോം ഉള്ളവർക്ക് ചുക്കുകാപ്പി നല്ലതല്ല, അത്പോലെ തന്നെ കുടൽ രോഗങ്ങൾ, അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള അസുഖക്കാർക്ക് ചുക്ക് കാപ്പി കുടിക്കുന്നത് ആരോഗ്യ കരമായി നല്ലതല്ല. അത്കൊണ്ട് തന്നെ ഇത്തരക്കാർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ചുക്കുകാപ്പിയുടെ ഗുണങ്ങൾ

എന്നാൽ അതേ സമയം തന്നെ മറ്റ് പല അസുഖക്കാർക്കും ഇത് വളരെ ആരോഗ്യകരമാണ്. നെഞ്ചിലേയും തലയിലേയും ഒക്കെ കഫമിളക്കാനുള്ള മരുന്ന് കൂടിയാണ് ഇത്. ഇതിന് പ്രായ വ്യത്യാസം ഇല്ല എന്നതാണ് ഏറ്റവും നല്ല വശങ്ങളിലൊന്ന്.

പല രോഗാവസ്ഥകളിലും ചുക്ക് നമുക്ക് മരുന്നാക്കാം. ഇത് ഗർഭിണികൾക്ക് പറ്റിയ മരുന്നാണ്. ഇവർക്കുണ്ടാകുന്ന ഓക്കാനം പോലുള്ള അവസ്ഥകൾക്ക് ഇത് നല്ലൊരു മരുന്നാണ്. അര സ്പൂണ്‍ ചുക്കുപൊടി എടുത്ത് ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യപരമായി ഗുണം നല്‍കും.

ദഹനപ്രശ്നമുള്ളവർക്ക് ഇത് നല്ലൊരു മരുന്നാണ്. ഭക്ഷണത്തിന് മുമ്പ് കുറച്ച് ചുക്കുപൊടി കഴിക്കുന്നത് ദഹനത്തെ എളുപ്പമാക്കുന്നു. എന്നാൽ ശ്രദ്ധിക്കുക കുടൽ രോഗമുള്ളവർക്ക് ഇത് അത്ര നല്ലതല്ലെന്ന് എപ്പോഴും ഓർമിക്കുക.

ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത് കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾക്ക് നല്ല മരുന്നാണ്. മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും ഇത് നല്ലതാണ്, അതിന് കാരണം ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് ഇത്. ഇതിൽ നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് തടി കുറയ്ക്കുന്നതിന് നല്ലതാണ്.

ചുക്ക് കാപ്പി ഉണ്ടാക്കാം

ചുക്ക് പൊടി
ശർക്കര
വെള്ളം
കുരുമുളക് പൊടി
തുളസിയില
ഏലയ്ക്ക
കാപ്പിപ്പൊടി

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കുക, ഇതിലേക്ക് ചുക്കുപൊടി ശർക്കര, തുളസിയില, ഏലയ്ക്ക, കുരുമുളക് പൊടി എന്നിവ ചേർക്കുക. ഇത് വാങ്ങി അരിച്ചെടുത്ത് ചൂടോടെ തന്നെ കുടിക്കുക.

ബന്ധപ്പെട്ട വാർത്തകൾ : വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ...

English Summary: Do not drink dry ginger coffee

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds