പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാവരുടെയും പൊതുവായ ശീലമാണ്. എന്നാൽ സവാള (Onion), ചെറിയുള്ളി, വെളുത്തുള്ളി (Garlic), ഉരുളക്കിഴങ്ങ് (Potato) തുടങ്ങി ദിവസേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഇവ മിക്കവാറും എല്ലാ കറികളിലെയും ചേരുവകളാണ്. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട യാതൊരു ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉരുളക്കിഴങ്ങ് പെട്ടെന്ന് കേടാകുകയാണ് ചെയ്യുന്നത്. മാത്രമല്ല ഫ്രിഡ്ജിനുള്ളിൽ വച്ച് തന്നെ ഇതിന് പെട്ടെന്ന് മുള വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ജാതി തൊണ്ടിന്റെ ഗുണവും കൊതിയൂറും വിഭവങ്ങളും
ഫ്രിഡ്ജിൽ വച്ച ഉരുളക്കിഴങ്ങ് കാൻസറിന് കാരണമാകുമോ?
ഫ്രിഡ്ജിൽ വച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കാൻസറിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം. ഫ്രിഡ്ജിൽ വച്ച് കഴിഞ്ഞാൽ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് പഞ്ചസാരയായി മാറുന്നു. ഈ ഘടകങ്ങൾ കാൻസറിന് കാരണാകുന്ന രാസവസ്തുക്കൾ പുറത്തു വിടുന്നു എന്നാണ് കണ്ടെത്തൽ. മാത്രമല്ല ഫ്രിഡ്ജിൽ വച്ച ഉരുളക്കിഴങ്ങ് ഉയർന്ന ചൂടിൽ പാചകം ചെയ്യരുതെന്നും പറയുന്നുണ്ട്.
ഈ സമയത്ത് ഉരുളക്കിഴങ്ങിലെ പഞ്ചസാര അമിനോ ആസിഡുമായി (Amino acid) ചേർന്ന് രാസവസ്തുക്കൾ രൂപപ്പെടുന്നതിന് കാരണമാകുന്നു എന്നാണ് പറയുന്നത്. ഇനി അഥവാ ഫ്രിഡ്ജിൽ വച്ചാൽ മുറിച്ച് അര മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് വച്ചതിന് ശേഷം ഉപയോഗിക്കാൻ എടുക്കാം.
ഉരുളക്കിഴങ്ങിൽ മുള വളരുന്നത് എങ്ങനെ തടയാം (How to prevent sprouts in potato?)
- ഉരുളക്കിഴങ്ങ് കേടുവരാതിരിക്കാൻ ജലാംശം കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മുള വന്ന് ഉപയോഗിക്കാൻ സാധിക്കില്ല.
- സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിൽ ഉരുളക്കിഴങ്ങ് വയ്ക്കുന്നത് മുള വരാനുള്ള സാധ്യത കൂട്ടുന്നു.
- വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലോ വായു സഞ്ചാരമുള്ള പെട്ടിയിലോ സൂക്ഷിക്കാം.
- ആപ്പിളിന്റെ കൂടെയോ, സവാളയുടെ കൂടെയോ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. ഇവയിലുള്ള എഥിലെൻ വാതകം ഉരുളക്കിഴങ്ങിൽ പെട്ടെന്ന് കേട് വരുത്തുന്നു.
- ഇലക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങ് എങ്ങനെ ഏറെനാൾ കേടുവരാതെ സൂക്ഷിക്കാം (How to preserve potatoes for a long time?)
- വായുസഞ്ചാരമുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് നല്ലതാണ്.
- സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളിലോ പേപ്പർ ബാഗുകളിലോ സൂക്ഷിക്കാം.
- കഴുകിയ ശേഷം ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം കഴുകുക.
- വളരെയധികം വെളിച്ചമുള്ള സ്ഥലത്ത് സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങിൽ പച്ച നിറം ഉണ്ടാകും. ഇങ്ങനെയുള്ള ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പ് ഈ ഭാഗം മുറിച്ച് കളയാം.
Share your comments