സാബുദാന, സാഗോ എന്ന പേരുകളിൽ അറിയപ്പെടുന്ന ചവ്വരിയെ കുറിച്ച് അറിയാത്ത മലയാളി ഉണ്ടാകില്ല. കാരണം, അടപ്രഥമനിലും പാലടയിലുമെല്ലാം പ്രധാനിയായ ചവ്വരി മലയാളിയുടെ പ്രിയപ്പെട്ട കപ്പയിൽ നിന്നും സംസ്കരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവാണ്. പായസത്തിൽ മാത്രമല്ല, ഉപ്പുമാവ് പോലുള്ള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനും ചവ്വരി ഉപയോഗിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആഹാരം കഴിച്ചയുടനെയുള്ള കുളി അനാരോഗ്യകരം
കപ്പ കിഴങ്ങിന്റെ അന്നജത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സബുദാന നിങ്ങളുടെ രുചിക്കൂട്ടുകളിൽ ചേർക്കുകയാണെങ്കിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
പോഷകങ്ങളാൽ സമ്പുഷ്ടമായ സബുദാനയിൽ ഇരുമ്പ്, ചെമ്പ്, വിറ്റാമിൻ ബി6, കോപ്പർ എന്നിവയും അടങ്ങിയിരിക്കുന്നു.
ചവ്വരിയുടെ ആരോഗ്യ ഗുണങ്ങൾ
രക്തസമ്മർദം നിയന്ത്രിക്കുന്നു- സബുദാനയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പേശികൾക്കും ഇത് വളരെയധികം ഗുണം ചെയ്യും.
എല്ലുകൾക്ക് ബലം നൽകാൻ- സാബുദാനയിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇരുമ്പ്, വിറ്റാമിൻ കെ എന്നിവയും ഇതിൽ ധാരാളമുള്ളതിനാൽ എല്ലുകൾക്ക് ബലം നൽകുന്നതിന് സഹായകരമാണ്. എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് സുരക്ഷ നൽകുന്നതിനും ഇത് ഉത്തമമാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു- സബുദാനയിൽ കലോറി വളരെ കുറവായതിനാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ ഭക്ഷ്യവിഭവമാണിത്.
കുട്ടികൾക്ക് ബെസ്റ്റ് ഫുഡ്
പാലിന് പുറമെ ചെറിയ കുട്ടികള്‍ക്ക് ധാരാളമായി നല്‍കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നാണിത്. അന്നജം സമ്പുഷ്ടമായി അടങ്ങിയിട്ടുള്ളതിനാലും കൃത്രിമ മധുരവും രാസവസ്‌തുക്കളും ചേർന്നിട്ടില്ല എന്നതിനാലും ചവ്വരി വിവിധ ആഹാരങ്ങളില്‍ ചേര്‍ക്കുന്നു. ഇതിന് എളുപ്പം ദഹിക്കുന്നതിനും അതിവേഗം ഊര്‍ജം നല്‍കുന്നതിനും ശേഷിയുള്ളതിനാൽ രോഗികൾക്ക് കൊടുക്കാവുന്ന മിതാഹാരമായും കണക്കാക്കുന്നു. മാത്രമല്ല, ചവ്വരിക്ക് തണുപ്പിക്കുന്ന ഗുണമുള്ളതിനാല്‍ പിത്തം അധികമായിട്ടുള്ളവര്‍ക്ക് ചവ്വരി കഞ്ഞി കുടിക്കാം.
ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ
വ്യായാമ വേളയിൽ നമ്മുടെ ശരീരം ഗ്ലൈക്കോജൻ (കൊഴുപ്പ്) അധിക ഊർജ്ജമായി ഉപയോഗിക്കുന്നു. ഇതുമൂലം നമ്മുടെ ശരീരത്തിലെ ചൂടിന്റെ അളവ് കൂടാൻ തുടങ്ങുന്നു. അതുപോലെ, ആർത്തവവിരാമ സമയത്ത് നിങ്ങൾക്ക് ചൂട് അനുഭവപ്പെടാൻ തുടങ്ങാറുണ്ട്. ഈ രണ്ട് അവസരങ്ങളിലും സബുദാന അഥവാ ചവ്വരിയിൽ തയ്യാറാക്കാവുന്ന വിഭവം കഴിക്കാവുന്നതാണ്. ചവ്വരിയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിന്റെ ഉപാപചയ നിലയെ സന്തുലിതമാക്കുന്നു. ഗ്ലൂക്കോസിന്റെ രൂപത്തിൽ ഊർജ്ജം നൽകുന്നതിനും, ഗ്ലൈക്കോജന്റെ ഉപഭോഗം കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നു. ഇങ്ങനെ ചൂട് കുറയ്ക്കാൻ ചവ്വരി സഹായിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments