ഭക്ഷണപദാർത്ഥങ്ങളുടെ രുചിയും ഗന്ധവും കൂട്ടാൻ ഉപയോഗിക്കുന്ന വാനില ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ വിലയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള വാനില ഏറെ ആരോഗ്യദായകവും ആണ്.
Vanilla is a storehouse of health benefits used to enhance the taste and aroma of foods. Vanilla, which is at the forefront of the price of spices, is also very healthy.
വാനിലയുടെ ആരോഗ്യഗുണങ്ങൾ
1. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള വാനിലയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
2. വാനില സത്ത് ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ ഇല്ലാതാകുകയും, ഉപാപചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുകയും ചെയ്യുന്നു.
3. വാനില സത്ത് ചേർത്തുണ്ടാക്കുന്ന ഹെയർ ഓയിൽ മുടിയഴകിന് ഉത്തമമാണ്. ഇത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും, മുടി സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
4. വാനില ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുന്നു.
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, കരൾ സംബന്ധമായ പ്രശ്നങ്ങൾ ഭേദമാക്കാനും വാനില സത്ത് അതീവ ഗുണമുള്ളതാണ്.
6. വാനില സത്ത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിലൂടെ നിത്യ യൗവനം ഉണ്ടാകുന്നു. പ്രായമാകലിന്റെ ലക്ഷണങ്ങൾ അതായത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുവാൻ ഇത് ഗുണം ചെയ്യും.
7. വാനില ഉപയോഗം ഫ്രീ റാഡിക്കലുകളെ തുരത്തുകയും കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുകയും ചെയ്യുന്നു.
8. വാനിലയുടെ ഗന്ധം ഉൽക്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് പരിഹാരമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.
9. ഇതിൻറെ ഉപയോഗം ചർമത്തിന് തിളക്കവും, ഭംഗിയും നൽകുന്നു.
10. നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വാനില ഒരു പ്രശ്നപരിഹാരം ആണ്.
Share your comments