1. Health & Herbs

ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്

കേരളം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുമ്പോൾ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടതും അത്യാവശ്യമാണ്. അമിതമായ ചൂടുകൊണ്ട് അസഹിനീയമായ ചൂട് അനുഭവപ്പെടുക മാത്രമല്ല, വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും.

Meera Sandeep
Don't ignore these symptoms in hot weather
Don't ignore these symptoms in hot weather

കേരളത്തിൽ ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.  കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുമ്പോൾ  ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടതും അത്യാവശ്യമാണ്.  അമിതമായ ചൂടുകൊണ്ട്   അസഹിനീയമായ ചൂട് അനുഭവപ്പെടുക മാത്രമല്ല, വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും.

ചൂട് കൊണ്ട്  തളര്‍ച്ച ഉണ്ടാകാം. വിയര്‍ക്കല്‍, തളര്‍ച്ച, ക്ഷീണം, ഉയര്‍ന്ന ശരീര താപനില എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം. അതികഠിനമായ താപം മൂലമുണ്ടാകുന്ന താപ ആഘാതത്തോട് ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥ തന്നെയാണ് താപ ക്ഷയവും. താപ ആഘാതം മൂലം ആശയക്കുഴപ്പം, ബോധക്ഷയം, മരണം വരെയും സംഭവിക്കാം.

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ തലച്ചോറ്, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് 36.1 ഡിഗ്രി സെല്‍ഷ്യസിനും 37.2 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം. അന്തരീക്ഷ താപനില ഉയരുമ്പോള്‍ ശരീരം തണിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരീരതാപനില നിയന്ത്രിക്കാനും വിയര്‍ക്കല്‍ പോലെ ശരീരത്തിനുള്ളിലെ താപ നിയന്ത്രണ സംവിധാനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനും ആവശ്യമാണ്. കാരണം അമിത താപം കൊണ്ടുള്ള തളര്‍ച്ച, താപ ആഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

അമിത ദാഹം, പേശി വേദന, ഓക്കാനിക്കല്‍, തലവേദന, അമിതമായ വിയര്‍ക്കല്‍, തളര്‍ച്ച എന്നിവയാണ് അമിത താപം കൊണ്ടുള്ള തളര്‍ച്ചയുടെ ലക്ഷണങ്ങള്‍

താപ ആഘാതത്തിന്റെ ലക്ഷണങ്ങള്‍ ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമ്പോഴാണ് താപ ആഘാതം സംഭവിക്കുന്നത്. കടുത്ത തലവേദന, ആശയക്കുഴപ്പം, വിയര്‍ക്കല്‍ എന്നിവയാണ് താപ ആഘാതത്തിൻറെ ലക്ഷണങ്ങള്‍.  കഠിനചൂടില്‍ ശരീര താപനില നിയന്ത്രിക്കാന്‍ ശരീരം ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നതിനാല്‍ ശിശുക്കള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെയാണ് താപം മൂലമുള്ള തളര്‍ച്ചയും താപ ആഘാതവും ഏറ്റവുമധികം ബാധിക്കുക.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും കഠിന ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ഹൃദ്രോഗം, പ്രമേഹം, വൃക്ക രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഠിനചൂട് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് വൈദ്യ സഹായം തേടേണ്ടതാണ്.

വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പരമാവധി വെയിലത്തിറങ്ങാതെ വായുസഞ്ചാരമുള്ള, അകത്തളങ്ങളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കുകയാണ് വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇനി ജോലി മൂലമോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ പുറത്ത് ഇറങ്ങാതിരിക്കാന്‍ കഴിയാത്തവരാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് വെയിലില്‍ നിന്നും ഇടവേളകള്‍ എടുത്ത് അകത്തളത്തിലോ തണലത്തോ ഇരിക്കുക. 

English Summary: Don't ignore these symptoms in this hot weather

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds