<
  1. Health & Herbs

ഊർജ്ജസ്വലമായ ദിവസത്തിന് കൂൺ കാപ്പി കുടിക്കാം

കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ മഞ്ഞക്കാലയിലുള്ള കർഷകനായ ലാലുവിന്റെ ഗവേഷണങ്ങളുടെ ഫലമായി രൂപപ്പെടുത്തിയെടുത്ത ഒരു ഉൽപ്പന്നമാണ് മഷ്റൂം കോഫി അഥവാ കൂൺ കാപ്പി.

Arun T
ഊർജ്ജസ്വലമായ ദിവസത്തിന് കൂൺ കാപ്പി കുടിക്കാം
ഊർജ്ജസ്വലമായ ദിവസത്തിന് കൂൺ കാപ്പി കുടിക്കാം

കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ മഞ്ഞക്കാലയിലുള്ള കർഷകനായ ലാലുവിന്റെ ഗവേഷണങ്ങളുടെ ഫലമായി രൂപപ്പെടുത്തിയെടുത്ത ഒരു ഉൽപ്പന്നമാണ് മഷ്റൂം കോഫി (Mushroom coffee) അഥവാ കൂൺ കാപ്പി. അഞ്ചു വ്യത്യസ്തമായ കൂണുകൾ സംയോജിപ്പിച്ച് രൂപപ്പെടുത്തി എടുത്തതാണ് കൂൺ കാപ്പി. നൂതനമായ സോളാർ ഡ്രൈയറിൽ വെച്ച് ജലാംശം ബാഷ്പീകരിച്ചതിനു ശേഷം പരിപൂർണ്ണമായ ഗുണങ്ങളോട് കൂടി ഉണക്കിയെടുത്ത്‌ ആണ് കൂണിനെ കാപ്പിക്കായി ഉപയോഗിക്കുന്നത്. ഉണക്കിപ്പൊടിച്ചെടുത്ത കൂണും, വയനാട്ടിലെ മേന്മയേറിയ കാപ്പിക്കുരു പൊടിച്ചതും കൂടി ചേർത്താണ് ചെഫ് ബൈ ( Chefbae Mushroom) ബ്രാൻഡിലുള്ള സ്പെഷ്യൽ മഷ്റൂം കോഫി ഉണ്ടാക്കിയെടുക്കുന്നത്.

അഞ്ചുതരം കൂണുകൾ

ഓയിസ്റ്റർ മഷ്റൂം, ലയൺമാൻ മഷ്റൂം, തുർക്കിറ്റെയിൽ മഷ്റൂം, ചാഗ മഷ്റൂം, മിൽക്കി മഷ്‌റൂം തുടങ്ങിയ വിലയേറിയ ഗുണമേന്മയുള്ള കൂൺ ഇനങ്ങൾ ആണ് ഇതിനായി എടുക്കുന്നത്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ കൂണുകൾ ഏറെ മുന്നിലാണ്. ആന്റി ഓക്സിഡന്റുകൾ, ആമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ കൂണിൽ ധാരാളമുണ്ട് . ശരീര കലകളുടെ നിർമ്മാണം, പരിപാലനം എന്നിവയ്ക്ക് കൂൺ മികച്ചതാണ്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, ഹൃദയാരോഗ്യത്തിന്, ചർമ്മ പരിപാലനത്തിന്, പ്രമേഹത്തെ ചെറുക്കാൻ, ചുവന്ന രക്താണുക്കൾ ഉണ്ടാവാൻ, ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ , എല്ലുകളെ ശക്തിപ്പെടുത്താൻ, ക്യാൻസർ സാധ്യത കുറയ്ക്കാൻ എന്നിവയ്ക്ക് കൂൺ ഉത്തമമാണ്.

മുന്തിയ കാപ്പിപ്പൊടി

വയനാട്ടിലെ അറബിക്ക എന്ന ഒന്നാന്തരം കാപ്പിക്കുരുവാണ് മഷ്റൂം കോഫി ഉണ്ടാക്കാൻ ആയി ഉപയോഗിക്കുന്നത്. ശരീരത്തിന് ഊർജ്ജം സമ്മാനിക്കുന്നതിൽ തുടങ്ങുന്നു കാപ്പിയുടെ ഗുണം. പല രോഗങ്ങൾക്കെതിരെയും മികച്ചൊരു പ്രതിരോധ മതിൽ തീർക്കാൻ കാപ്പിക്കാവും. കാപ്പിയിലെയും ചായയിലെയും ആന്റി ഓക്സിഡന്റുകളും മറ്റ് ഘടകങ്ങളും പ്രമേഹത്തെ പ്രതിരോധിക്കുന്നുണ്ട്.

കാപ്പിയിലെ കഫീൻ ഘടകം ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദിവസേന രണ്ട് കപ്പ് കാപ്പി കുടിക്കുന്നവർക്ക് രക്തസമ്മർദ്ദം അമിതമായി കൂടില്ല എന്ന് ഗവേഷണ റിപ്പോർട്ടുകൾ. പ്രത്യേകിച്ച് പ്രായമായവരിൽ തലച്ചോറിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ നിലനിർത്തുകയും മറവി രോഗങ്ങൾ ഒരു പരിധിവരെ തടയുകയും ചെയ്യും.

ഡബിൾ ഊർജ്ജം

ആവശ്യമായ തോതിൽ വേണ്ട വിധം അവയുടെ പോഷക ഗുണങ്ങൾ ശാസ്ത്രീയമായ രീതിയിൽ സന്തുലതപ്പെടുത്തിയാണ് ഇവയുടെ ചേരുവകൾ കൂട്ടിച്ചേർക്കുന്നത്.
മുകളിൽ പറഞ്ഞ കൂണിന്റെയും കാപ്പിയുടെയും ഗുണങ്ങൾ കൂടാതെ ഊർജ്ജത്തിന്റെ അംശം മഷ്റൂം കോഫിയിൽ വളരെ കൂടുതലാണ്. അതിനാൽ രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് മഷ്റൂം കോഫി കുടിച്ചാൽ അന്നത്തെ ദിവസം മുഴുവൻ നല്ല ഊർജ്ജസ്ഥലതയുടെ പ്രവർത്തിക്കാൻ കഴിയുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ : തെങ്ങിന്റെ ജൈവാവശിഷ്ടത്തിൽ കൂൺ കൃഷി ചെയ്യൂ : രോഗപ്രതിരോധശേഷി കൂടും 

ആരോഗ്യവും ഔഷധ ചെടികളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health and herbs'  ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Drink Mushroom coffee to make your day energetic

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds