ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് ഗോതമ്പ്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് അത്യുത്തമവും. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.ഗോതമ്പ് പൊടി കൊണ്ട് ചപ്പാത്തി, പൂരി തുടങ്ങിയ വിഭവങ്ങളാണ് നാം കഴിയ്ക്കാറ്. നുറുക്കു ഗോതമ്പ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കി കഴിയ്ക്കാറുമുണ്ട്.ഏതു ഭക്ഷണ വസ്തുക്കളെങ്കിലും, പ്രത്യേകിച്ചും പയര്‍, ധാന്യ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
വയറിന്റെ ആരോഗ്യത്തിനും മറ്റ് ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ക്കുമെല്ലാം ഇത് ഏറെ മികച്ചതുമാണ്.ഗോതമ്പ് മുളപ്പിച്ച ജ്യൂസ് ക്യാൻസറിനെ പോലും അകറ്റി നിർത്തും എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.Sprouted wheat juice is one of the healthiest foods for all ages. It is easy to make at home. It is rich in minerals and vitamins. ശരീരത്തിന്റെ ദഹന പ്രകൃയയെ മെച്ചപ്പെടുത്താനും ഈ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. സാധാരണ ഗോതമ്പിനെക്കാൾ 300 ശതമാനം കൂടുതല്‍ പ്രോട്ടീന്‍ ഇത്തരം മുളപ്പിച്ച ഗോതമ്പിൽ നിന്നും ലഭിയ്ക്കും. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.ദഹനശേഷിയ്ക്കും വയറിന്റെ ആരോഗ്യത്തിനും പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി.
ഗോതമ്പ് 12-14 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കുക. ഏതെങ്കിലും പരന്ന പാത്രത്തില്‍ 1 ഇഞ്ചു കനത്തില്‍ മണ്ണിട്ട് ഇതില്‍ ഗോതമ്പ് വിതറുക. പിന്നീട് അധികം കട്ടിയില്ലാത്ത ഒരു തുണി കൊണ്ടു മൂടണം. ഈര്‍പ്പം നഷ്ടപ്പെടാതിരിയ്ക്കാനാണ് ഇത്. ഇടയ്ക്കിടെ പതുക്കെ നനച്ചു കൊടുക്കുക. അധികം വെള്ളം വേണ്ട. തളിച്ചു കൊടുത്താല്‍ മതിയാകും. സാധാരണ ഗതിയില്‍ 4-5 ദിവസം കൊണ്ട് മുള പൊട്ടും. ഇത് അധികം സൂര്യപ്രകാശം നേരിട്ടു തട്ടും വിധത്തിലല്ലാതെ വയ്ക്കുക. മുള നല്ലപോലെ വളര്‍ന്നു കഴിഞ്ഞാല്‍ ഇത് മുറിച്ചെടുത്ത് ജ്യൂസാക്കി കുടിയ്ക്കാം.
Share your comments