വ്യക്തികളിലുണ്ടാവുന്ന ക്രമരഹിതമായ രക്തസമ്മർദ്ദം വളരെ സാധാരണമായ ഒരു രോഗമാണ്. കുറഞ്ഞ രക്തസമ്മർദ്ദവും, ഉയർന്ന രക്തസമ്മർദ്ദവും പ്രധാനമായും ആരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നു. എന്നിരുന്നാലും, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ അത് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നു.
ഉയർന്ന രക്തസമ്മർദ്ദത്തോട് പോരാടുന്നവരാണെങ്കിൽ, ഈ മൂന്ന് പാനീയങ്ങൾ കഴിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങളെ സഹായിക്കും. നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കായി, പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്ന ചില
മൂന്ന് പ്രത്യേക പാനീയങ്ങളുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
1. നെല്ലിക്ക- ഇഞ്ചി ജ്യൂസ്:
ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും, ഹൈപ്പർടെൻഷൻ തടയുകയും ചെയ്യുന്ന നെല്ലിക്ക കഴിക്കുന്നത്, ശരിക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ അത്ഭുതം സൃഷ്ടിക്കുന്നു. അതേസമയം, ഇഞ്ചി രക്തസമ്മർദമുള്ളവരിൽ, വാസോഡിലേഷൻ പ്രോത്സാഹിപ്പിക്കുന്നു, അതായത് ഇത് രക്തക്കുഴലുകൾ വിശാലമാക്കാൻ ഇഞ്ചി സഹായിക്കുന്നു. അതിനാൽ, ഈ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുകയും, അതോടൊപ്പം നിങ്ങളുടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. മല്ലി വിത്തിന്റെ വെള്ളം:
രക്തസമ്മർദ്ദമുള്ളവരിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ചെറിയ മല്ലി വിത്തുകൾക്ക് കഴിയുമെന്ന് ആർക്കെല്ലാമറിയാം? മല്ലിയിലയുടെ സത്ത് കഴിക്കുമ്പോൾ അത് ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിൽ നിന്ന് അധിക സോഡിയവും വെള്ളവും പുറന്തള്ളുന്നുന്നതിന് കാരണമാവുന്നു. അധിക വെള്ളവും സോഡിയം പുറത്തേക്ക് പോവൂമ്പോൾ രക്തസമ്മർദ്ദവും കുറയുന്നതിന് കാരണമാവുന്നു.
ബീറ്റ്റൂട്ട് തക്കാളി ജ്യൂസ്:
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. നൈട്രേറ്റ് ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാനും, എൻഡോതെലിയൽ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുകയും, സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമായ തക്കാളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ, ഇവ ഒഴിവാക്കാം
Pic Courtesy: Pexels.com
Share your comments