പ്രമേഹ ബാധിതർക്ക് ഇനി സമാധാനമായി ഉണക്ക മുന്തിരി, ഉണങ്ങിയ ആപ്രികോട്ട് , വെള്ളമുന്തിരി, ഈന്തപ്പഴം എന്നിവ കഴിക്കാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിൽ വെള്ള ബ്രെഡിലെ അന്നജത്തോളം വരില്ല ഉണക്കിയ പഴങ്ങൾ എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. പഴങ്ങളിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെക്കുറിച്ചു പ്രമേഹ രോഗികൾ ഏറെ ആശങ്കാകുലരാണ്.എന്നാൽ മിക്ക പഴങ്ങളിലും പ്രത്യേകിച്ചും മാംസളമായ പഴങ്ങളിൽ ഗ്ലിസെമിക് സൂചിക വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത്.അതിനാൽ ഇവ വലിയതോതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ഉയർന്ന ഗ്ലിസെമിക് തോത് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾക്ക് പകരം കുറഞ്ഞ ഗ്ലിസെമിക് സൂചികയുള്ള ഭക്ഷണ സ്രോതസ്സുകളായ ഉണക്കപ്പഴങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു . അതിനാൽ ലഘുഭക്ഷണമായി അവ തെരെഞ്ഞെടുക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു ന്യൂട്രിഷൻ ആൻഡ് ഡയബെറ്റിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോഗ്യമുള്ള കുറച്ചു പേർക്ക് നാല് ഉണക്കപ്പഴങ്ങളും വെള്ള ബ്രെഡും നൽകിയാണ് ഈ പഠനങ്ങൾ നടത്തിയത്. പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമേതെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് ഗ്ലിസെമിക് ഇൻഡക്സ്. വ്യത്യസ്ത കാർബോ ഹൈഡ്രേറ്റുകൾ രക്തത്തിലെപഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുന്ന മാർഗ്ഗമാണ് ഗ്ലിസെമിക് ഇൻഡക്സ്.
വെള്ളാബ്രെഡ്,ചോറ് ഉരുളക്കിഴങ്ങ് ,ഒട്ടുമിക്ക പ്രഭാതഭക്ഷണൾ എന്നിവയെല്ലാം ഉയർന്ന ഗ്ലിസെമിക് സൂചിക ഉള്ളവയാണ് . എന്നാൽ ഓട്സ്, ബീൻസ്, പയർ , ബാർലി എന്നിവ കുറഞ്ഞ ഗ്ലിസെമിക് ഇൻഡക്സ് ഉള്ളവയാണ്. ഇവ കാരണം രക്തത്തിൽ ഗ്ലുക്കോസിൻ്റെയും, ഇൻസുലിൻ്റെയും അളവ് കുറച്ചുമാത്രമാണ് വർധിക്കുന്നത്.
Share your comments