നമ്മുടെ ശരീരത്തിനു എപ്പോഴും നല്ലത് ഔഷധ ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഉലുവ ഔഷധ ഗുണമുള്ള ധന്യങ്ങളില്‍ ഒന്നാണ് . വാതരോഗങ്ങള്‍ക്കും, ഗർഭാശായ രോഗങ്ങള്‍ക്കും ഉലുവ നല്ല ഒരു ഔഷധമാണ്. ഉലുവക്കഞ്ഞി ആയുര്‍വേദ വിധിപ്രകാരം ബലത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയത്തിനും ഉലുവ നല്ലതാണ്. ഛര്‍ദ്ധി, ജ്വരം, കൃമി, അരുചി, കഫം, ചുമ, ക്ഷയം, എന്നിവയെ ഉലുവ ഇല്ലാതാക്കും. കൂടാതെ സപ്തധാതുക്കളെയും (രക്തം, മാംസം, രസം, മഞ്ജ, ശുക്ലം) ഉലുവ പോഷിപ്പിക്കും. ഉഷ്ണകാലങ്ങളില്‍ ഉലുവയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കണം. പുരുഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഇത് കുട്ടികള്‍ക്കും നല്ലതാണ് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അളവ് കുറച്ച നല്‍കണം.
ഉലുവക്കഞ്ഞി തയ്യാറാക്കുന്ന വിധം
തലേദിവസം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേ ദിവസം രാവിലെ വെള്ളം കളഞ്ഞ് ഉലുവയുടെ എട്ടിലൊന്ന് ഉണക്കലരിയും ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി വെന്തുകഴിഞ്ഞ് ആവിശ്യത്തിന് ശര്‍ക്കര ചേര്‍ക്കാവുന്നതാണ് (മധുരം കഴിക്കാത്തവര്‍ക്ക് ഉപ്പ് ഇതിനായി ഉപയോഗിക്കാം). ശേഷം നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി അടപ്പത്ത് നിന്ന് വാങ്ങിവെക്കുക. സ്വാദിനായി ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് ഉത്തമം. ഉലുവ ദാഹം കൂട്ടുമെങ്കിലും മിതമായി കഴിക്കുക. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പു കഞ്ഞിയാണ് കണക്ക്. പിന്നീടുള്ള സമയങ്ങളിലെക്ക് കഞ്ഞി നേരത്തെ ഉണ്ടാക്കി വെക്കാതെ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നത് ഉത്തമം.
Share your comments