വെളുത്തുള്ളി കഴിക്കാനുള്ള ഏറ്റവും രുചികരമായ വഴികളിൽ ഒന്നാണ് വെളുത്തുള്ളി പാൽ ആക്കി കഴിക്കുന്നത്. എന്നാൽ പലർക്കും ഇത് ഇഷ്ടമാകില്ല, പക്ഷെ ഇത് ശരിയായി ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ ഇത് ഇഷ്ടപ്പെടും എന്ന് മാത്രമലല്ല പൊണ്ണത്തടി, ഗ്യാസ്, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, മുഖക്കുരു എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. വെളുത്തുള്ളി പാൽ ഉണ്ടാക്കുമ്പോൾ ഇഷ്ടപ്പെട്ട എന്ത് പാലും ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളി പാലിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ:
1. ജലദോഷത്തിനും പനിക്കും:
വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, നിങ്ങൾക്ക് ജലദോഷവും പനിയും പിടിപെടാൻ സാധ്യതയുണ്ടെങ്കിൽ, വെളുത്തുള്ളി പാൽ കഴിക്കുന്നത് പനി അല്ലെങ്കിൽ ജലദോഷത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കുന്നു. പാലിൻ്റെ കൂടെ കുരുമുളക്, മഞ്ഞൾ എന്നിവ ചേർത്ത വെളുത്തുള്ളി പാൽ വളരെ വേഗത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വെളുത്തുള്ളി പാൽ കഫക്കെട്ടിനുള്ള നല്ലൊരു മരുന്നാണ്, പക്ഷേ തേങ്ങാപ്പാൽ ഉപയോഗിച്ച് കഴിക്കുന്നതാണ് നല്ലത്, കാരണം പശുവിൻ പാൽ ചിലർക്ക് എങ്കിലും കഫക്കെട്ട് കൂട്ടുന്നതിന് ഇടയാക്കുന്നു.
2. മുഖക്കുരുവിന്:
ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളി പാൽ കഴിക്കുന്നത് മുഖക്കുരു ചികിത്സിക്കുന്നതിനുള്ള ഒരു ബാഹ്യ പ്രയോഗം പോലെ ഫലപ്രദമാണ്, ഇത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി പാൽ പതിവായി കഴിക്കുന്നത് ചർമ്മത്തിൽ കൂടുതൽ മുഖക്കുരു ഉണ്ടാകുന്നത് തടയുന്നു.
3. നല്ല ദഹനത്തിന്:
ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ വെളുത്തുള്ളി പാൽ ഏറെ നല്ലതാണ്. വെളുത്തുള്ളി ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങളടക്കമുള്ള എല്ലാ ഉദരരോഗങ്ങൾക്കും ചികിത്സ നൽകുന്നതിൽ വളരെ ഫലപ്രദമാണ്. ചില ആളുകൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുന്നു, അവർക്ക് വെളുത്തുള്ളി പാലിനേക്കാൾ മികച്ച വീട്ടുവൈദ്യമില്ല. നിങ്ങൾ എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത്താഴത്തിന് ശേഷമുള്ള പാനീയമായും നിങ്ങൾക്ക് ഇത് കഴിക്കാം.
4. ആർത്രൈറ്റിസ് രോഗികൾക്ക് നല്ലത്:
വെളുത്തുള്ളി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു, ആന്തരിക മുറിവുകൾ, ശരീരവേദന, സന്ധിവാതം പോലുള്ള വീക്കം എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വെളുത്തുള്ളി പാൽ നൽകുന്നത് വേദന കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. സന്ധിവാതം ബാധിച്ച ആളുകൾ പലപ്പോഴും വേദനസംഹാരികൾ കഴിക്കുന്നു, അത് ധാരാളം പാർശ്വഫലങ്ങളുള്ളതാണ്, അതിനുള്ള ഏറ്റവും നല്ല ബദൽ വെളുത്തുള്ളി പാലാണ്.
5. എല്ലാ ഉപാപചയ രോഗങ്ങളെയും ചികിത്സിക്കുന്നു:
ഉപാപചയ രോഗങ്ങൾ ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, എന്നിങ്ങനെയുള്ള എല്ലാ ഉപാപചയ രോഗങ്ങൾക്കും വെളുത്തുള്ളി സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഏതെങ്കിലും ഉപാപചയ രോഗങ്ങളുണ്ടെങ്കിൽ, വെളുത്തുള്ളി പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കലോറി കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, കൊഴുപ്പ് കുറഞ്ഞ പാലിലും ഇത് ഉണ്ടാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ജെലാറ്റിന് പകരമായി ചൈനാ ഗ്രാസ് ഉപയോഗിക്കാം; ആരോഗ്യ ഗുണങ്ങളും ഏറെയാണ്
Share your comments