രോഗം വരാതെ നോക്കുന്നതാണ് രോഗം വന്നിട്ട് ചികത്സിക്കുന്നതിനേക്കാൾ നല്ലത്. കോവിഡ്-19 വന്നിട്ട് ചികത്സിക്കുന്നതിനേക്കാൾ നല്ലത് കോവിഡ് വരാതെ നോക്കുന്നതാണ്. കോവിഡ് വരാതിരിക്കുന്നതിന് ഏറ്റവും നല്ല മാർഗം സ്വയം പ്രതിരോധ ശേഷി കൈവരിക്കുകയാണ്.
ഭക്ഷണ കൃമികരണത്തിലൂടെയും മറ്റും ഒരാൾക്ക് പ്രതിരോധ ശേഷി ആർജിക്കാൻ കഴിയും. വിറ്റാമിൻ സി കുടുതലായുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രതിരോധ ശേഷി ഉണ്ടാകാൻ വളരെ നല്ലതാണ്.
പൈനാപ്പിൾ വിറ്റാമിൻ സി ധാരാളമുള്ള പഴമാണ്. കോവിഡ്-19 ബാധിച്ചവർക്ക് കഴിക്കുവാൻ നിർദേശിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണ പദാർഥങ്ങളിൽ ഒന്നാണ് പൈനാപ്പിൾ.
ത്രിപുര സംസ്ഥാനത്ത് ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ആളുകൾക്കും പ്രതിരോധ ശേഷി ഉണ്ടാകുന്നതിനായി സൗജന്യമായി പൈനാപ്പിൾ എല്ലാ ശനിയാഴചകളിലും നൽകി വരുകയാണ്.
പൈനാപ്പിളിന്റെ ഗുണം മനസ്സിലാക്കി നിയമസഭയിൽ ചർച്ച ചെയ്താണ് ഇപ്രകാരം തീരുമാനം എടുത്തത്.അതിലൂടെ കോവിഡ് വ്യാപകമായി പടർന്ന് പിടിക്കുന്നത് തടയാൻ ത്രിപുരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഓസ്ട്രേലിയയിൽ പൈനാപ്പാളിൽ നിന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഒരു nasal spray കണ്ട് പിടിച്ചിരിക്കു കയാണ്. ഈ spray ഉപയോഗിച്ചാൽ ശ്വാസകോശത്തിൽ കോവിഡ് ബാധിക്കുന്നത് തടയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
പൈനാപ്പിൾ കഴിക്കുന്നത് കോവിഡിനെ പ്രതിരോധിക്കാൻ വളരെ നല്ലതാണെന്ന് പരക്കെ അംഗികരിച്ച് കഴിഞ്ഞു. പൈനാപ്പിൾ ധാരാളമായി ഉത്പാദിപ്പിക്കുന്ന വാഴക്കുളത്ത് ഇത് വരെ ആർക്കും കോവിഡ് വന്നില്ല എന്നത് ശ്രേദ്ധയമാണ്. കേരളത്തിൽ സുലഭമായി പൈനാപ്പിൾ കഴിക്കൂ, കോവിഡിനെ പ്രതിരോധിക്കു.
അഡ്വ ജോണി മെതിപ്പാറ
പ്രസിഡന്റ്
ജ്വാല കലാസാംസ്കാരിക വേദി
വാഴക്കുളം
Share your comments