കോവിഡ് ബാധിച്ചാൽ നല്ല പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തെ കഴിച്ച് വിശ്രമിക്കണം എന്നെല്ലാവർക്കും അറിയാം. അതിനായി നിറയെ മുട്ടയും, പാലും പഴങ്ങളും ഈത്തപ്പഴവുമൊക്കെ കൂട്ടി വച്ചിരുന്നു കഴിക്കുന്നവർ ധാരാളം ഉണ്ട് .
എന്നാൽ ഇവയെക്കാളേറെ പ്രോട്ടീൻ സമ്പുഷ്ടമായ ചെലവ് കുറഞ്ഞ ഭക്ഷണങ്ങൾ ഉണ്ട്. അവയും കഴിക്കാം. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട . ഒരു മുട്ട നമ്മുടെ ശരീരത്തിന് 6 ഗ്രാം പ്രോട്ടീന്‍ നല്‍കും. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കീറ്റോ ഡയറ്റില്‍ മുട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്.
മുട്ടയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, മുട്ട കൂടാതെ, പ്രോട്ടീന്‍ സമ്പുഷ്ടമായ സസ്യ അധിഷ്ഠിതമായ ഭക്ഷണങ്ങളുടെ കാര്യമാണ് പറയുന്നത്.
അമരപ്പയർ നല്ല ഒരു പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണമാണ്. ഒരു കപ്പ് അമരപ്പയറില്‍, 26 ഗ്രാം പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം എന്നിവയും ഫൈബറും അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് വെള്ളക്കടല 15 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, സിങ്ക്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് വെള്ളക്കടല. പ്രോട്ടീനാല്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണം ട്യൂണ മത്സ്യമാണ് . അഞ്ച് ഔണ്‍സില്‍ 32 ഗ്രാം പ്രോട്ടീനും 140 കലോറിയും അടങ്ങിയിട്ടുണ്ട്.
മൂന്ന് ടേബിള്‍സ്പൂണ്‍ ചണവിത്ത് നിങ്ങള്‍ക്ക് 11 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. ചണ വിത്തുകളില്‍ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഫൈബര്‍, അവശ്യ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, സിങ്ക്, ഇരുമ്പ്, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഇത് നിങ്ങള്‍ക്ക് സാലഡില്‍ ചേര്‍ത്തോ സ്മൂത്തികളില്‍ കലര്‍ത്തിയോ കഴിക്കാവുന്നതാണ്.തണ്ണിമത്തന്‍ വിത്ത് നല്ലൊരു സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ നല്ല ഉറവിടമാണ് . ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.
പയർ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് 18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്. ചെറിയ ചിലവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാം പയർ കൊടുള്ള വിഭവങ്ങൾ ഉണ്ടാക്കിയാൽ. മത്തങ്ങ വിത്തുകള്‍ പ്രോട്ടീന്റെ ഒരു പവര്‍ഹൗസാണ്. കാല്‍ കപ്പില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മഗ്‌നീഷ്യം, വിറ്റാമിന്‍ കെ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. ഇവയും സാലഡിലോ സ്മൂത്തിയിലോ കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്.
മുട്ടയിലേതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനില്‍ അടങ്ങിയ മറ്റൊന്നാണ് ബദാം. ഒരു ഔണ്‍സ് ബദാം കഴിച്ചാല്‍ ആറ് ഗ്രാം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതില്‍ നാല് ഗ്രാം ഫൈബര്‍, 12 വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുമുണ്ട്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയാബീന്‍. ഒരു കപ്പ് സോയാബീനില്‍ 29 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മികച്ച സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉറവിടമാണ് സോയാബീന്‍. ഇനി പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണം എന്ന് പറയുമ്പോഴേക്കുംമുട്ട കഴിക്കാൻ ഓടേണ്ട. അതിനു മുൻപ് ഈ സസ്യ ഭക്ഷണത്തിന്റെ കാര്യം കൂടി ഓർത്തോളൂ.
Share your comments