ഇന്നത്തെ വയോജനങ്ങൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഉറക്കക്കുറവ്, കാഴ്ചക്കുറവ്, കേൾവിക്കുറവ്, നടുവേദനയും കഴുത്ത് വേദനയും ഉൾപ്പെടെയുള്ള വിവിധ സന്ധികളിലെ വേദനകൾ, വാതരോഗങ്ങൾ, അസ്ഥിബലക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, രക്തത്തിൽ സോഡിയം, പൊട്ടാസ്യം എന്നിവ കുറയുക, കൊളസ്റ്ററോൾ, വൃക്കരോഗങ്ങൾ, ഹൃദയരോഗങ്ങൾ, ഡിമെൻഷ്യ പോലുള്ള ബുദ്ധിഭ്രംശം, ഓർമ്മക്കുറവ്, പാർക്കി ൻസൺസ് പോലെയുള്ള നാഡീബലക്ഷയ രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ മുതലായവ കൂടാതെ ശരീരത്തിലെ വിവിധ അവയവങ്ങളെ കാർന്നു തിന്നുന്ന അർബുധ രോഗങ്ങൾ വരെ ഇന്നത്തെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇവ എല്ലാത്തിനും ചെറു ധാന്യാഹാരങ്ങൾ പ്രതിവിധിയാണെന്ന് പറയാനാവില്ല. എന്നാൽ ചിലതിനെയൊക്കെ നേരിടാൻ നമ്മെ പ്രാപ്തരാക്കാൻ ചെറുധാന്യാഹാരങ്ങൾക്ക് സാധിക്കും.
ഉറക്കത്തിന് പ്രേരകമായതും വിശപ്പ്, ചിത്തവൃത്തി മുതലായവയെയും സ്വാധീനിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് സെറട്ടോണിൻ. സെറട്ടോണിൻ ഉല്പാദിപ്പിക്കാൻ അത്യന്താപേക്ഷിതമായ അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ (CH N O ), ചെറുധാന്യങ്ങളിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. നാഡികളുടെയും തലച്ചോറിന്റെയും ആരോഗ്യപരിപാലനത്തിന് അത്യാവശ്യമായ ലെസിത്തിൻ പനിവരഗിൽ ധാരാളമായുണ്ട്. ആയതിനാൽ പനിവരഗ് പോലുള്ള ചെറു ധാന്യാഹാരങ്ങൾ ഉറക്കമില്ലായ്മയെ നേരിടാനും ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങളെ നേരിടാനും സഹായകമാണ്.
വിറ്റാമിൻ എ, ഇ, സിങ്ക്, നിയാസിൻ എന്നിവ കണ്ണിന്റെ കാഴ്ചശക്തിയെ സംരക്ഷിക്കുന്ന ഘടകങ്ങളാണ്. കമ്പ് (ബ്രജ), മണിച്ചോളം, തിന, ചാമ മുതലായ ചെറുധാന്യങ്ങളിൽ വിറ്റാമിൻ എ, ഇ, സിങ്ക്, നിയാസിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആയതു കൊണ്ട് വാർദ്ധക്യത്തിലെ കാഴ്ചപ്രശ്നങ്ങളെ നേരിടാൻ മാത്രമല്ല, കുറഞ്ഞ ഗ്ലൈസീമിക്ക് ഇൻഡക്സ് കാരണം ഡയബെറ്റിക്ക് റെറ്റിനോപ്പതിയെ വരെ അകറ്റി നിർത്താൻ ചെറുപ്രായം മുതലേ ചെറുധാന്യാഹാരങ്ങൾ ശീലിക്കുന്നത് ഉത്തമമാണ്.
ഇരുമ്പ്, സിങ്ക്, ബീറ്റാ കരോട്ടീൻ, ഫോളിക്കാസിഡ് എന്നിവ കേൾവിശക്തിയെ സംരക്ഷിക്കുന്ന ഘടകങ്ങളാണ്. പവിഴച്ചോളം അഥവാ ബ്രജയിൽ ഇവ അടങ്ങിയിട്ടുണ്ട്. ചാമയിൽ ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. ആയതുകൊണ്ട് ബ്രിജ്, ചാമ മുതലായ ചെറുധാന്യാഹാരങ്ങൾ ശീലിക്കുന്നത് കേൾവിശക്തി പരിപാലിക്കാൻ സഹായകമാണ്.
അസ്ഥിബലക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് മൂലമുള്ള വിവിധ സന്ധികളിലെ വേദനകൾക്ക് കാത്സ്യക്കുറവ് ഒരു കാരണമാണ്. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ള റാഗി (100 ഗ്രാമിൽ 344 മില്ലിഗ്രാം), ബ്രജ (100 ഗ്രാമിൽ 38 മില്ലിഗ്രാം), മണിച്ചോളം (100 ഗ്രാമിൽ 54 മില്ലിഗ്രാം) മുതലായ ചെറുധാന്യാഹാര ങ്ങൾ ശീലിക്കുന്നത് അസ്ഥിബലം സംരക്ഷിക്കാൻ ഉത്തമമാണ്.
ശ്വാസകോശങ്ങളെ എളുപ്പത്തിൽ ബാധിക്കുന്നത് ഏറെയും വിവിധതരം വൈറസ് രോഗങ്ങളാണ്. അത് നമ്മുടെ പ്രതിരോധശേഷിയെ തകർക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം കുറഞ്ഞാൽ ശരീരകോശങ്ങളിലേക്കെത്തുന്ന ഓക്സിജൻ കുറയുന്നു. ജീവവായുവായ ഓക്സിജന്റെ കുറവ് നമ്മുടെ ജീവന്റെ നിലനിൽപ്പിനെയാണ് ബാധിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, സി, ഡി, ഇ, ബീറ്റാ കരോട്ടീൻ മുതലായവ അത്യാവശ്യമാണ്. ശ്വസനപഥ സങ്കോച വികാസങ്ങളെ ഉദ്ദീപിപ്പിക്കാൻ സോഡിയം, മഗ്നീഷ്യം, സെലീനിയം മുതലായവയും ആവശ്യമാണ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ബ്രജ, മഗ്നീഷ്യവും വിറ്റാമിൻ ഡിയുടെ സാന്നിധ്യവുമുള്ള തിന, സെലീനിയം അടങ്ങിയിട്ടുള്ള ചാമ മുതലായവകൊണ്ടുള്ള ആഹാരങ്ങൾ ശീലിക്കുന്നത് ശ്വാസകോശാരോഗ്യ സംരക്ഷണത്തിന് സഹായകമാകും. ശ്വാസകോശത്തിലെ കഫത്തെ അലിയിക്കാൻ ന്യുമോണിയ, ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളിലടങ്ങിയിട്ടുള്ള അസ സ്റ്റൈൽ സിസ്റ്റനിൻ തിനയിൽ അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
തിനയിൽ അടങ്ങിയിട്ടുള്ള എന്റെ അസറ്റൈൽ സിസ്റ്റനിൽ, അസറ്റൈൽ-എൽ കാർനിറ്റിൻ എന്നിവ നാഡീകോശങ്ങളുടെ നാശനം തടയാൻ ശേഷിയുള്ളവ ആയതിനാൽ പാർക്കിൻസൺസ് രോഗികൾക്കുള്ള ഭക്ഷണത്തിൽ തിന് ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും.
ഇന്ന് വയോജനങ്ങളിൽ കുറച്ചുപേരെങ്കിലും നേരിടുന്ന ഒരു പ്രശ്നമാണ് രക്തത്തിലെ സോഡിയം അയോണുകളുടെയും പൊട്ടാസ്യം അയോണുകളുടെയും കുറവ്. ഒരു ലിറ്റർ രക്തത്തിൽ 136 മുതൽ 145 വരെ മില്ലി ഈവാലന്റ് സോഡിയവും 3.5 മുതൽ 5.2 വരെ മില്ലി ഈവാലന്റ് പൊട്ടാസ്യവും ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ ആവശ്യമാണ്. ഊർജ്ജസ്വലത കുറയുക, പേശീബലയം, പേശികൾ കോച്ചിവലിക്കുക, പേശികളും അവയവങ്ങളും തരിക്കുക, ക്ഷീണവും ബോധക്ഷയവും, ഓർമ്മക്കുറവ്, മാനസിക ആശയക്കുഴപ്പവും അസ്വസ്ഥതകളും തോന്നുക മുതലായ ലക്ഷണങ്ങൾ സോഡിയം അയോണുകളുടെ കുറവുമൂലം സംഭവിക്കാറുണ്ട്. ആഹാരത്തിലൂടെയും കറിയുപ്പിലൂടെയുമായി 2.3 ഗ്രാം സോഡിയമാണ് നമ്മുടെ ശരീരത്തിലെത്തണ്ടത് എന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. തളർച്ച, അമിത ക്ഷീണം, പേശികളുടെ കോച്ചിപ്പിടി ത്തവും കോച്ചി വലിയലും പേശീവേദനയും പേശീമു റുക്കവും നിറവ്യത്യാസവും മരവിക്കലും ഉയർന്ന ഹൃദയസ്പന്ദനവും ശ്വസനവൈഷമ്യവും രക്തസമ്മർദവും ദഹനപ്രശ്നങ്ങളും എല്ലാം രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാലും സംഭവിക്കാം. അനുവദനീയമായ അളവിൽ കറിയുപ്പ് (സോഡിയം ക്ലോറൈഡ്), ഇന്തുപ്പ് (പൊട്ടാസ്യം ക്ലോറൈഡ്) എന്നിവ അടങ്ങിയ ആഹാരങ്ങളോടൊപ്പം മണിച്ചോളം (100 ഗ്രാമിൽ സോഡിയം 50 മില്ലിഗ്രാം), പൊട്ടാസ്യം (380 മില്ലിഗ്രാം), റാഗി (സോഡിയം 20 മില്ലി ഗ്രാം, പൊട്ടാസ്യം 430 മില്ലിഗ്രാം), കമ്പ് (സോഡിയം 10 മില്ലിഗ്രാം, പൊട്ടാസ്യം 440 മില്ലിഗ്രാം), പനിവരഗ് (സോഡിയം 10 മില്ലിഗ്രാം, പൊട്ടാസ്യം 210 മില്ലിഗ്രാം), തിന (സോഡിയം 10 മില്ലിഗ്രാം, പൊട്ടാസ്യം 270 മില്ലിഗ്രാം), വരഗ് (സോഡിയം 10 മില്ലിഗ്രാം, പൊട്ടാ സ്യം 170 മില്ലിഗ്രാം) എന്നിവയും ധാരാളമായി ആഹാരത്തിൽ ഉപയോഗിച്ചാൽ വാർദ്ധക്യകാലത്തെ സോഡിയം കുറവും പൊട്ടാസ്യം കുറവും ഒരു പരിധിവരെ സംഭവിക്കാതെ നോക്കാം
Share your comments