<
  1. Health & Herbs

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാം...

ഗ്രീൻ ടീയെക്കാളും റെഡ് വൈനിനേക്കാളും മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. മാതളനാരങ്ങയ്ക്ക് ഹൃദയത്തെ സംരക്ഷിക്കാനും, ക്യാൻസറിനെ പ്രതിരോധിക്കാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Raveena M Prakash
Pomegranates juice may help reduce low-density lipoprotein cholesterol
Pomegranates juice may help reduce low-density lipoprotein cholesterol

കട്ടിയുള്ളതും ചുവന്നതുമായ തൊലിയുള്ള മധുരമുള്ള പഴമാണ് മാതളനാരങ്ങ. മാതളനാരങ്ങയ്ക്ക് ഹൃദയത്തെ സംരക്ഷിക്കാനും, ക്യാൻസറിനെ പ്രതിരോധിക്കാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ പഴത്തിന്റെ ചർമ്മം ഭക്ഷ്യയോഗ്യമല്ലെങ്കിലും, അതിൽ നൂറുകണക്കിന് ചുവന്ന വിത്തുകൾ അടങ്ങിയിരിക്കുന്നു, അത് ലളിതമായി കഴിക്കാൻ അനുയോജ്യമാണ്. ഗ്രീൻ ടീയെക്കാളും റെഡ് വൈനിനേക്കാളും മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ശരീര കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും, ശരീര കോശങ്ങളുടെ വീക്കം കുറയ്ക്കുകയും വാർദ്ധക്യത്തിന്റെ ഫലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. 

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ

ഹൃദയാരോഗ്യം:

മാതളനാരങ്ങ ശരീരത്തിൽ രക്തസമ്മർദ്ദ സാധ്യത കുറയ്ക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. മാതളനാരങ്ങയിൽ പ്യൂണികലാജിൻസ്, എല്ലഗിറ്റാനിൻസ് എന്ന പോളിഫെനോൾ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ രക്ത ധമനിയുടെ ഭിത്തി കട്ടിയാകുന്നത് തടയാനും, കൊളസ്‌ട്രോളിന്റെയും ധമനികളിൽ ഫലകങ്ങൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. നല്ല ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആന്തോസയാനിൻ, ആന്തോക്‌സാന്തിൻസ് എന്നീ സസ്യങ്ങളുടെ പിഗ്മെന്റുകളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. രക്തധമനികളിൽ കൊളസ്‌ട്രോളും കൊഴുപ്പും അടിഞ്ഞുകൂടുന്നത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന കാരണമാണ്. മാതളനാരങ്ങയിലെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നത് വർദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിനും ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹ നിയന്ത്രണം:

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ മാതളനാരങ്ങ കഴിക്കുന്നത് ഇൻസുലിൻ അളവ് മെച്ചപ്പെട്ടതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമേഹമില്ലാത്തവർക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും മാതളനാരങ്ങ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു:

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളടങ്ങിയ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. ചില പഠനങ്ങളിൽ, മാതളനാരങ്ങകൾ പ്രോസ്റ്റേറ്റ്, സ്തനാർബുദം, ശ്വാസകോശം, വൻകുടൽ തുടങ്ങിയ കാൻസറുകൾ തടയുന്നതായി പറയുന്നു. ഇതുകൂടാതെ ശ്വാസകോശം, ചർമ്മം, വൻകുടൽ, പ്രോസ്റ്റേറ്റ് ട്യൂമറുകൾ എന്നിവയുടെ വളർച്ചയെ തടയുന്നതിനുള്ള കഴിവ് മാതളനാരങ്ങയ്ക്ക് ഉണ്ടെന്നാണ്.

മാതളനാരങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം, മലബന്ധം കുറയ്ക്കാനും ഇതിന് കഴിവുണ്ട്, കാരണം, മലബന്ധം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളുടെ ഉറവിടം കൂടിയാണ് മാതളനാരങ്ങ.


ബന്ധപ്പെട്ട വാർത്തകൾ: നിറത്തിൽ മാത്രമല്ല, ഗുണത്തിലും കേമനാണ് ബീറ്റ്റൂട്ട് !

Pic Courtesy: Pexels.com

English Summary: Eating pomegranates and its health benefits

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds