പലപ്പോഴും കറികളും മറ്റും താളിയ്ക്കുവാനായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. എരിവും പ്രത്യേക രുചിയുമാണ് ഇത് ചേര്‍ക്കുന്നതിന്റെ ഉദ്ദേശമെങ്കിലും ഈ മുളക് പ്രത്യേക ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ഇതിലെ കാപ്‌സെയാസിന്‍ എന്ന ഘടകമാണ് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നത്. രുചിയ്ക്കു പുറമേ ഈ മുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ആന്‍റിബയോട്ടിക് ഗുണങ്ങളുള്ള മുളകിന് മറ്റ് നിരവധി ആരോഗ്യപരവും, ഔഷധപരവുമായ ഗുണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.
ശരീരഭാരം കുറയ്ക്കാൻ
തടി കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ് വറ്റല്‍ മുളക്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. മുളക് ശരീരത്തിൽ കൂടുതൽ കലോറി കത്തിച്ചുകളയാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് തകർക്കാൻ കാപ്സെയ്സിൻ എന്ന പദാർത്ഥം വളരെ നല്ലതാണ്. ഇത് കലോറി കത്തുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. സ്ഥിരമായി മുളക് കഴിക്കുന്ന ആളുകൾ ഒരു ദിവസത്തിൽ 50 കലോറി കൂടുതൽ കത്തിച്ചു കളയുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരത്തിലെ ഊഷ്ടാവ് വര്‍ദ്ധിപ്പിച്ച് ശരീരം ചൂടാക്കി അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയോടുള്ള ആസക്തി കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.
മുളകിലെ കാപ്സെയ്‌സിൻ
മുളകിലെ കാപ്സെയ്‌സിൻ സമൃദ്ധമായി മൂക്കിന്റെ മ്യൂക്കസ് ചർമ്മത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിലൂടെയുള്ള രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും കഫത്തിന്റെ സ്രവങ്ങളെ നേർത്തതാക്കുകയും ചെയ്യുന്നു. ഇതിനാൽ ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധകൾക്കെതിരെ പോരാടുന്നതിന് മുളക് നമുക്ക് ഏറെ ഗുണം ചെയ്യും.മുളകിന്‍റെ മറ്റൊരു പ്രധാന ഗുണമാണ് വേദനകള്‍ കുറയ്ക്കാനുള്ള കഴിവ്. സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്. മുളകിലടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ ആണ് ഈ ഔഷധഗുണം നല്കുന്നത്. സന്ധിവാതം, നടുവേദന, തുടങ്ങിയ പ്രശ്നങ്ങള്‍ക്കുപയോഗിക്കുന്ന ക്രീമുകളില്‍ കാപ്സൈസിന്‍ ഒരു പ്രധാന ഘടകമാണ്.
ഹൃദയത്തിൽ
കൊളസ്ട്രോളിന്‍റെയും, ട്രൈഗ്ലിസറൈഡിന്‍റെയും അളവ് കുറയ്ക്കാന്‍ മാത്രമല്ല പ്ലേറ്റ്ലെറ്റുകള്‍ കൂടിച്ചേര്‍ന്ന് രക്തം കട്ടപിടിക്കാനിടയാകുന്നതും തടയാന്‍ മുളകിനാവും. ഹൃദയത്തിൽ ഗുണം ചെയ്യുന്ന വിശാലമായ ഗുണങ്ങൾ കാണിക്കുന്നു. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഇത് രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയായ അതീറോസ്ക്ലിറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, കൊല്ലമുളക് രക്തം കട്ടപിടിക്കുന്നത് തടയാൻ ഫലപ്രദമാണ്. അതിലൂടെ ഇത് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദ്രോഗം തടയുവാൻ സഹായിക്കുകയും ചെയ്യുന്നു.
മുളക്
മുളക് ചേർത്ത കറി വിഭവങ്ങളും മറ്റും കഴിക്കുന്ന ആളുകൾക്ക് അപകടസാധ്യതയുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. പൊതുവേ മുളക് കഴിക്കുന്നവരിൽ ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ എന്നിവ പോലും ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.2006 ല്‍ പുറത്തിറക്കിയ ക്യാന്‍സര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്സായ്സിന്‍ സഹായിക്കും. ക്യാന്‍സറിനെ ആരംഭദശയില്‍ തന്നെ തടയാന്‍ ഇതിന് കഴിവുണ്ട്.
കാല്‍സ്യം ധാരാളമായി അടങ്ങിയതാണ് ചുവന്ന മുളക്. ഇത് പല്ലിനും, അസ്ഥികള്‍ക്കും കരുത്ത് നല്കും.
ചുവന്ന മുളകില്‍
ചുവന്ന മുളകില്‍ ധാരാളമായി അടങ്ങിയ കാപ്സൈസിന്‍ അള്‍സറിന് ശമനം നല്കുമെന്നാണ്. ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നതില്‍ ഏറെ സഹായിക്കുന്നതാണ് ചുവന്ന മുളക്. ഇത് ദഹനത്തിന് മാത്രമല്ല അള്‍സര്‍ മൂലമുള്ള വയറ് വേദനയ്ക്കും ശമനം നല്കും. ഇതിന് പുറമേ ഗ്യാസ്ട്രബിളിനും, വയര്‍ വീര്‍ക്കുന്നതിനും ചുവന്ന മുളക് ആശ്വാസം നല്കും. എന്നാല്‍ ഇത് മിതമായ തോതില്‍ മാത്രമേ കഴിയ്ക്കാവൂയെന്നത് വളരെ പ്രധാനമാണ്. തെച്ചിപ്പൂ ചതച്ചിട്ട വെള്ളം മരുന്നാക്കാം, കാരണം.
Share your comments