പല്ലുകളുടെ ആരോഗ്യത്തിന് നല്ല ശുചിത്വം ആവശ്യമാണ്. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യണം. ഇതു കൂടാതെ പല്ലിൻറെ ആരോഗ്യത്തിന് നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളും ആവശ്യമാണ്. ഇത്തരത്തില്‍ പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ എന്തെല്ലാം ആഹാരങ്ങൾ കഴിക്കാമെന്ന് നോക്കാം:
- ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറംതള്ളുന്നതിന് ധാരാളം വെള്ളം അത്യാവശ്യമാണ്. പല്ലുകള്‍ക്കും നല്ല ആരോഗ്യത്തോടെ നിലനില്‍ക്കാൻ വെള്ളം അനിവാര്യമാണ്. പല്ലുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുന്നത് ഉമിനീരാണ്. ഉമിനീര്‍ കൃത്യമായി ഉല്‍പാദിപ്പിക്കണമെങ്കില്‍ വെള്ളം വേണം. നമ്മള്‍ നല്ലപോലെ വെള്ളം കുടിക്കുമ്പോള്‍ ഉമിനീര്‍ കൃത്യമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് വായ ക്ലീനാക്കി നിലനിര്‍ത്താനും പല്ലുകളില്‍ ബാക്ടീരിയ വരുന്നത് തടയാനും പല്ലുകളില്‍ കേട് വരുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. അതിനാൽ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
- പല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ എ അനിവാര്യമാണ്. ഇത് പല്ലുകളെ ബലപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നു. ക്യാരറ്റ് നല്ല ക്രഞ്ചി ആയതിനാല്‍, ചവച്ചരച്ച് കഴിക്കണം. ഇത് ഉമിനീര്‍ ഉല്‍പാദിപ്പിക്കാനും അങ്ങനെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ, വായയിലെ പിഎച്ച് ലെവല്‍ നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. ക്യാരറ്റ് കഴിക്കുന്നതിലൂടെ വായയില്‍ നിന്നും പ്ലാക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. വിറ്റമിന്‍ എ കൂടാതെ, ക്യാരറ്റിൽ വിറ്റമിന്‍ സി, പൊട്ടാസ്യം, വിറ്റമിന്‍ കെ എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാരറ്റിന്റെ 5 ഗുണങ്ങൾ
- പല്ലുകളുടെ ബലത്തിനും ഇനാമലിന്റെ ആരോഗ്യം നിലനിര്‍ത്താനും പാല്‍ ഉല്‍പന്നങ്ങള്‍ ധാരാളം കഴിക്കണം. പാല്‍ ഉല്‍പന്നങ്ങളില്‍ കാല്‍സ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. അതിനാല്‍ പല്ലുകളില്‍ വേഗത്തില്‍ കേട് വരുന്നത് തടയാനും ഇത് സഹായിക്കുന്നു. അതിനാല്‍, തൈര്, പാല്‍, മോര്, നെയ്യ്, വെണ്ണ, പനീര്‍, ചീസ് എന്നിങ്ങനെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ നിങ്ങള്‍ക്ക് ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്.
- ഒരു നേരമെങ്കിലും നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കേണ്ട ആഹാരമാണ് ഇലക്കറികള്‍. പ്രത്യേകിച്ച് ചീര പോലെയുള്ള ഇലക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.
- സവാളയില്‍ അടങ്ങിയിരിക്കുന്ന നാച്വറല്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ വായയില്‍ പെരുകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇത് നമ്മളുടെ മോണകളുടേയും പല്ലുകളുടേയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ പല്ലുകളില്‍ പ്ലാക്ക് രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. കൂടാതെ പല്ലുകള്‍ നല്ലപോലെ ക്ലീനാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. എന്നാൽ സവാള അമിതമായി ഉപയോഗിച്ചാല്‍ വായ്‌നാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Share your comments