ചെറുമീനുകള്‍ ധാരാളം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ ,വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറയാണ് ചെറു മീനുകൾ.
ഇവയിൽ ഹൃദയാരോഗ്യത്തിനു ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈ ഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു.അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഗുണപ്രദമായ വിഭവമാണിത്.
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു

ഗവേഷകർ വ്യക്തമാക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നതിനും ചെറുമീനുകള്‍ സഹായിക്കുന്നു.
മീനെണ്ണ കാൻസറുമായി ബന്ധപ്പെട്ട ഹൈപ്പർലിപ്പിഡിമിയ (രക്തത്തിൽ ലിപ്പിഡ്സിന്റെ അളവ് ഉയരുന്ന അവസ്ഥ)
കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കുട്ടികളിൽ കാണപ്പെടുന്ന ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചെറുമീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. ചെറുമീൻ കഴിക്കുന്നത് ശീലമാക്കിയാൽ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകർ.

ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ. തേയ്മാനം മൂലമുള്ള പ്രശ്നങ്ങൾ ഉള്ളവർ ചെറിയ മുള്ളുകളുള്ള മീനുകൾ കഴിക്കണമെന്നു വിദഗ്ധർ നിർദേശിക്കുന്നു.
Share your comments