നാട്ടിൻപുറങ്ങളിൽ സ്ഥിരമായി കണ്ടു വരുന്ന ഒരു ചെടിയാണ് എരുക്ക് . ഇതിന്റെ ഗുണത്തെക്കുറിച്ച് ആർക്കുമറിയില്ല. അതിനാൽ തന്നെ ഇത് അധികമായി കാണപ്പെടുന്നില്ല. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് തന്നെ കരുതണം.
സാധാരണ രണ്ടു തരത്തിലാണ് എരുക്ക് ഉണ്ടാകുന്നത്. ചുവുപ്പു കലർന്ന വയലറ്റ്,വെള്ള എന്നിങ്ങനെ. പൂക്കളിലെ നിറവ്യത്യാസമാണ് ജനുസുകളുടെ വ്യത്യസ്തത കാണിക്കുന്നത്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്.ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.
ഒരുപാട് ഗുണങ്ങളുള്ള ചെടിയാണ് എരുക്ക് ഈ എരുക്കു ചെടിയുടെ പൂവ് മുതൽ വേര് വരെ വളരെ ഗുണകരമായിട്ടുള്ള ഒന്നാണ്.എന്നാൽ ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല.
എരുക്കിന്‍റെ വേര് വേരിന്മേലുള്ള തൊലി കറ ഇല പൂവ് എന്നിവ പ്രധാനമായും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്.ത്വക്ക് രോഗം ഛർദ്ദി രുചിയില്ലായ്മ മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു.
അതുപോലെതന്നെ കാൽമുട്ടുവേദന സന്ധിവേദന ഇവയ്ക്കും ഇത് മരുന്നായി ഉപയോഗിക്കാ റുണ്ട്.കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.ഷുഗർ കൂടുതലുള്ളവർക്ക് എരിക്കിന്റെ ഇല നല്ലതാണ്.
സസ്യത്തിന്റെ എല്ലാ ഭാഗത്തും വെളുത്ത കറയുണ്ടാകും. ഈ കറയാണ് ഒന്നാന്തരം ജൈവകീടനാശിനിയായി മാറുന്നത്.വിളകളെ ബാധിക്കുന്ന കുമിള്‍ജന്യ രോഗങ്ങള്‍ക്ക് എരുക്കിന്റെ ഇലയും തണ്ടും ചതച്ചെടുക്കുന്ന നീരും കറയും നേര്‍പ്പിച്ച് തളിച്ചുകൊടുത്താല്‍ മതി.
വഴുതന വര്‍ഗവിളകളിലുണ്ടാകുന്ന ചൂര്‍ണപ്പൂപ്പ്, വേരുചീയല്‍ എന്നിവയ്ക്കും എരുക്കില്‍ ഇല ചതച്ച നീര് നല്ലതാണ്.എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം.വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.
ആയുര്‍വേദത്തില്‍ ഇലയും വേരും തൊലിയും കായും ഔഷധമായി വാതകോപ രോഗങ്ങള്‍ക്കും കഫദോഷത്തിനും ഉപയോഗിക്കുന്നു..കാലിലെ ആണിയും അരിമ്പാറയും മാറ്റാന്‍ എരിക്കിന്‍കറ തുടര്‍ച്ചയായി പുരട്ടിയാല്‍ മതി.
കരുവീക്കത്തിന് എരുക്കിലയില്‍ വെളിച്ചെണ്ണ പുരട്ടി ചൂടാക്കിവെക്കാറുണ്ട്. തേള്‍, പഴുതാര, ചിലന്തി തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ എരുക്കിന്‍കറയും കുരുമുളകും ചേര്‍ത്തരച്ചിട്ടാല്‍ മതി.പല്ലുവേദനയ്ക്ക് എരിക്കിന്‍ കറ പഞ്ഞിയില്‍ മുക്കി കടിച്ചുപിടിച്ചാല്‍ ശമനമുണ്ടാകും. എരിക്കിന്‍ കറ പുരട്ടിയാല്‍ പുഴുപ്പല്ലു മാറും.
Share your comments