എന്തും നല്ല ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഇനി അൽപം ശ്രദ്ധിക്കാം. അമിതമായി ചൂടുള്ള പാനിയങ്ങൾ കുടിക്കുന്നത് വഴി മാരക അസുഖങ്ങൾക്ക് വരെ കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
നല്ല ചൂടൻ ചായയും ചുടുചൂടൻ കോഫിയും കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിലും തിളപ്പിച്ച് നാല് മിനിറ്റ് കഴിഞ്ഞ് മാത്രമേ ഈ പാനിയങ്ങൾ കുടിക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നത്.
ചൂടുള്ള പാനിയങ്ങൾ കാൻസറിന് വഴി വക്കും
അതായത്, ചൂടുള്ള പാനിയങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലെഡ്, പരിസരമലീനീകരണം തുടങ്ങിയ കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനിയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന കാൻസർ മൂലം ലോകത്ത് പ്രതിവര്‍ഷം 400,000 ആളുകൾക്ക് ജീവൻ നഷ്ടമാകുന്നു.
ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിരമായി ചൂട് പാനിയങ്ങൾ കുടിക്കുന്നത് വഴി കാൻസർ ബാധിച്ച് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നതെന്നും റിപ്പോർട്ടുകൾ വിശദമാക്കുന്നു.
60 ഡിഗ്രി സെൽഷ്യസിൽ അഥവാ 140 ഫാരൻഹീറ്റിന് മുകളിൽ ചൂടുള്ള ചായയും കോഫിയും കുടിക്കുന്നവരിലാണ് താരതമ്യേന കാൻസർ രോഗബാധക്കുള്ള സാധ്യത കൂടുതലുള്ളതെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ഇതു സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്. എന്നിരുന്നാലും ഗവേഷകർ അഭിപ്രായപ്പെടുന്നത് ചൂടുള്ള പാനിയങ്ങൾ കടന്നുപോകുന്ന വായിലെയും അന്നനാളത്തിലെയും കോശങ്ങൾക്ക് പൊള്ളലേൽക്കുന്നു. ഇത് കാൻസർ കോശങ്ങൾ വളരാൻ സാധ്യത വർധിപ്പിക്കും.
യുകെയിലും ഇന്ത്യയിലുമെല്ലാം പാൽ കൂടി ചേർക്കുന്നതിനാൽ അവ താരതമ്യേന പാനിയത്തിന്റെ ചൂട് കുറക്കാൻ സഹായിക്കും. എന്നാൽ, ഇറാൻ പോലുള്ള രാജ്യങ്ങളിൽ പാലിന്റെ ഉപയോഗം കുറവാണ് ഇവിടെ കൂടുതലായും ഗ്രീൻ ടീയും കടുംകാപ്പിയുമാണ് കുടിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ ചൂട് ചായയും കോഫിയും ഇഷ്ടപ്പെടുന്നവർ കുറച്ചുകൂടി കരുതൽ എടുക്കണം.
യുകെയിലും ഇന്ത്യയിലുമെല്ലാം പാൽ കൂടി ചേർക്കുന്നതിനാൽ അവ താരതമ്യേന പാനിയത്തിന്റെ ചൂട് കുറക്കാൻ സഹായിക്കും. എന്നാൽ, ഇറാൻ പോലുള്ള രാജ്യങ്ങളിൽ പാലിന്റെ ഉപയോഗം കുറവാണ് ഇവിടെ കൂടുതലായും ഗ്രീൻ ടീയും കടുംകാപ്പിയുമാണ് കുടിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ ചൂട് ചായയും കോഫിയും ഇഷ്ടപ്പെടുന്നവർ കുറച്ചുകൂടി കരുതൽ എടുക്കണം.
ചൂടുള്ള പാനിയങ്ങൾ അന്നനാളത്തിലും മറ്റും മുറിവുകൾ ഉണ്ടാക്കുമെന്നത് മാത്രമല്ല, പല്ലുകളെയും ഇവ ദോഷകരമായി ബാധിക്കും. പല്ലിന്റെ ഇനാമൽ കറപിടിക്കാൻ കൂടുതൽ സാധ്യതയുള്ളതാക്കും. പല്ലിന്റെ ആരോഗ്യത്തെ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ അവ സംവേദനക്ഷമതയ്ക്കും പല്ലുവേദനയ്ക്കും കാരണമാകും.
ചൂടുള്ള പാനിയം കടന്നുചെല്ലുമ്പോൾ വായിലും മുറിവുകൾക്ക് കാരണമാകുന്നു. ഇതുവഴി വായിലും കാൻസർ കോശങ്ങൾ വളരാൻ ഇത് വഴിവക്കും. പുകവലി ശീലമുള്ളവർക്കും മദ്യപിക്കുന്നവർക്കും ചൂടുള്ള പാനിയത്തിന്റെ ഉപയോഗം കാരണം കാൻസർ ബാധിക്കാൻ സാധ്യത വലുതാണ്.
ദാഹിക്കാതെ ചൂടുവെള്ളം അമിതമായി കുടിക്കുന്നതും നല്ലതല്ല. അധികമായി ഇങ്ങനെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ, മിതമായ ചൂടിൽ ദിവസവും വെള്ളം കുടിക്കുന്നത് ദഹന വ്യവസ്ഥക്ക് ഗുണം ചെയ്യും. ശരീരത്തിനകത്തുള്ള മാലിന്യങ്ങൾ പുറംതള്ളുന്നതിന് ഇവ സഹായിക്കും. കൂടാതെ, ശരീരത്തിലെ വേദനക്കും സമ്മർദ്ദങ്ങൾക്കുമുള്ള പ്രതിവിധിയായും ചൂടുള്ള പാനിയങ്ങൾ ഫലം ചെയ്യും.
എന്നാൽ കൃത്യമായ ചൂടുള്ള പാനിയങ്ങൾ കുടിക്കുന്നതും അതുമല്ലെങ്കിൽ ചൂടാക്കിയ ശേഷം നാല് മിനിറ്റുകൾക്ക് ശേഷം അവ ഉപയോഗിക്കുന്നതും യാതൊരു ആരോഗ്യപ്രശ്നങ്ങൾക്കും ആശങ്കകൾക്കും വഴി വക്കില്ല.
Share your comments