ഫാറ്റി ലിവര്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനു തന്നെ അപായം സംഭവിക്കാവുന്ന വളരെയധികം ഗുരുതരമായ അവസ്ഥയാണിത്. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത്. മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവര്‍ കണ്ടുവരുന്നുണ്ട്. ഫാറ്റി ലിവര്‍ രോഗം അമേരിക്കയിൽ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരെ ബാധിക്കുന്നു, ഇത് കരള്‍ തകരാറിലാകാന്‍ കാരണമാകുന്ന ഒന്നാണ്. അമിതവണ്ണമുള്ളവരും ഉദാസീനരുമായവരിലും ഉയര്‍ന്ന സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരിലുമാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം സാധാരണയായി കണ്ടു വരുന്നത്.
ഭക്ഷണത്തില്‍ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. ആരോഗ്യമുള്ള ശരീരത്തില്‍ കരള്‍ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബൈൽ (bile) ഉൽപ്പാദിപ്പിക്കുന്നു. എന്നാല്‍ ഫാറ്റി ലിവര്‍ രോഗം ബാധിച്ച ഒരാളുടെ കരളിന് ബൈൽ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും വിഷവസ്തുക്കൾ രക്തത്തിൽ തന്നെ തങ്ങിനിൽക്കുകയും, വൃക്കരോഗങ്ങൾ പോലെയുള്ള പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം ബാധിച്ചവർക്ക്, ആൽക്കഹോൾ പൂർണ്ണമായി നിർത്തിയശേഷം ഈ ഭക്ഷണങ്ങൾ നിത്യേനയുള്ള ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ ഫാറ്റി ലിവർ ഒരു പരിധിവരെ നിയന്ത്രിക്കാം.
ഇലക്കറികള്‍
ഇലക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ബ്രോക്കോളി, ചീര, ബ്രസെല്‍സ്, കാലെ എന്നിവപോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
മൽസ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍, മത്തി, ട്യൂണ എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കരള്‍ വീക്കം കുറക്കുന്നു. മാത്രമല്ല കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് മത്സ്യം.
ഓട്സ്
ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ അമിതവിശപ്പ് കുറക്കുന്നു. കൂടാതെ അനാവശ്യ കൊഴുപ്പുകൾ നീക്കം ചെയ്ത് ശരീരഭാരം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
വാല്‍നട്ട്
വാൽനട്ട് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരളമടങ്ങിയിരിക്കുന്നു. വാല്‍നട്ട് കഴിക്കുന്നത് കരള്‍വീക്കത്തിന് നല്ലതാണ്.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അവോക്കാഡോകളില്‍ കൂടുതലാണ്. ഇത് കരള്‍ തകരാറിന് പരിഹാരം കാണുന്നു. കരലിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന രാസവസ്തുക്കള്‍ അവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബറും ഇവയില്‍ സമ്പന്നമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അവൊക്കാഡോ കൃഷി ചെയ്യാം കർഷകർക്ക് വരുമാനം നേടാം
#Fruits#Oats#Food#Health#Agriculture#Krishi
Share your comments