
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പഴവർഗമാണ് അത്തി. മുലപ്പാലിന്റെ അത്രതന്നെ പോഷകാംശം അത്തിപ്പഴത്തിലും അടങ്ങിയിരിക്കുന്നു. പഴുത്ത അത്തിപ്പഴവും ഉണങ്ങിയ അത്തിപ്പഴവും ഒരുപോലെ തന്നെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. നാരുകൾ ധാരാളമടങ്ങിയ പഴമാണ് അത്തിപ്പഴം കൂടാതെ കാൽസ്യം, പൊട്ടാസ്യം,മഗ്നീഷ്യം, ജീവകങ്ങൾ ആയ എ,കെ എന്നിവയും അത്തിപ്പഴത്തിൻ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ ഫിനോൾ, ഒമേഗ 3, ഒമേഗാ 6 തുടങ്ങിയവയും ഇതിൽ കാണപ്പെടുന്നു. ഏഷ്യയാണ് ഇതിൻറെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഉഡുബരം, ജന്തു ഫലം, ശുചിദ്രുമം എന്നിങ്ങനെ പേരുകളിലും അത്തി അറിയപ്പെടുന്നു. ഗർഭിണികൾക്കും വളരുന്ന കുട്ടികൾക്കും ഇത് കഴിക്കുന്നത് വഴി ഇരുമ്പിനെ അംശം വർദ്ധിപ്പിക്കാം. നാരുകൾ അധികമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗം സ്ത്രീകളിൽ സ്തനാർബുദം ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. അത്തിപ്പഴത്തിൽ കാണുന്ന പെക്റ്റിൻ എന്ന ഘടകം കൊളസ്ട്രോൾ നിയന്ത്രണത്തിന് സഹായകമാണ്.

അത്തിയില കൊണ്ടുണ്ടാക്കുന്ന ചായ ശ്വസന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഉണങ്ങിയ അത്തിപ്പഴം ദിവസവും കഴിക്കുന്നവർ നമ്മുടെ നാട്ടിൽ അനേക പേരാണ്. ദഹന പ്രക്രിയ നല്ല രീതിയിൽ നടക്കുവാനും രോഗപ്രതിരോധശേഷി കൂട്ടുവാനും അത്തിപ്പഴത്തിന് അതി വിശേഷ കഴിവുണ്ട്. ദിവസവും രാവിലെ അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുവാനും ശരീരഭാരം കുറയ്ക്കുവാനും നല്ലതാണ്. ആൻറി ഓക്സിഡന്റിന്റെ കലവറയായ അത്തിപ്പഴം ഹൃദയാരോഗ്യത്തിനും മികച്ചതാണ്. അത്തിപ്പഴം കഴിക്കുന്നത് വഴി രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുകയും ശരീരത്തിലെ തളർച്ച ഇല്ലാതാവുകയും ചെയ്യും. അത്തിപ്പഴത്തിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് വഴി എല്ലിനും പല്ലിനും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് പിത്തത്തെ ശമിപ്പിക്കും. അത്തിപ്പാൽ തേൻ ചേർത്ത് കഴിക്കുന്നത് പ്രമേഹം കുറയ്ക്കുവാൻ നല്ലതാണ്. അത്തിതോല് ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാൻ പറ്റും അത്തിപ്പഴം. അത്തിപ്പഴത്തിന്റെ കറ പാൽ പിരിക്കാൻ ഉപയോഗിക്കാറുണ്ട്. പോഷകാംശം ധാരാളമുള്ള അത്തിയുടെ ഒരു ചെറിയ കഷ്ണം എങ്കിലും എന്നും കഴിക്കാൻ ശ്രദ്ധിക്കുക.
കൃഷിയിൽ നവവസന്തം തീർത്ത് കെ. എസ്. പ്രസാദ്...
Share your comments