<
  1. Health & Herbs

വിഷ സസ്യം അല്ല മേന്തോന്നി ഇതൊരു അത്ഭുത സസ്യം

നമ്മുടെ പറമ്പുകളിൽ കാണുന്ന ഏറെ ഔഷധഗുണമുള്ള ചെടിയാണ് മേന്തോന്നി. ഇതിൻറെ വാണിജ്യസാധ്യത മനസ്സിലാക്കി തമിഴ്നാട്ടിലെ പലയിടങ്ങളിലും ഇവ വ്യാപകമായി കൃഷി ചെയ്യുന്നു. ഇതിന്റെ നടീൽവസ്തു ആയിട്ട് കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്.

Priyanka Menon
മേന്തോന്നി
മേന്തോന്നി

നമ്മുടെ പറമ്പുകളിൽ കാണുന്ന ഏറെ ഔഷധഗുണമുള്ള ചെടിയാണ് മേന്തോന്നി. ഇതിൻറെ വാണിജ്യസാധ്യത മനസ്സിലാക്കി തമിഴ്നാട്ടിലെ പലയിടങ്ങളിലും ഇവ വ്യാപകമായി കൃഷി ചെയ്യുന്നു. ഇതിന്റെ നടീൽവസ്തു ആയിട്ട് കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. ഈ കിഴങ്ങിൽ ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. കോൾച്ചിസിൻ, ഗ്ലോറിയോസിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ആണ്.

Menthoni or flame lilly is one of the most medicinal plants found in our fields. Recognizing its commercial potential, they are widely cultivated in many parts of Tamil Nadu.

വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പുഷ്പങ്ങളാണ് ഇവയ്ക്ക്. മലയാളത്തിൽ കീന്തോന്നിയെന്നും, പറയൻചെടിയെന്നും ഇത് അറിയപ്പെടുന്നു. സാധാരണ മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് ഇതിൻറെ കിഴങ്ങു നടന്നത്. ജൂലൈ -സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ വിരിയുകയും ഡിസംബർ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യാം. ഒരിക്കൽ കൃഷി ചെയ്താൽ അഞ്ചുവർഷം വരെ ഇതിൽനിന്ന് വിളവെടുക്കാം.

ഇതിൻറെ കിഴങ്ങിന് ആഗോളവിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്. ഇതിൻറെ ഉണക്കിപ്പൊടിച്ച വിത്ത് പല ഔഷധങ്ങൾക്കും ചേരുവയായി ഉപയോഗിക്കാം. പ്രത്യേകിച്ച് ഇതിൻറെ വിത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് അംശം ക്യാൻസർ ഔഷധ നിർമ്മാണത്തിന് ഉപയോഗപ്രദമാണ്. ഇതിൻറെ ഇലച്ചാറ് നെറ്റിയിൽ ഇറ്റിച്ചാൽ തല വേദന മാറുന്നു.

കൃഷി രീതി

മണൽ കലർന്ന പശിമരാശി മണ്ണാണ് ഇവയുടെ കൃഷിക്ക് ഏറ്റവും ഉത്തമം. തവാരണകളെടുത്ത് വേണം കിഴങ്ങ് നടുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയിലുള്ള ഭാഗം വേണം മുകളിലേക്ക് വരേണ്ടത്. ചെടികൾ തമ്മിൽ 30 മീറ്റർ അകലം പാലിക്കണം. ജൈവവളമാണ് ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം. വള്ളിച്ചെടി ആകുന്നതു കൊണ്ട് തന്നെ താങ്ങു കാലുകളുടെ ആവശ്യമുണ്ട്.

വളർച്ചയ്ക്കനുസരിച്ച് പന്തലൊരുക്കി നൽകിയാൽ മതി. ഒരു ചെടിയിൽ ഏകദേശം നൂറുപൂക്കൾ വരെ ഉണ്ടാകുന്നു. ചെടി നട്ട് 180 ദിവസം പൂക്കും എന്നാണ് ശാസ്ത്രം. കായ്കളുടെ നിറം പച്ച നിറത്തിൽ നിന്ന് കടുംപച്ച ആകുമ്പോൾ അവിടെ ഭാരം കുറയുന്നു. ഈ സമയത്തിൽ വിളവെടുപ്പ് സാധ്യമാക്കാം. പറിച്ച് കായ്കൾ 10ദിവസം തണലിട്ടു ഉണങ്ങിയതിനു ശേഷം വിത്തുകൾ വേർപ്പെടുത്താവുന്നതാണ്.

ഇവ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർ പല മരുന്നുകളുടെ നിർമ്മാണത്തിന് വേണ്ടി വിദേശരാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കുകയാണ് പതിവ്. കാരണം അത്രമേൽ ഔഷധമൂല്യമുള്ള ഒന്നാണ് ഇവ. ഇവയുടെ വിപണനസാധ്യത മനസ്സിലാക്കി തന്നെ നിങ്ങളും കൃഷി ആരംഭിക്കൂ..

English Summary: Flame lily This is a wonderful plant, not a poisonous plant

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds