ഇന്ത്യയിൽ കർണാടകത്തിലും സംസ്ഥാനങ്ങളിൽ ചണം കൃഷി ചെയ്യുന്നുണ്ട്. ഒന്നേകാൽ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യമാണ് ചണം. ഈ ചെടിക്കു ശിഖരങ്ങൾ നന്നേ കുറവാണ്. ഇലകൾ ഏകാന്തരങ്ങൾ നേർത്ത് അഗ്രം കൂർത്തിരിക്കും. പൂക്കൽ നീല നിറത്തിൽ കാണപ്പെടുന്നു. ചണവിത്തിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട് ഹൃദയാരോഗ്യത്തിനും കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കുമെതിരെ ശരീരത്തിൽ പ്രവർത്തിക്കും. ധാന്യമാണെങ്കിലും ചണവിത്തു ഒരിക്കലും നേരിട്ട് കഴിക്കാറില്ല . വിത്തുകൾ പൊടിച്ചു പാനീയങ്ങളിലോ മറ്റു ആഹാര സാധനങ്ങളിലോ ചേർത്ത് കഴിക്കുകയാണ് പതിവ്. അല്ലെങ്കിൽ കുതിർത്തു അരച്ച് സ്മൂത്തി, ജ്യൂസ് എന്നിവയാക്കി കഴിക്കാം. ചണവിത് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
- Saritha
ചണവിത്തിലെ ഗുണങ്ങൾ
ഫ്ലാക്സ് സീഡ് ഈ നൂറ്റാണ്ടിലെ സൂപ്പർ ഫുഡ് എന്നാണ് അറിയപ്പെടുന്നത് ഫ്ലാക്സ് ചെടി അഥവാ ചെറു ചണവിത്തു എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ വിത്തിനു നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.
Share your comments