നമ്മൾക്കിടയിൽ പലരുടേയും പ്രശ്നമാണ് ചെവി സംബന്ധമായ രോഗങ്ങൾ. കുട്ടികളിൽ പ്രത്യേകിച്ച്. ഇത്തരത്തിലുള്ള ചെവി രോഗങ്ങളെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്. ചിലർ അവയിൽ ചിലത് താഴെ നൽകുന്നു.
ചെവി വേദന
1. ചെവി വേദന അകറ്റുവാൻ ഇഞ്ചിനീര്, മുരിങ്ങ തൊലി എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക.
2. വെറ്റില കുത്തി പിഴിഞ്ഞ് ഇന്തുപ്പും ചേർത്ത് ചെവിയിൽ ഒഴിക്കുന്നതും ചെവിവേദന മാറുവാൻ ഉത്തമമാണ്.
3. എരിക്കില എണ്ണ പുരട്ടി വാട്ടിപ്പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക.
4. ചെറിയ ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ചെവിക്ക് പുറമേ പുരട്ടിയാൽ നീർക്കെട്ടു മൂലമുള്ള ചെവി വേദന അകറ്റാം.
5. ചെവിക്കു പുറമേയുള്ള അസ്വസ്ഥതകൾക്ക് കർപ്പൂര എണ്ണ പുരട്ടി തിരുമ്മിയാൽ മതി.
6. ചെവിക്കകത്ത് കുരു ഉണ്ടായാൽ എരുക്കില നീരും, മഞ്ഞളിൻറെ നീരും, ഉള്ളിയുടെ നീരും സമൂലം കലർത്തി ചെറുചൂടിൽ ചെവിയിൽ ഇറ്റിച്ചു നൽകുക.
7. വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിൽ കാച്ചി ചെറുചൂടോടെ എടുത്ത് ചെവിയിൽ ഇറ്റിച്ച് നൽകുന്നതും ചെവിവേദനയ്ക്ക് ശാശ്വത പരിഹാരമാർഗമാണ്.
ചെവിയിൽ കീടങ്ങൾ പോയാൽ
1. സഹിക്കാവുന്ന ചൂടുള്ള വെള്ളം ചെവിയിൽ ഒഴിക്കുക.
2. ഉപ്പിട്ട തിളപ്പിച്ചാറിയ വെള്ളം ചെവിയിൽ ഒഴിക്കുക.
ചെവി പഴുപ്പ്
1. പത്തോ പന്ത്രണ്ടോ മുതിര വറത്ത് ഒരു ടീസ്പൂൺ ചെറുതേനിൽ അടച്ചു വച്ച ശേഷം അൽപം കഴിഞ്ഞ് അരിച്ചെടുക്കുക. ആ തേൻ ചെവിയിൽ ഒഴിച്ചു കൊടുക്കുക.
2. ചുവന്ന തുളസിയുടെ കുരുന്നില തീയിൽ വാട്ടി പിഴിഞ്ഞെടുത്ത നീര് രണ്ട് തുള്ളി വീതം പതിവായി ചെവിയിൽ ഒഴിക്കുക.
3. 25ഗ്രാം കുരുപരുത്തി പൂമൊട്ട് 100 മില്ലി വെളിച്ചെണ്ണയിൽ അരച്ചുകലക്കി കാച്ചി ഉപയോഗിക്കുക.
Share your comments