1. Health & Herbs

വ്യായാമത്തിന് മുൻപ് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

നല്ല ശരീരാരോഗ്യത്തിന് പോഷകമേറിയ ഭക്ഷണങ്ങൾ മാത്രം പോരാ ശരീരത്തെ ഉന്മേഷത്തോടെയും കൂടി വയ്ക്കുന്നതിന് വ്യായാമം കൂടി ആവശ്യമാണ്. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. എന്നാല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വന്തം ശരീരത്തിനുതന്നെ ദോഷകരമായി ബാധിക്കാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Meera Sandeep
Food to be avoided before exercise
Food to be avoided before exercise

നല്ല ശരീരാരോഗ്യത്തിന് പോഷകമേറിയ ഭക്ഷണങ്ങൾ മാത്രം പോരാ ശരീരത്തെ ഉന്മേഷത്തോടെയും കൂടി വയ്ക്കുന്നതിന് വ്യായാമം കൂടി ആവശ്യമാണ്.  മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. എന്നാല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വന്തം ശരീരത്തിനുതന്നെ ദോഷകരമായി ബാധിക്കാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ദിവസേനയുള്ള വ്യായാമം ശീലമാക്കിയാൽ ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെ  അകറ്റിനിർത്താം. എന്നാൽ വ്യായാമം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലൂം വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതല്ല. വ്യായാമം ചെയ്യുന്നതിന് മുമ്പ് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.  അക്കാര്യത്തിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും വ്യായാമം ചെയ്യും മുൻപ് എന്താണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും പലർക്കും അറിയില്ല.  

വ്യായാമത്തിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

- ജിമ്മിലായാലും വീട്ടിലായാലും ഭക്ഷണം കഴിക്കണം. പാലുൽപ്പന്നങ്ങളും പാലും ഒഴിവാക്കണം. ഇത് ദഹിക്കാൻ ബുദ്ധിമുട്ടാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യവും യൗവനവും നിലനിർത്താൻ പാലുത്പന്നങ്ങൾ ശീലമാക്കാം

- ബ്രോക്കോളി, നട്സ് പോലെയുള്ള ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിനു മുൻപ് ഒഴിവാക്കാം. കാരണം ഇത്തരം ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്ന തോന്നലുളവാക്കും. അതുകൊണ്ട് കൊഴുപ്പ് പോകാൻ പ്രയാസമാകും.  കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മസാലകൾ എല്ലാം ഒഴിവാക്കണം. ഇതെല്ലം വ്യായാമം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടസപ്പെടുത്തുകയും വിചാരിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Food to avoid before doing exercise

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds