കൊടും വേനലിൽ ശരീരത്തിൽ നിന്ന് കൂടുതൽ ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും. അതിനാൽ കൂടുതൽ വെള്ളം കുടിക്കുക, എളുപ്പത്തിൽ ദഹിക്കുന്നതും കലോറി കുറവുള്ളതുമായ ഭക്ഷണം കഴിക്കുക. ചൂടുകാലങ്ങളിൽ നിങ്ങൾ ഉറപ്പായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- എഴുന്നേറ്റ വഴിയേ ആദ്യം ചായ കുടിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ കാപ്പിയും ചായയും കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ കൊടുംചൂടിൽ ഇവ കുടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ചൂടുകാലത്ത് സ്വയം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാപ്പി ശരീര താപനില ഉയർത്തുന്നു.
- ഈ കാലങ്ങളിൽ എരിവും മസാലയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഗ്യാസിൻ്റെ പ്രശ്നവും കൂട്ടും. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. എരിവുള്ള ഭക്ഷണക്രമം കരളിനും നല്ലതല്ല. അതുകൊണ്ട് ചൂടുകാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം.
- അമിതമായ പഞ്ചസാര ശരീരത്തിന് ദോഷകരമാണ്. എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ അല്ലെങ്കിൽ സോഡ എന്നിവയിൽ നിന്ന് നിങ്ങൾ എപ്പോഴും വിട്ടുനിൽക്കണം. ഇത് കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കുന്നു. ഇതും പ്രമേഹ സാധ്യത കൂട്ടുന്നു. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു.
- വേനൽക്കാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം നോൺ-വെജ് ആണ്. മാംസങ്ങൾ കഴിക്കുന്നത് കൂടുതൽ വിയർപ്പിന് കാരണമാകുന്നു. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു.
- മദ്യവും ശരീരത്തിലെ നിർജ്ജലീകരണത്തിന് കാരണമാകുന്നു. അതിനാൽ ചൂട് കാലത്ത് മദ്യവും ഒഴിവാക്കണം. ഇത് നിങ്ങളുടെ ശരീര താപനില ഉയർത്തുന്നു.
Share your comments