പാലിനോടൊപ്പം പഴങ്ങൾ, ചക്കപ്പഴം, മുതിര, ഉഴുന്ന്, അരെയ്ക്ക്, തേൻ, ഉപ്പ്, മത്സ്യം, മാംസം, തൈര്, ചൊറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ് ചേർത്തത് ഇവ വിരുദ്ധമാണ്.
തൈരിനൊപ്പം വാഴപ്പഴം, മത്സ്യമാംസങ്ങൾ, മുട്ട, മാങ്ങ, പാൽക്കട്ടി, ചൂടുപാനീയങ്ങൾ, പാൽ, ഉരുളക്കിഴങ്ങ് എന്നിവ വിരുദ്ധമാണ്.
തുല്യ അളവിൽ ചേർത്ത തേനും നെയ്യും വിരുദ്ധം. ജലജീവികളുടെ മാംസത്തോടൊപ്പം, തേൻ, ശർക്കര, എള്ള്, പാൽ, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ വിരുദ്ധം.
അയണിച്ചക്കയോടൊപ്പം തേൻ, ശർക്കര , തൈര്, നെയ്യ്, ഉഴുന്ന് ഇവ വിരുദ്ധം.
വാഴപ്പഴത്തോടൊപ്പം തൈര്, മോര്, മത്സ്യം, മാംസം, മത്തങ്ങ, വലിപ്പമുള്ള പഴങ്ങൾ, മിസ്റ്റ് ചേർത്ത ബ്രഡ് ഇവ വിരുദ്ധം
ഇലക്കറികളോടൊപ്പം വെണ്ണ. മത്തങ്ങയോടു കൂടി പാൽ, പാൽക്കട്ടി, മുട്ട, ധാന്യങ്ങൾ,
മുട്ടയോടൊപ്പം പഴങ്ങൾ, മത്തങ്ങ, പയറുവർഗങ്ങൾ, പാൽക്കട്ടി, മത്സ്യ മാംസങ്ങൾ, പാൽ, തൈര്. ചെറുനാരങ്ങയോടൊപ്പം, കുമ്പളങ്ങ, പാൽ, തക്കാളി, തൈര്.
ഉരുളക്കിഴങ്ങിനോടൊപ്പം മത്തങ്ങ, കുമ്പളങ്ങ, പാലുല്പ്പന്നങ്ങൾ. മുള്ളങ്കിയോടൊപ്പം, വാഴപ്പഴം, പാൽ, ഉണക്കമുന്തിരി.
മരച്ചീനിയോടൊപ്പം പഴങ്ങൾ, ഉണക്കമുന്തിരി, പയർ, ശർക്കര. മാങ്ങയോടൊപ്പം തൈര്, പാൽക്കട്ടി, കുമ്പളങ്ങ, ഈത്തപ്പഴം, വാഴപ്പഴം. പായസത്തിനുപിനെ മോരുവെള്ളം കുടിക്കുന്നത് വിരുദ്ധം. കടുകെണ്ണയിൽ വറുത്ത, മത്സ്യം, പന്നിമാംസ്, പ്രാവിൻമാംസം ഇവ വിരുദ്ധം ഓട്ടുപാത്രത്തിൽ സൂക്ഷിച്ച നെയ്യ്. തേൻ ചൂടാക്കി ഉപയോഗിക്കുന്നത്.
തൈര് ചൂടാക്കി ഉപയോഗിക്കുന്നത്.
തേൻ കഴിച്ചതിനുമിയെ ചുക്കുവെള്ളം കുടിക്കുന്നത്. തൈര് കുടിച്ചശേഷം ചുടുവെള്ളം കുടിക്കുന്നത്. നെയ്യ് കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത്. ശരീരം ചുട്ടുപഴുത്തിരിക്കുമ്പോൾ തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത് തിരിച്ചും
ശരീരം ചൂടായിരിക്കുമ്പോൾ പാൽ കുടിക്കുന്നത്. ശരീരം ആയാസപ്പെട്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.
സംസാരിച്ച് ക്ഷീണിച്ചശേഷം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത്. രാത്രിയിൽ മലർപ്പൊടി, തൈര് എന്നിവ ഉപയോഗിക്കുന്നത്. മലർപ്പൊടി കഴിക്കുന്നതിന് മുമ്പും പിമ്പും വെള്ളം കുടിക്കുന്നത്. 'രാത്രൗതകം ' രാത്രിയിൽ തൈര് കഴിക്കരുത്. പലതരം മാംസങ്ങൾ ഒരുമിച്ച് കഴിക്കരുത്.
Share your comments