ചുക്ക് മറ്റുള്ളവയ്ക്ക് ഒപ്പം മരുന്നായി ഉപയോഗിക്കുമ്പോൾ അതിൻറെതായ സ്വഭാവത്തിന് ഒപ്പം മറ്റുള്ളവരുടെ നല്ല ഗുണങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കും.
ചുക്ക് കൂടുതലും ദഹനക്കേടിന് ഉപയോഗിക്കും. ഇഞ്ചിനീരും തേനും അതിസാരത്തിന് ഉപയോഗിക്കുന്നു. ഇഞ്ചിനീര് ഇന്ദുപ്പ് ഒപ്പം കഴിക്കുകയാണെങ്കിൽ ദഹനത്തെ ശക്തിപ്പെടുത്തും. ചുമയ്ക്ക് ഇഞ്ചി നീര് ജീരകം ചുവന്നുള്ളി ഇവ ഇടിച്ചിട്ട് നീരാക്കി കഴിക്കാറുണ്ട്.
ഇഞ്ചിനീര് തെളി എടുത്ത് ശർക്കരയും ആയി ചേർത്ത് കൊടുക്കുകയാണെങ്കിൽ കുട്ടികളുടെ ദഹന പ്രശ്നങ്ങൾക്ക് കുറവ് വരുന്നതാണ്. വയറുവേദനയ്ക്ക് ചുക്ക് ചതച്ച് വെള്ളം ചേർത്ത് കൊടുക്കുകയാണെങ്കിൽ വയറുവേദനയ്ക്ക് ശമനം ഉണ്ടാകും. നീർക്കെട്ട് പോലുള്ള വേദനകൾക്ക് ചുക്ക് കുറുകി വേദനയുള്ള ഭാഗത്ത് ഇട്ടുകൊടുക്കുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കും.
ജലദോഷം വരുമ്പോൾ തുളസി ചുക്ക് കുരുമുളക് ഇട്ടു കുടിച്ചാൽ ജലദോഷത്തിന് മാറ്റം വരും. വയറുകടി ഉള്ളവർ ഇഞ്ചി മഞ്ഞൾ കറിവേപ്പില ഇട്ട് മോര് കാച്ചി കുടിക്കുന്നത് നല്ലതാണ്. മഞ്ഞളും ചുക്കും കുരുമുളകും ഒരുമിച്ച് പൊടിച്ച് രാവിലെ ഒരു ടീസ്പൂൺ ചൂടുവെള്ളവും ആയി കഴിക്കുന്നത് തുമ്മലിന് ശമനമുണ്ടാക്കും.
Share your comments