ഉള്ളി ഇല്ലാത്തൊരു കറി മലയാളിക്ക് ഓർക്കാനാകില്ല അതുപോലെതന്നെ സൗന്ദര്യവർധക കൂട്ടിലെ അദ്ഭുത വസ്തുവെന്ന നിലയിലും കെങ്കേമനാണ് ഉള്ളി. മുടിവളരാനും ചർമ സംരക്ഷണത്തിനും ളള്ളി ഏറെ പ്രയോജനപ്പെടും.
കറികൾ മുതൽ സാലഡുകൾ വരെ എന്തിനുമേതിനും നമ്മൾ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി പരമ്പരാഗതമായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. തലമുടി നന്നായി വളരാൻ ഉള്ളി സഹായിക്കും എന്നുള്ളതുകൊണ്ടാണ് പണ്ടുള്ളവർ തലയിൽ തേക്കാനുള്ള എണ്ണ കാച്ചുമ്പോൾ അതിൽ ഉള്ളി ഉപയോഗിച്ചിരുന്നത്.
മുടി വളർച്ചയ്ക്കും ചർമ സംരക്ഷണത്തിനും ഉള്ളി
ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം.
പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.
അൾട്രാ വയലറ്റ് രശ്മിയിൽനിന്ന് സംരക്ഷിക്കും.
മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് .
ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.
ചർമത്തെ ശുദ്ധമാക്കുന്നു.
ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്.
ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും.
ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.
പ്രായത്തെ ചെറുക്കും ഉള്ളിനീര്.
ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചർമത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചർമത്തിന് ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും.
ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കിയാൽ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചർമത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും.
കൊളാജിന്റെ ഉൽപാദനം കൂട്ടും
കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അതേസമയം ' ഉള്ളിയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് ചർമത്തെ പലവിധ അലർജികളിൽനിന്നും സംരക്ഷിക്കുന്നു.
ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടവരാണു സ്ത്രീകളാണെന്നാണു പൊതു സംസാരം.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ചെറിയ ഉള്ളിയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പഴമക്കാർക്ക് ഒരുപാടുണ്ടാകും.
ഗർഭാശയത്തിന്റെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന മരുന്നു കൂടി ആയതിനാൽ പ്രായപൂർത്തിയായ പെൺകുട്ടികളെ മാത്രമേ ഇതു കഴിക്കാൻ അനുവദിക്കാറുള്ളൂ.
ഉള്ളിലേഹ്യം/ഉള്ളി വിളയിച്ചത് (വേവിച്ചത്)
ആവശ്യമുള്ള സാധനങ്ങൾ
ചെറിയ ഉള്ളി/
ചുവന്നുള്ളി– 1 കിലോ
ശർക്കര പാനി – ( ഏതാണ്ട് അര കിലോ മതിയാകും ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് കൂടുതൽ ചേർക്കാം)
തേങ്ങ– 2 എണ്ണം
തയ്യാറാക്കുന്ന വിധം
ഉള്ളി അൽപം വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുക്കുക.
ഉരുളിയിൽ (അടി കട്ടിയുള്ള പാത്രമായാലും മതി– ഉരുളിയാണു നല്ലത്)
2 തേങ്ങയുടെ പാലൊഴിച്ച് തിളപ്പിക്കുക.
തിളച്ചു തുടങ്ങുമ്പോൾ തന്നെ വേവിച്ചു വച്ച ഉള്ളി അതിലേക്കു ചേർക്കാം.
(ചിലർ ഉള്ളി അരച്ചു ചേർക്കാറുണ്ട്. അരച്ചു ചേർത്ത് കഴിക്കാൻ താൽപര്യമുള്ളവർക്ക് മിക്സിയിൽ അരച്ചെടുത്ത ശേഷം ചേർക്കാം–തേങ്ങാപ്പാലിൽ ഇളക്കി ഉള്ളി അതിൽ ഉടച്ചു ചേർക്കുന്നതാണു പഴമ രീതി.)
കുറച്ചു നേരം ഇളക്കിയതിനു ശേഷം ശർക്കരപാനി (ചക്കരയായാൽ കൂടുതൽ നല്ലത്) കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ഉള്ളി ലേഹ്യമുണ്ടാക്കുമ്പോൾ കയ്യെടുക്കാതെ ഇളക്കികൊണ്ടേയിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യം കുറുകി വന്ന ശേഷം ആവശ്യമെങ്കിൽ, ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി അൽപം വെള്ളത്തിൽ കലക്കിയൊഴിച്ച് ജോലി എളുപ്പമാക്കാം (നിർബന്ധമില്ല). ലേഹ്യം നന്നായി വഴറ്റണം.
അതിൽ നിന്ന് എണ്ണ കിനിഞ്ഞിറങ്ങുന്നതു വരെ നന്നായി ഇളക്കികൊണ്ടേയിരിക്കാം.
കുറുകി വരുമ്പോൾ മധുരം പരിശോധിച്ചു ആവശ്യത്തിനു ചേർക്കാൻ മറക്കരുത്.
എണ്ണ നന്നായി കിനിഞ്ഞിറങ്ങുമ്പോൾ ലേഹ്യം തയാറായി എന്നു മനസ്സിലാക്കാം.
രുചിക്കു വേണ്ടി അൽപം നെയ്യ് ഇതിൽ ചേർക്കുന്നവരുമുണ്ട്.
പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്.
ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാഡി, ഞരമ്പുകൾ , അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന (ബലം കുറയുന്ന) സന്ദർഭമാണു പ്രസവം.
പ്രസവശേഷം ഇവയ്ക്കു ബലം തിരിച്ചു കിട്ടാൻ ഉള്ളിലേഹ്യം സഹായിക്കും.
മുറിവുകൾ ഉണക്കാൻ സഹായിക്കും. പ്രസവസമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം
പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും
ഗർഭാശയം ശുദ്ധീകരിക്കും
രക്തം ശുദ്ധീകരിക്കും
ഹീമോഗ്ലോബിന്റെ അളവു വർധിപ്പിക്കും
ഗർഭാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തത്തിന് ഏറെ സഹായിക്കുന്നതു കൊണ്ടാണു പ്രായപൂർത്തികുന്ന സമയത്ത് പെൺകുട്ടികൾക്കും ചിലയിടങ്ങളിൽ ഉള്ളിലേഹ്യം നൽകിവരുന്നത്.
തേങ്ങാപാൽ, ശർക്കര തുടങ്ങിയവ ചേർക്കുന്നതിനാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉള്ളിലേഹ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രായമായവർ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക
ഇനിയും ഒട്ടേറെ ഗുണങ്ങൾ ഉള്ളിയെ കുറിച്ച് പറയുവാനുണ്ട്.
വിഷയസമാഹരണം:
ValiyamalaSuresh
Garden Supervisor
Govt.Secretariat.
9495407033
8714407033
Share your comments