ഒറ്റമൂലികള്‍ നമ്മുടെ നാടിന്റെ നാട്ടറിവുകളാണ്. പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലി മരുന്നുകള്‍ കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതും.
Method of diagnosis and therapeutic practices are deemed unscientific their methods of curing have been found rational and effective too. It has been discovered that these indigenous healers have effective remedies for cough, toothache, stomach ache, rheumatism, jaundice, urinal stone, itching, diarrhoea, ulcer etc.
എന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെ ക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.
കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യം നിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു.
അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം.ഇന്നത്തെ പുതുതലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗപ്രദമാണ്. സാധാരണയുണ്ടാകാവുന്ന ചില അസുഖങ്ങള്‍ക്കുള്ള ഏതാനും ഒറ്റമൂലികളാണ് ഇവിടെ ചേര്‍ക്കുന്നത്.
കൊളസ്‌ട്രോള്‍ :(Cholestrol)
പാല്‍ ഉറയൊഴിച്ചു വച്ച് രാവിലെ അതിനുമുകളില്‍ കാണുന്ന തെളി ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിക്കുക. അത്യാവശ്യം ഉപ്പ് ചേര്‍ക്കാം
ഉറക്കമില്ലായ്മ :(Sleep depreviation)
കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക.
നീര് പൊട്ടാന്‍ (Swelling alleviation)
തൊട്ടാവാടിയുടെ ഇല അരച്ചു പുരട്ടുക.
വയറുവേദനയ്ക്ക് : (Stomach ache)
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ തെളിനീരെടുത്ത് ഉപ്പുചേര്‍ത്ത് കഴിക്കുക.
വയറ്റിളക്കം (വയറുകടി) (Dysentery)
കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത് കഴിക്കുക
ചൂടുകുരുവിന് (Heat bumps)
കരിക്കിന്‍ വെള്ളം, പഴങ്ങള്‍ മുതലായവ കഴിക്കുക. ത്രിഫലപ്പൊടി പുരട്ടി കുളിക്കുക.
ഉളുക്കിന് :(Sprain)
ചെറുനാരങ്ങാ നീരും അതിന്റെ ഇരട്ടി കടുകെണ്ണയും ചേര്‍ത്ത് ചൂടാക്കി ഉളുക്ക് ഉണ്ടായ ഭാഗത്ത് തിരുമ്മുക.
മുഖകാന്തിയ്ക്ക് (Face beauty)
ചെറുപയര്‍ പൊടിയും കസ്തൂരി മഞ്ഞളും കൂടി അരച്ചു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.
മോണനീരിന് ( Gum swelling)
ചെറുനാരങ്ങാതോടുകൊണ്ട് മോണ മൃദുവായി തിരുമ്മുക. മോണയിലെ നീരുവീക്കം ശമിക്കും.
ചൊറിച്ചിലിന് ( Skin abrasion)
ചെറുനാരങ്ങാ നീരില്‍ ഇന്തുപ്പുപൊടി ചാലിച്ച് ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക.
അലര്‍ജി തുമ്മല്‍, ചൊറിച്ചില്‍: ( Allergy)
1.മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക
2. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുക.
കഫശല്യം മാറാന്‍ : ചുക്കും കുരുമുളകും കല്‍ക്കണ്ടവും തിപ്പലിയും പൊടിച്ച് ദിവസേന കഴിക്കുക. കഫം മൂലമുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറിക്കിട്ടും .
ചുമക്ക് : ഒരുടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേനും ചേര്‍ത്ത് കഴിക്കുക
വായിലെ അസുഖങ്ങള്‍ : (Mouth diseases)
വായിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇരട്ടി മധുരം ഉപയോഗിച്ചാല്‍ മതി.
ടോണ്‍സിലൈറ്റിസിന് :(Tonsillitis)
മുയല്‍ ചെവിയന്റെ ഇലയും ഉള്ളിയും സമം ചേര്‍ത്ത് ഉപ്പും കൂട്ടി ചതച്ച് നീരെടുത്ത് തൊണ്ടയ്ക്കകത്തും നെറുകയിലും പുരട്ടുക.
കണ്‍കുരുവിന് : ശുദ്ധിചെയ്തആവണക്കെണ്ണ കണ്‍കുരുവില്‍ പുരട്ടുക.
തൊണ്ടവേദനയ്ക്ക് : (Throat ache)
1. വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് കുഴമ്പു പരുവത്തിലാക്കി തൊണ്ടയില്‍ പുരട്ടുക.
2. ചെറു ചൂടുള്ള കട്ടന്‍ ചായയില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക
ഇക്കിള്‍ (എക്കിട്ടം)(Hiccups)
1. ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്ഛ്വസിക്കുക. ഇക്കിള്‍ മാറും.
2. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കുക.
3. ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക. ക്ഷണത്തില്‍ മാറും.
Acidtiy (പുളിച്ചുതികട്ടല്‍)
1. വേപ്പില 10ഗ്രാം അരച്ച് മോരില്‍ കലക്കി കുടിക്കുക.
2. പച്ച നെല്ലിക്ക കുരു കളഞ്ഞ് (6 ഗ്രാം) നീരെടുത്ത് ഒരു ഗ്ലാസ്സ് പാലില്‍ കലക്കി ദിവസം 2 നേരം കുടിക്കുക.
Courtesy- Malayali Vartha
Share your comments