ശരീരം മൊത്തം ബാധിക്കുന്ന ഒരു പാരമ്പര്യ രോഗമാണ് സോറിയാസിസ്. ചർമ്മകോശങ്ങളുടെ അമിത ഉത്പാദനമാണ് സോറിയാസിസ്. സാധാരണയായി പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത് .എങ്കിലും ചെറുപ്പക്കാരെയും ഇപ്പോൾ ഈ ചർമ്മ രോഗം ബാധിക്കുന്നതായി കാണുന്നു.
എന്നാൽ പലപ്പോഴും ഇത്തരം രോഗങ്ങൾക്ക് കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നു.
ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 20നും 70നും മദ്ധ്യേ പ്രായമുള്ള സോറിയാസിസ് രോഗികൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ കിടത്തി ചികിത്സ ലഭിക്കും. അഗദതന്ത്ര ഒ.പിയിൽ (ഒ.പി.നം.3) തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും മദ്ധ്യേ എത്തണം. ഫോൺ: 7025547714. .
ഏത് പ്രായത്തിലുള്ളവർക്കും സോറിയാസിസ് വരാവുന്നതാണ്. സോറിയാസിസ് ചർമ കോശങ്ങളുടെ ജീവി ചക്രത്തിൽ മാറ്റം വരുത്തുന്നു. പല തരത്തിലുള്ള സോറിയാസിസ് രോഗങ്ങളുണ്ട്.
ചിലത് ഒരു നിശ്ചിത കാലയളവിനുള്ളിൽ മാറുന്നു. എന്നാല്‍ ചിലത് ആഴ്ചകൾ കൊണ്ടോ ചിലത് മാസങ്ങൾ കൊണ്ടോ ചിലത് മാറാതെ നിൽക്കുന്നതോ ഉണ്ട്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന അവസ്ഥയിലേക്കും സോറിയാസിസ് എത്തുന്നു
Share your comments