<
  1. Health & Herbs

പുളിപ്പിച്ച ഭക്ഷണങ്ങൾ ശരീരത്തിന് ഗുണകരമായി തീരുന്നതെങ്ങനെ?

പുതുമയുള്ള ഭക്ഷണങ്ങൾ മാത്രമല്ല നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുക. അല്പം പുളിപ്പിച്ച ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തിന് ഗുണകരമായി ഭവിക്കുന്നു. ഏറെ പോഷകാംശങ്ങൾ നിറഞ്ഞ ഇത്തരം പുളിപ്പിച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയേണ്ടേ.

Priyanka Menon
പഴങ്കഞ്ഞി
പഴങ്കഞ്ഞി

പുതുമയുള്ള ഭക്ഷണങ്ങൾ മാത്രമല്ല നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുക. അല്പം പുളിപ്പിച്ച ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തിന് ഗുണകരമായി ഭവിക്കുന്നു. ഏറെ പോഷകാംശങ്ങൾ നിറഞ്ഞ ഇത്തരം പുളിപ്പിച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയേണ്ടേ. 

മികച്ച പ്രോബയോട്ടിക്കുകൾ

പ്രോബയോട്ടിക്കുകളിൽ പ്രധാനപ്പെട്ടതാണ് ശുദ്ധമായ പാൽ ഉപയോഗിച്ചുണ്ടാക്കുന്ന തൈര്, ദോശ മാവും ഇഡ്ഡലി മാവും പുളിപ്പിക്കാൻ വയ്ക്കുന്നതും, ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, വിനാഗിരി ചേർക്കാത്ത നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകളും.

പല ഭക്ഷണപദാർത്ഥങ്ങളും പാചകം ചെയ്യുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന പല ബാക്ടീരിയകളും നഷ്ടമാകുന്നു. എന്നാൽ ഭക്ഷണപദാർത്ഥങ്ങൾ പുളിപ്പിക്കുമ്പോൾ ഇവയുടെ പോഷകമൂല്യം വർദ്ധിക്കുന്നു. ഇത്തരത്തിൽ പുളിപ്പിച്ച ഭക്ഷണത്തിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകൾ. ഇത്തരം ബാക്ടീരിയകൾ ആണ് ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്നത്. യീസ്റ്റ് മൂലം ഭക്ഷണപദാർത്ഥങ്ങൾ പുളിപ്പിക്കുമ്പോൾ അവയിലെ അന്നജം ആൽക്കഹോളോ, ആസിഡോ ആയി പരിവർത്തനം ചെയ്യുന്നു. 

ബാക്ടീരിയ മൂലം പുളിപ്പിക്കുമ്പോൾ അന്നജം ലാക്റ്റിക് ആസിഡ് ആയും മാറുന്നു. ഇത്തരത്തിലുള്ള രൂപാന്തര പ്രക്രിയയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന ബാക്ടീരിയകൾ മനുഷ്യശരീരത്തിന് ഗുണകരമാകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകൾ.

ചെയ്യുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകൾ. ദഹനപ്രക്രിയ സുഗമമായ രീതിയിൽ സുഖമമായ രീതിയിൽ നടക്കുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും പ്രോബയോട്ടിക്കുകളുടെ പ്രവർത്തനം വഴി സഹായകമാകുന്നു. ഇതിൽ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളുടെ ആഗിരണം കൂട്ടുവാനും, പല ജീവകങ്ങളുടെ നിർമ്മാണത്തിനും സഹായകമാകുവാൻ പ്രോബയോട്ടിക് കൾക്ക് സാധിക്കുന്നുവെന്നതാണ്.

പുളിപ്പിച്ച ഭക്ഷണങ്ങൾ നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന വസ്തുത നമ്മളിൽ പലർക്കും അറിയാതെ പോകുന്നു. പഴങ്കഞ്ഞിയും, തൈരും ചേർത്ത് കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ജീവിതചര്യ പ്രശ്നങ്ങളുള്ളവർ ഇത്തരം ഭക്ഷണങ്ങൾ അധികം ഉപയോഗിക്കരുത്. കൂടാതെ വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം ആരോഗ്യ ദായകവും അല്ല. 

തൈര്
തൈര്

Important among the probiotics are yogurt made from pure milk, fermented cakes and idli flour, pickled mangoes, gooseberries and pickles made in our homes without the addition of vinegar. When many foods are cooked, many of the bacteria that are good for our health are lost. However, their nutritional value increases when food is fermented. Probiotics are microorganisms found in such fermented foods. It is these bacteria that maintain the balance in the body. When foods are fermented by yeast, their starch is converted into alcohol and acid. When fermented by bacteria, starch is also converted to lactic acid. The bacteria that enter our body through this kind of transformation process do many things that are beneficial to the human body

നമ്മുടെ ശരീരത്തിലെത്തുന്ന ഈ പ്രോബയോട്ടിക് കൾക്ക് വേണ്ട ഭക്ഷണമാണ് പ്രീബയോട്ടിക്കുകൾ. അതായത് വെള്ളത്തിൽ ലയിക്കുന്ന ഭക്ഷ്യനാരുകൾ. ഉള്ളി,വെളുത്തുള്ളി, ആപ്പിൾ, പയർവർഗങ്ങൾ തുടങ്ങിയവ എല്ലാം പ്രോബയോട്ടിക്കുകൾക്ക് വളരാൻ സഹായകമാകുന്ന ഭക്ഷണങ്ങളാണ്.

English Summary: Fresh foods are not only good for our body. Slightly fermented foods are also good for our health. The best probiotics

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds