ഈ നേത്ര രോഗാവസ്ഥയിൽ പലപ്പോഴും ലക്ഷണങ്ങൾ കുറവായിരിക്കും. ചിലപ്പോൾ ഒരു ലക്ഷണവും തന്നെ ഉണ്ടാകണമെന്നുമില്ല. ഇതുകൊണ്ടു തന്നെ പലപ്പോഴും വളരെ സങ്കീർണമായി കാഴ്‌ചയെ വളരെയധികം ബാധിച്ചശേഷമാകാം കണ്ടുപിടിക്കപ്പെടുന്നത്.
രോഗം തിരിച്ചറിയപ്പെടാതെയും ചികിത്സിക്കാതെയുമിരുന്നാൽ ഗ്ളോക്കോമ അന്ധതയിലേക്ക് നയിക്കും. അതിനാൽ ഗ്ളോക്കോമയെ കാഴ്ചയുടെ നിശബ്‌ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം.
സാധാരണ അവസ്ഥയിൽ കണ്ണിനുള്ളിൽ നിരന്തരം അക്വസ് ഹ്യൂമർ എന്ന ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നു.
ഈ ദ്രാവകങ്ങളിലെ പ്രത്യേക സംവിധാനങ്ങൾ വഴി കണ്ണിനു പുറത്തേക്ക് നിരന്തരം ഒഴുകിപ്പോകുന്നതുവഴിയാണ് കണ്ണിലെ മർദ്ദം ഒരു പ്രത്യേക പരിധിക്കുള്ളിൽ നിലനിന്നു പോകുന്നത്.
ഈ സംവിധാനങ്ങൾ തടസപ്പെടുമ്പോഴും അക്വസ് ദ്രാവകത്തിന് കണ്ണിനു പുറത്തേക്ക് പോകാൻ കഴിയാതെ വരുമ്പോഴും കണ്ണിനുള്ളിലെ മർദ്ദം വർദ്ധിക്കും.
ഇത് ഓപ്റ്റിക് നാഡിക്ക് കേടുപാടു വരുത്തുകയും കാലക്രമേണ നാഡീകോശങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്യും. ഓപ്റ്റിക് നശിക്കുന്നതിനനുസരിച്ച് കാഴ്‌ച ക്രമേണ നശിക്കും
Share your comments