<
  1. Health & Herbs

ജൈവവള കൂട്ടം ജൈവകീടനാശിനി യുമായി ശീമക്കൊന്ന എങ്ങനെ ഉപയോഗിക്കാം?

ചെടികൾ തഴച്ചു വളരുവാനും, കൂടുതൽ വിളവ് ലഭ്യമാക്കാനും നിരവധി കീടനാശിനികളും, വള കൂട്ടും നാം ഉപയോഗിക്കാറുണ്ട്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും നിങ്ങളുടെ വേലിപ്പടർപ്പിൽ നിസ്സാരക്കാരനായി നാം കരുതുന്നതുമായ ശീമക്കൊന്ന പച്ച ചാണക ത്തേക്കാൾ മികച്ചതാണ്. പണ്ടുകാലത്ത് നെൽവയലുകൾ, തെങ്ങിൻതോപ്പുകൾ എന്നിവയിൽ ശീമക്കൊന്ന വെച്ചുപിടിപ്പിക്കുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു.

Priyanka Menon
ശീമക്കൊന്ന
ശീമക്കൊന്ന

ചെടികൾ തഴച്ചു വളരുവാനും, കൂടുതൽ വിളവ് ലഭ്യമാക്കാനും നിരവധി കീടനാശിനികളും, വള കൂട്ടും നാം ഉപയോഗിക്കാറുണ്ട്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും നിങ്ങളുടെ വേലിപ്പടർപ്പിൽ നിസ്സാരക്കാരനായി നാം കരുതുന്നതുമായ ശീമക്കൊന്ന പച്ച ചാണക ത്തേക്കാൾ മികച്ചതാണ്. പണ്ടുകാലത്ത് നെൽവയലുകൾ, തെങ്ങിൻതോപ്പുകൾ എന്നിവയിൽ ശീമക്കൊന്ന വെച്ചുപിടിപ്പിക്കുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു.

മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്ന നൈട്രജന്റെ അളവ് സമ്പന്നമായ അളവിൽ അടങ്ങിയ സസ്യമാണിത്. നമ്മുടെ പച്ചക്കറികൾ മണ്ണിൽ നട്ടാലും, ഗ്രോ ബാഗിൽ നട്ടാലും ശീമക്കൊന്നയുടെ ഇലകൾ കൊണ്ട് പുതയിട്ട് നൽകിയാൽ ഇവ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തും. കൂടുതൽ കായ് ഫലവും ലഭ്യമാക്കുന്നു. ജൈവ കീടനാശിനി ആയും ഇതിനെ ഉപയോഗപ്പെടുത്താം.

gliricidia is a plant rich in nitrogen which makes the soil fertile. Whether our vegetables are planted in the soil or in a grow bag and mulched with the leaves of the beehive, these will accelerate the growth of the plants. It can also be used as an organic pesticide.

ഇതിന്റെ ഇലകൾ അരച്ച് ചെടികളിൽ തളിച്ചാൽ ചെറിയ കീടങ്ങൾ അകലുന്നു. ഇതിന്റെ ഒരു മരത്തിൽ നിന്നു തന്നെ 15 കിലോഗ്രാം വരെ പച്ചിലകൾ ലഭ്യമാകുന്നു. പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തീരുമാനിക്കുമ്പോൾ തന്നെ ശീമക്കൊന്നയുടെ മൂത്ത തണ്ടുകൾ നടന്നത് ഏറെ പ്രായോഗ്യകരമായ രീതിയാണ്. ഇതിന്റെ ഇലകൾ ജൈവകീടനാശിനി ആയും ജൈവവള കൂട്ടായും ഒരുപോലെ ഉപയോഗ പ്രദം ആകുമല്ലോ....

ശീമക്കൊന്ന വളം എങ്ങനെ ഉണ്ടാക്കാം

ഒരു ബക്കറ്റിൽ പകുതി വെള്ളമെടുത്ത് അതിൽ നിറയെ ശീമക്കൊന്നയുടെ ഇല ഇട്ട് മൂന്നു ദിവസത്തോളം വയ്ക്കുക. അതിനുശേഷം ഇലകൾ മാറ്റി ഇരട്ടി വെള്ളം ചേർത്ത് ചെടിയുടെ താഴെ ഒഴിച്ചു കൊടുക്കാം. ഇനി ഇത് അരിച്ച് സ്പ്രേ ചെയ്താൽ ഒട്ടുമിക്ക എല്ലാവിധ കീടങ്ങളും ചെടികളിൽ നിന്ന് അകറ്റാൻ സാധിക്കും.

പച്ച ചാണകം കലക്കി ചെടികൾക്ക് ഒഴിക്കുന്ന അതേ ഫലം തന്നെ തന്നെ ഈ മിശ്രിതത്തിന്റെ ഉപയോഗം വഴിയും ലഭ്യമാകുന്നു.

English Summary: gliricidia is a plant rich in nitrogen which makes the soil fertile It can also be used as an organic pesticide

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds