* മുടി കൊഴിച്ചില്‍ ഏതാണ്ടെല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. പരിഹാരമായി ചികിത്സ മുതല്‍ ഗൃഹവൈദ്യം വരെ പരീക്ഷിച്ചിട്ടുമുണ്ടാവാം. മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ഹെയര്‍ മാസ്‌ക്കുകള്‍ പരിചയപ്പെടാം.
* താരന്‍ അകറ്റാന്‍ ഏറെ സഹായിക്കുന്ന ഔഷധമാണ് നെല്ലിക്ക. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതില്‍ കുറച്ച് തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്‌ക് ഉത്തമം.
* നെല്ലിക്ക പോലെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പിലയും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം ആറ് കറിവേപ്പില ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
* തലമുടി വളരാന്‍ ഉലുവയും ഏറെ ഗുണകരമാണ്. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഇത് പരീക്ഷിക്കാം.
Share your comments