
പ്രമേഹം, ക്യാന്‍സര്‍ രോഗികൾക്ക് ആശ്വാസമായി, ഈ രോഗങ്ങളുടെ മുരുന്നു വില കുറയും. അവശ്യമരുന്നുകളുടെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ 39 മരുന്നുകളില്‍ പ്രമേഹത്തിനും ക്യാന്‍സറിനും ഉപയോഗിക്കുന്ന മരുന്നുകളുമുണ്ട് എന്നതാണ് ഇതിന് കാരണം.
ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അസാസിറ്റിഡിന്‍, ഫ്‌ളൂഡറാബിന്‍, പ്രമേഹത്തിനു ഉപയോഗിക്കുന്ന ടെനെലിഗ്ലിപ്റ്റിന്‍, ഇന്‍സുലിന്‍ ഗ്ലര്‍ഗിന്‍ എന്നിവയുടെ വിലയാണ് കുറയുക. ഇവയ്ക്കു പുറമേ ആൻ്റി വൈറല്‍, ആൻ്റി ബാക്ടീരിയല്‍ മരുന്നുകള്‍, ആൻ്റി റിട്രോവൈറല്‍ മരുന്നുകള്‍, ക്ഷയത്തിനു എതിരെയുള്ള മരുന്നുകള്‍, കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, പുകവലി ഉപേക്ഷിക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവയാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എം.ആര്‍) നടന്ന ചടങ്ങില്‍ ഇക്കാര്യം അറിയിച്ചത്. 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഉപയോഗം കുറഞ്ഞ 16 മരുന്നുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന അറ്റനൊലോല്‍, ബ്ലീച്ചിങ് പൗഡര്‍, ആൻ്റിസെപ്റ്റിക് മരുന്നായ സെട്രിമൈഡ്, ആൻ്റിബയോട്ടിക്കായ എരിത്രൊമൈസിന്‍, വിറ്റാമിന്‍ ബി മരുന്ന് നിക്കോട്ടിനമൈഡ് തുടങ്ങിയവയാണ് പുറത്തായ പ്രമുഖ മരുന്നുകള്‍. ഈ മരുന്നുകൾക്കു വില വര്‍ധിച്ചേക്കും.
രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളെയാണ് അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ഇതുവഴി മരുന്നുകളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ അവശ്യമരുന്നുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷത്തിൻെറ ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് പട്ടിക പുനര്‍ക്രമീകരിക്കുക. 2015ല്‍ പുറത്തിറക്കിയ അവശ്യമരുന്നുകളുടെ പട്ടിക 2016ല്‍ നടപ്പാക്കിയിരുന്നു. ഇതിക്കുക. കാലവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചു. മറ്റ് അവശ്യ മരുന്നുകളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സ്റ്റാന്‍ഡിങ് നാഷണല്‍ മെഡിസിന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പട്ടികയിലേക്കുള്ള മരുന്നുകളെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിലയിരുത്തലുകള്‍ക്കു ശേഷം പട്ടിക നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോരിറ്റിക്കു കൈമാറും. ഇവരാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. നിവലില്‍ വിവിധ ചികിത്സയ്ക്കുള്ള 374 ഓളം മരുന്നുകളാണ് അവശ്യ മരുന്നുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ വില്‍ക്കുന്ന മരുന്നുകളില്‍ 18 ശതമാനവും വില നിയന്ത്രണങ്ങള്‍ക്കു കീഴിലാണ്.
Share your comments