<
  1. Health & Herbs

മുന്തിരിങ്ങ - ഗർഭിണികൾക്കും പ്രസവിച്ച സ്ത്രീകൾക്കും ഉത്തമമാണ്

ഒമർഖയ്യാം തൻറെ പ്രണയഗീതങ്ങൾ വഴി Grapes and GrapeJuiceനെ ഒരേപോലെ പ്രകീർത്തിക്കുന്നതിന് വളരെ മുമ്പ് തന്നെ ലോകം അതിനു നൽകി കഴിഞ്ഞിരുന്നു. ഏകദേശം 2400 വർഷങ്ങൾ പഴക്കമുള്ള ഈജിപ്തിലെ ചില ചിത്രവേലകളിൽ മുന്തിരിങ്ങ കൃഷി ചെയ്യുന്ന രീതി രേഖപ്പെടുത്തിയിട്ടുണ്ട് അത്രേ. അവിടുത്തെ മമ്മികളിൽ മുന്തിരിയുടെ അവശിഷ്ടങ്ങൾ കണ്ടതായും ചരിത്രാന്വേഷികർ പറയുന്നുണ്ട്. ഹോമറുടെ കാലത്ത് ഗ്രീസിൽ അത് സർവ്വസാധാരണയായി ലഭിച്ചിരുന്നു. മുന്തിരിങ്ങയുടെ ജനനം കോക്കസ് പ്രദേശത്ത് ആണെന്ന് കരുതപ്പെടുന്നത്. ഇന്ന് അത് എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ ചുരുങ്ങും. ക്രിസ്ത്വബ്‌ദം 1300ൽ മുസ്ലിങ്ങളാണ് മുന്തിരിങ്ങ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ന് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത് കൃഷിചെയ്തുവരുന്നു.

Arun T
sad

ഒമർഖയ്യാം തൻറെ പ്രണയഗീതങ്ങൾ വഴി Grapes and GrapeJuiceനെ ഒരേപോലെ പ്രകീർത്തിക്കുന്നതിന് വളരെ മുമ്പ് തന്നെ ലോകം അതിനു നൽകി കഴിഞ്ഞിരുന്നു.


ഏകദേശം 2400 വർഷങ്ങൾ പഴക്കമുള്ള ഈജിപ്തിലെ ചില ചിത്രവേലകളിൽ മുന്തിരിങ്ങ കൃഷി ചെയ്യുന്ന രീതി രേഖപ്പെടുത്തിയിട്ടുണ്ട് അത്രേ. അവിടുത്തെ മമ്മികളിൽ മുന്തിരിയുടെ അവശിഷ്ടങ്ങൾ കണ്ടതായും ചരിത്രാന്വേഷികർ പറയുന്നുണ്ട്. ഹോമറുടെ കാലത്ത് ഗ്രീസിൽ അത് സർവ്വസാധാരണയായി ലഭിച്ചിരുന്നു.
മുന്തിരിങ്ങയുടെ ജനനം കോക്കസ് പ്രദേശത്ത് ആണെന്ന് കരുതപ്പെടുന്നത്. ഇന്ന് അത് എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ ചുരുങ്ങും. ക്രിസ്ത്വബ്‌ദം 1300ൽ മുസ്ലിങ്ങളാണ് മുന്തിരിങ്ങ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഇന്ന് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത് കൃഷിചെയ്തുവരുന്നു.

Grapes ഫലവർഗങ്ങളിൽ വച്ച് ശ്രേഷ്ഠമാണ്.

ശുക്ല വർദ്ധനിയായിരിക്കും. കണ്ണിനു നന്ന്. മലമൂത്രങ്ങളെ വിസർജിപ്പിക്കും. മധുരം പാകം ആയിരിക്കും. ശൈത്യവും ഗുരുത്വവും ഉള്ള ഇത് വാതം , പിത്തം, രക്തപിത്തം, ക്ഷയം എന്നിവയെ ശമിപ്പിക്കുന്നതാണ്.
രക്തവർദ്ധനയ്ക്കും രക്തശുദ്ധിക്കും ഉതകുന്ന ഒന്നാംതരം ഔഷധമാണ് മുന്തിരിങ്ങ. ഇത് ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രധാനം ചെയ്യുന്നു. ഇതിൽ സിട്രിക് ആസിഡും ടാർടാറിക് ആസിഡും ഉണ്ട്. ഇവ ആൽക്കലി ആയി മാറി ദഹനത്തിന് ശേഷം ആൽക്കലിയുടെ അംശം കൂട്ടുവാൻ സഹായിക്കുന്നു.

മധുരം, ലവണം,അമ്ലം, ജലം എന്നിവ ശരീരത്തിന് അനുയോജ്യമായ വിധം മുന്തിരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.

ഇവയ്ക്കു പുറമേ calcium, phosphorus, iron, b1, b2 എന്നീ മൂലകങ്ങളും ഉണ്ട്. മുന്തിരിങ്ങ നീർ ദാഹശമനത്തിന് ഉത്തമമാണ്.
സ്ത്രീകൾക്ക് ഉണ്ടാകാറുള്ള For menses disorder in women മുന്തിരിങ്ങാ നീര് കഴിക്കുന്നത് ഗുണകരമാണ്.
വിവാഹപ്രായമായ യുവതികളിൽ കാണുന്ന ഹർഷമൂർച്‌ഛ അഥവാ ഹിസ്റ്റീരിയയ്ക്ക് മുന്തിരിങ്ങ നീർ ഫലം ചെയ്ത് കാണുന്നു.

ഗർഭിണികൾക്കും പ്രസവിച്ച സ്ത്രീകൾക്കും മുന്തിരിങ്ങ ഉത്തമമാണ്.

പ്രസവത്തിൽ ക്രമത്തിലധികം രക്തനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുവാൻ മുന്തിരിങ്ങാ നീരിന് ശക്തിയുണ്ട്. ഇതിൽ Iron content ഉള്ളതുകൊണ്ട് രക്തത്തിൽ ചുവന്ന രക്താണുക്കളുടെ വർധനവിന് സഹായിക്കുന്നു.

രക്തക്കുറവ് കൊണ്ട് ഉണ്ടാകുന്ന വിളർച്ചയ്ക്കും മുന്തിരിങ്ങ ഉത്തമമാണ്.


പഴുത്തത് കിട്ടാതെവരുമ്പോൾ ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്.

ദഹനപ്രക്രിയയെ സഹായിക്കുന്ന ഒരു ഉത്തമ ഫലമാണിത്.

അഗ്‌നിമാന്ദ്യം അനുഭവിക്കുന്നവർക്ക് മറ്റ് മരുന്നുകളുടെ പിന്നാലെ പോകാതെ തന്നെ മുന്തിരിങ്ങാ പ്രയോഗംകൊണ്ട് കാര്യസാധ്യം കൈവരിക്കാം.
ബുദ്ധി കൂടുതൽ ചെലവഴിച്ചു ജോലിചെയ്യുന്നവരുടെ തലച്ചോറിന് ശക്തി പ്രദാനം ചെയ്യാൻ മുന്തിരിങ്ങയ്ക്ക് സാധിക്കും. ശരിയായ ശോധന ഇല്ലാതെ ആഹാരത്തോട് വെറുപ്പ് തോന്നുന്ന കസേരജീവികൾക്ക് മുന്തിരിങ്ങ സേവ തുടങ്ങിയാൽ ദുഃഖിക്കേണ്ടി വരികയുമില്ല.
തലവേദന ,ചെന്നിക്കുത്ത് എന്നിവയ്ക്കും ഇത് ഗുണം ചെയ്യും

hh

Heart muscles ന് ഉണ്ടാകുന്ന വേദനയ്ക്കും ഹൃദയമിടിപ്പിനും താൽക്കാലിക ശമനം നൽകി കാണുന്നു. നമ്മുടെ ആയുർവേദ ആചാര്യന്മാർ മുന്തിരിങ്ങയുടെ ഗുണവിശേഷങ്ങൾ കണ്ടറിഞ്ഞ് പല വിധികളിലും അതിനു സ്ഥാനം നൽകിയിട്ടുണ്ട്.


Pneumonia യ്ക്ക് ഒരു വിശിഷ്ട ഔഷധമായി കരുതപ്പെടുന്ന പിപ്പലി അരിഷ്ടത്തിൽ മുന്തിരിങ്ങ ആണ് പ്രധാനഘടകം.

ശ്വാസം, കാസം, കണ്ഠരോഗം, എന്നിവയ്ക്കും ഫലപ്രദമായി ഉപദേശിക്കുകപ്പെടുന്ന മൃദ്വീകാസവയിലും ഈ പഴമാണ് അധികപങ്കും ചേർത്ത് വരുന്നത്. ദ്രാക്ഷാരിഷ്ടം ഔഷധങ്ങൾ ചേർത്ത് ഒരു വീഞ്ഞ് ആയി കരുതുന്നതിൽ തെറ്റില്ല.

മുന്തിരിങ്ങ ചേർത്തുണ്ടാക്കുന്ന ദ്രാക്ഷാദിലേഹ്യം പാണ്ട്, കാമില എന്നിവയ്ക്ക് ഗുണകരമാണ്.

ചിലതരം Asthma മുന്തിരി സേവ കൊണ്ട് ശമിച്ചു കാണുന്നു.
കാസം അകറ്റുവാൻ Ayurveda നൽകുന്ന ഒരു പൊതു വിധിയാണ് ദ്രാക്ഷാമലകാദി ലേഹ്യം. മുന്തിരിങ്ങ, നെല്ലിക്ക, ഈത്തപ്പഴം, തിപ്പലി, കുരുമുളക് ഇവ സമം അരച്ചു തേനും നെയ്യും കൂട്ടി ചാലിച്ചു ചെയ്യുന്നതാണ് ഇത്.


ഉണക്കമുന്തിരിങ്ങ കുരുവും ഞെട്ടും കളഞ്ഞ് കഷായം വെച്ച് പഞ്ചസാര ചേർത്ത് സേവിച്ചാൽ രക്തപിത്തം ശമിക്കും.

മുന്തിരിങ്ങ, ഇരട്ടിമധുരം, കുമിഴിൻ വേര് ഇവയുടെ കഷായവും ഇത് അസുഖത്തിന് പ്രയോജനം ചെയ്യും അത്രേ.
മുന്തിരിങ്ങയും കടുക്കയും കൂട്ടി തേനും ശർക്കരയും ചേർത്ത് സേവിച്ചാൽ അമ്ലപിത്തം സുഖപ്പെടും.
ഫ്‌ളൂ, ന്യൂമോണിയ, മലേറിയ, ടൈഫോയിഡ്, ജ്വരം എന്നിവയുള്ളപ്പോൾ ദാഹശമനത്തിനായി മുന്തിരിങ്ങാ നീര് നൽകാവുന്നതാണ്. ജ്വരത്തിന് ഉള്ള പല ആയുർവേദ വിധികളിലും ഈ ഫലം ചേർത്തു വരുന്നുണ്ട്.
വിക്കലിന് മുന്തിരിങ്ങ, കരിഞ്ചീരകം, നെൽപ്പൊരി ഇവ കഷായം വെച്ച് ഏലത്തരി മേമ്പൊടി ചേർത്ത് സേവിക്കുവാൻ ആണ് ആയുർവേദ ഉപദേശം.


മുന്തിരിങ്ങ കൊണ്ട് നസ്യം ചെയ്താൽ മൂക്കിൽ നിന്നുള്ള രക്തപ്രവാഹം നിൽക്കുന്നതാണ്.


മുന്തിരിങ്ങ, അമൃത്, കുമിൾവേര്, ബ്രഹ്മി, നറുനീണ്ടി കിഴങ്ങ് ഇവ സമം കഷായം വെച്ച് ശർക്കര മേമ്പൊടി ചേർത്ത് സേവിച്ചാൽ വാത ജ്വരത്തിന് നല്ല ഒരു medicine ആണ് എന്ന് യോഗരത്നാകരം വെളിപ്പെടുത്തുന്നു.
മൂത്ര ചൂടിനും മൂത്രകൃച്ഛത്തിനും ഒരുപോലെ ഫലവത്താണ് മുന്തിരിങ്ങ.

h

കരിക്കിൻ വെള്ളം പോലെ grape juice മൂത്രച്ചൂടിന് പ്രയോജനപ്പെടും.


ഉണക്കമുന്തിരിയും കൽക്കണ്ടവും കൂടി അരച്ച് തൈരിൽ കലക്കി മൂത്രകൃച്ഛ കാണുമ്പോൾ ഉപയോഗിക്കാവുന്നതാണ്. പുളിപ്പ് ഉള്ള പച്ച മുന്തിരിങ്ങ പഴുക്കുമ്പോൾ അതിൽ ഡെക്സ്ട്രൊസ് ഗ്ലൂക്കോസ് ഉണ്ടാകുന്നു. ഇവ എളുപ്പത്തിൽ വിഘടിച്ച് ശരീരത്തിന് വേണ്ട ഊർജം പ്രദാനം ചെയ്യും. ഇതിൽ കൊഴുപ്പിന്റെ അംശം അധികം ഇല്ലാത്തതുകൊണ്ട് എല്ലാ അസുഖങ്ങൾക്കും നൽകാവുന്നതാണ്.


കുട്ടികൾക്ക് പല്ലുമുളയ്ക്കുന്ന കാലങ്ങളിലും വായ്പുണ്ണ് ഉണ്ടാകുമ്പോഴും ദ്രാഷാരസം കൊടുക്കുന്നത് ഗുണപ്രദമാണ്.


ഉണങ്ങിയ മുന്തിരിങ്ങ, ബദാംപരിപ്പ്, പാൽ എന്നിവ ദഹനശക്തി അനുസരിച്ച് കുറച്ചുനാൾ തുടർച്ചയായി കഴിച്ചാൽ healthy ആയി വളരെക്കാലം ജീവിക്കാം. നിത്യ ശോധനയ്ക്ക് മുന്തിരിങ്ങ, തഴുതാമ വേര്, കടുക്ക ഇവ കഷായം വെച്ച് തേനും മേമ്പൊടിയും ചേർത്തു അത്താഴത്തിനുശേഷം സേവിക്കുക. ഇപ്രകാരം ദ്രാക്ഷാദിലേഹ്യം സേവിക്കുന്നതും ശോധനയ്ക്ക് നന്നാണ്.

മുന്തിരിങ്ങ അധികം ഭക്ഷിച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ചുക്കും പഞ്ചസാരയും സേവിച്ചാൽ മതിയാകും.

gg
English Summary: Grapes and grape juice protect the heart like wine - May Aid A Bunch Of Heart Risk Factors

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds