<
  1. Health & Herbs

എരിവുള്ള പച്ചമുളകിന്റെ ഗുണങ്ങൾ അറിയാം..

അടുക്കളകളിൽ എരിവിനായി ഉപയോഗിക്കുന്ന ഒരു സാധാരണ പച്ചക്കറിയാണ് പച്ചമുളക്. ഭക്ഷണങ്ങളിൽ ചൂടുള്ളതും, എരിവ് രുചി നൽകുന്നതിനു പുറമേ പച്ചമുളകിന് നമുക്ക് അറിയാത്ത ചില ഗുണങ്ങളുമുണ്ട്.

Raveena M Prakash
Green chili
Green chili

അടുക്കളകളിൽ എരിവിനായി ഉപയോഗിക്കുന്ന ഒരു സാധാരണ പച്ചക്കറിയാണ് പച്ചമുളക്. ഭക്ഷണങ്ങളിൽ ചൂടുള്ളതും, എരിവ് രുചി നൽകുന്നതിനു പുറമേ പച്ചമുളകിന് നമുക്ക് അറിയാത്ത ചില ഗുണങ്ങളുമുണ്ട്. ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് പച്ചമുളക്. 

എരിവ് ഉണ്ടെങ്കിലും ധാരാളം പോഷകങ്ങളുടെ കലവറയാണ് പച്ചമുളക്. എരിവ് ഉണ്ടെങ്കിലും ധാരാളം പോഷകങ്ങളുടെ കലവറയാണ് പച്ചമുളക്. ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക്സ്, അവശ്യ എണ്ണകൾ, ടാന്നിൻസ്, സ്റ്റിറോയിഡുകൾ, ക്യാപ്സൈസിൻ എന്നിവ പച്ചമുളകിൽ കാണപ്പെടുന്നു. 

പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ:

1. വിട്ടുമാറാത്ത രോഗങ്ങളെ ഇല്ലാതാക്കുന്നു:

പച്ചമുളകിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, ഓക്‌സിഡേഷൻ പ്രക്രിയ നിർത്തുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ജനിതക ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. പച്ചമുളകിലെ ആന്റിഓക്‌സിഡന്റുകൾ ഫ്‌ളേവനോയിഡുകൾ, ഫിനോൾസ്, പ്രോആന്തോസയാനിഡിൻസ് തുടങ്ങിയവയാണ്. 

2. പ്രമേഹ സാധ്യത കുറയ്ക്കുന്നു:

പച്ചമുളകിൽ ക്യാപ്‌സൈസിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുന്ന ഒരു സജീവ ഘടകമാണ്. പച്ചമുളക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ക്യാപ്‌സൈസിൻ ശരീരത്തിൽ ഇൻസുലിൻ സ്രവത്തെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

3. മൈക്രോബയൽ അണുബാധയെ ചെറുക്കുന്നു:

പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ജൈവ സംയുക്തങ്ങൾ സ്റ്റാഫൈലോകോക്കൽ ഓറിയസ്, സാൽമൊണെല്ല ടൈഫിമൂറിയം, ഇ.കോളി, വിബ്രിയോ കോളറ, സ്യൂഡോമോണസ് എരുഗിനോസ, ഷിഗെല്ല ഡിസെൻട്രിയ തുടങ്ങിയ രോഗകാരണ ബാക്ടീരിയകൾക്കെതിരെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഇവയ്‌ക്കെതിരെ നല്ല ആന്റിമൈക്രോബയൽ പ്രവർത്തനങ്ങൾ കാണിക്കുന്നു. ഭക്ഷണങ്ങളിലും വിഭവങ്ങളിലും പച്ചമുളക് ചേർത്ത് കഴിക്കുന്നത് ഒരു സ്വാഭാവിക ആൻറി ബാക്ടീരിയൽ ഏജന്റ് എന്ന നിലയിൽ ഗുണം ചെയ്യുന്നു. 


4. അമിതവണ്ണം:

ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ പച്ചമുളക് കഴിക്കുന്നത് സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പച്ചമുളക് പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നവരിൽ പച്ചമുളക് കഴിക്കുന്നത് ഫലപ്രദമാണ്. 

5. വയറിലെ അൾസർ:

പച്ചമുളക് സത്ത് വയറ്റിലെ അൾസർ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡ് സ്രവത്തിൽ കുറവ് വരുത്തി, പിന്നീട് ടിഷ്യു മാറ്റങ്ങളിൽ പുരോഗതിയും ഉണ്ടായതായി പഠനങ്ങൾ പറയുന്നു. ആമാശയത്തിലെ അൾസറിനെ നേരിടാൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. കൂടുതൽ പച്ചമുളക് കഴിക്കുന്നത് വയറ്റിലെ അൾസറിന് ദോഷം ചെയ്യുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: പശുവിൻ പാൽ എരുമപ്പാലിനേക്കാൾ നല്ലതാണെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്ത്?അറിയാം.. 

Pic Courtesy: Pexels.com

English Summary: Green chilli health benefits: lets find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds