1. Health & Herbs

ചെറുപയറ് ശരീരശക്തിയും ദഹന ശക്തിയും വർദ്ധിപ്പിക്കും

പയറുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് ചെറുപയറ്. ഔഷധഗുണത്തിൽ ചെറുപയറ് ത്രിദോഷങ്ങളെ നിയന്ത്രിക്കുമെങ്കിലും അല്പം വാതം ഉണ്ടാക്കും. ശരീരശക്തിയും ദഹന ശക്തിയും വർദ്ധിപ്പിക്കും. മലബന്ധം ഉണ്ടാക്കും.

Arun T
ചെറുപയറ്
ചെറുപയറ്

പയറുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് ചെറുപയറ്. ഔഷധഗുണത്തിൽ ചെറുപയറ് ത്രിദോഷങ്ങളെ നിയന്ത്രിക്കുമെങ്കിലും അല്പം വാതം ഉണ്ടാക്കും. ശരീരശക്തിയും ദഹന ശക്തിയും വർദ്ധിപ്പിക്കും. മലബന്ധം ഉണ്ടാക്കും. അമ്ലപിത്തത്തെയും രക്തപിത്തത്തെയും ശമിപ്പിക്കും. ശരീരത്തിലെ ചൂടു ക്രമീകരിക്കും.

ചെറുപയറ് പുഴുങ്ങിക്കഴിക്കുന്നത് പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിനു സഹായിക്കും. രോഗബാധിതരും ക്ഷീണിതരും ദുർബലരും ചെറുപയറ് സൂപ്പായിട്ടും മറ്റാഹാരങ്ങളിൽ കലർത്തിയും കഴിക്കുന്നതും ചെറുപയറും പച്ചരിയുമായിട്ടു പാൽക്കഞ്ഞി വെച്ചു കഴിക്കുന്നതും പയറു കിളിർപ്പിച്ച് തേങ്ങാപ്പാലിൽ പുഴുങ്ങി ലേശം പഞ്ചസാരയും വെണ്ണയും ചേർത്തു പലഹാരമായി കഴിക്കുന്നതും വിശേഷമാണ്. മഞ്ഞക്കാമല, തിമിരം, കരൾരോഗം, ഗ്രഹണി, ദഹനക്കുറവ്, രാപ്പനി എന്നീ രോഗങ്ങൾ ബാധിച്ചവർ ചെറുപയറു വേവിച്ച് ഒരു നേരത്തെ ആഹാരമായി കഴിക്കണം.

രസാദി ധാതുക്കൾ വേണ്ടത്ര ശുദ്ധിവരുത്താതെ ഔഷധങ്ങളിൽ കലർത്തി കഴിച്ചുണ്ടാകുന്ന അലർജിയിൽപ്പെട്ട രോഗങ്ങൾക്ക് പയറു വേവിച്ചു ശർക്കര ചേർത്ത് പായസമാക്കി കഴിക്കുന്നതും. അതീവ ഫലപ്രദം തന്നെ. ചെറുപയറുപൊടിയുടെ ആറിലൊരു ഭാഗം കസ്തൂരി മഞ്ഞളും വേമ്പാടയും ചേർത്തു പൊടിച്ചുവെച്ചിരുന്ന് കുളിക്കുമ്പോൾ ദേഹത്ത് തേയ്ക്കുന്നത് ശരീരസൗന്ദര്യത്തിനും രക്തശുദ്ധിക്കും നന്നാണ്. ചെറുപയറ് പൊടിച്ചു താളിയായിട്ടു തലയിൽ തേച്ചാൽ താരണം (താരൻ) മാറിക്കിട്ടും.

മുലപ്പാലിൽ ഉണ്ടാകുന്ന അഴുക്കുമാറി ശുദ്ധമാകുന്നതിന് ചെറുപമുലപ്പാലിൽ ഉണ്ടാകുന്ന അഴുക്കുമാറി ശുദ്ധമാകുന്നതിന് ചെറുപയറ് സൂപ്പാക്കി ദിവസവും കഴിക്കുന്നത് ഏറ്റവും നന്നാണ്. ആയുർവേദഗ്രന്ഥങ്ങളിൽ മുദ്ഗം എന്ന പേരിൽ ഇത് അറിയപ്പെടുന്നു.

English Summary: Green gram increases body strength

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds