ലോകത്തിൽ വെച്ച് ഏറ്റവും പേരുകേട്ട ഒരു പാനീയമാണ് (beverage) ഗ്രീൻ ടീ. ഇതിന് ധാരാളം ആരോഗ്യനുകൂല്യങ്ങൾ ഉണ്ട്. ഗ്രീൻ ടീ ഒരുപാടു രോഗങ്ങളെ തടയാനും, ചികിൽസിക്കാനും ഉപയോഗിക്കുന്നു. അതിലൊന്നാണ് non-alcoholic fatty liver.
പൊണ്ണത്തടി കുറയ്ക്കാൻ മാത്രമല്ല ഗ്രീൻ ടീയുടെ ഗുണങ്ങൾ. പതിവായി ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊഴുപ്പ് അടിയുന്നത് ക്രമേണ കുറഞ്ഞുവരുന്നു. അതോടെ അമിതവണ്ണത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാകുന്നു. ഇതിലൂടെ non-alcoholic fatty liver രോഗത്തെ ചെറുക്കാനാകുന്നു.
അതായത്, കരൾവീക്കം (fatty liver) രണ്ടു തരത്തിലുണ്ട്. Alcoholic fatty liver, Non-alcoholic fatty liver, എന്നിവയാണ് അവ. Alcoholic fatty liver, പേര് സൂചിപ്പിക്കുന്ന പോലെ alcohol അമിതമായി ഉപയോഗിക്കുന്നവരിലാണ് പിടിപെടുന്നത്. Non-alcoholic fatty liver ആകട്ടെ, പല കാരണങ്ങൾ മുഖേനയും ഉണ്ടാകാം. ഇതിലെ പ്രധാനപ്പെട്ട കാരണമാണ് അമിതവണ്ണം. അല്ലെങ്കിൽ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യം. ഈ സാദ്ധ്യതയെയാണ് ഗ്രീൻ ടീ ഇല്ലാതാക്കുന്നത്.
ഗ്രീൻ ടീയും ഒപ്പം വ്യായാമവും കൂടിയുണ്ടെങ്കിൽ അമിതവണ്ണത്തിൻറെ ഭാഗമായി വരുന്ന കരൾവീക്കത്തിനുള്ള സാദ്ധ്യതയെ 75% ത്തോളം ഇല്ലാതാക്കാമെന്നാണ് "Journal of Nutritional Biochemistry" എന്ന പ്രസിദ്ധികരണത്തിൽ വന്ന ഒരു പഠന റിപ്പോർട്ട് വ്യക്‌തമാക്കുന്നത്.
Green Tea is good for Non-alcoholic Fatty Liver.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഗോമൂത്രം മികച്ച രോഗസംഹാരി, പത്തിലേറെ മരുന്നുകള് മാര്ക്കറ്റില് ലഭ്യം
Share your comments