
എന്തൊക്കെ ചെയ്തുനോക്കി, എങ്ങനെയെല്ലാം പരിചരിച്ചു… എന്നിട്ടും മുടി കൊഴിച്ചിലിന് പരിഹാരമില്ല. കേശസംരക്ഷണത്തിന് എല്ലാം പരീക്ഷിച്ചുനോക്കിയാലും താരനിൽ നിന്നോ മുടി കൊഴിച്ചിലിൽ നിന്നോ മുക്തി ലഭിക്കുന്നില്ലായിരിക്കാം. കാലാവസ്ഥയിലെ മാറ്റവും, സമ്മർദവും, മലിനീകരണവും ആഹാരവുമെല്ലാം മുടിയുടെ വളർച്ചയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എന്നാൽ കരുത്തുറ്റ മുടി ലഭിക്കണമെങ്കിൽ നമ്മുടെ ഭക്ഷണത്തിൽ അൽപമൊന്ന് മാറി ചിന്തിക്കണം. ആരോഗ്യമുള്ള മുടിയ്ക്കായി ഇത് ശീലമാക്കിയാൽ, അത് മുടി കൊഴിച്ചിൽ മാറ്റുമെന്ന് മാത്രമല്ല, മുടി തഴച്ചുവളരുകയും ചെയ്യും. അവ ഏതെല്ലാമെന്ന് ചുവടെ നൽകുന്നു.
-
ബീറ്റ്റൂട്ട് ജ്യൂസ് (Beetroot Juice)
മുടികൊഴിച്ചിലിന് കാരണമാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിൻ-സി, വിറ്റാമിൻ-ബി6, മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ഒരുമിച്ച് വേരുകളിൽ നിന്ന് മുടി ശക്തിപ്പെടുത്തുന്നു. ഇതോടൊപ്പം, തലയോട്ടി ആരോഗ്യകരമാവുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
-
ഗ്രീൻ ടീ (Green tea)
ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നിരുന്നാലും, മുടികൊഴിച്ചിൽ കുറയ്ക്കാനും ഈ ചായ അത്യുത്തമമാണെന്നത് പലർക്കും അറിയില്ല. ഗ്രീൻ ടീ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് കൂടി നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
-
നെല്ലിക്ക (Indian Gooseberry)
മുടികൊഴിച്ചിലിന്റെ മുഖ്യ കാരണങ്ങളിലൊന്ന് വിറ്റാമിൻ സിയുടെ അഭാവം. എന്നാൽ നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി കാണപ്പെടുന്നു. നെല്ലിക്ക കഴിക്കുന്നതിനൊപ്പം അതിന്റെ നീര് കുടിക്കുന്നതും മുടി വളർച്ചയ്ക്ക് സഹായിക്കും. കൂടാതെ, നെല്ലിക്കയുടെ നീര് തലയോട്ടിയിൽ നേരിട്ട് പുരട്ടാം.
വേപ്പില (Neem leaves)
ഔഷധ ഗുണങ്ങളാൽ പേരുകേട്ടതാണ് ആര്യവേപ്പ്. മുടി കൊഴിച്ചിൽ തടയാൻ ഇത് ഒരു ഹെയർ മാസ്ക് ആയി മിക്കവരും ഉപയോഗിക്കാറുണ്ട്. ഇതുണ്ടാക്കാൻ വേപ്പില തിളപ്പിച്ച് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. തലമുടിയിലും തലയോട്ടിയിലും ഇത് പുരട്ടുന്നതിന് മുൻപ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ആര്യവേപ്പിന്റെ പേസ്റ്റ് പുരട്ടി 30 മിനിറ്റിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിച്ചാൽ പ്രതീക്ഷിച്ച ഫലം ലഭിക്കും.
-
ചീര (Spinach)
ഇരുമ്പ്, വിറ്റാമിൻ-എ, വിറ്റാമിൻ-സി, പ്രോട്ടീൻ എന്നിവയുടെ ഉറവിടമാണ് ചീര. മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇരുമ്പിന്റെ കുറവ്. മുടിയുടെ വളർച്ചയ്ക്കും, മുടി കൊഴിച്ചിലിന് പരിഹാരമായും അതിനാൽ തന്നെ ചീര ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക സെബം മുടിക്ക് കണ്ടീഷണറായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം
ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ആസിഡുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
-
കാരറ്റ് (Carrot)
നിങ്ങൾക്ക് നീളമുള്ളതും ശക്തവുമായ മുടി വേണമെങ്കിൽ, തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുക. വിറ്റാമിൻ-എ സമ്പുഷ്ടമായ ഈ പച്ചക്കറി മുടി വളർച്ചയെ സഹായിക്കുന്നു. വിറ്റാമിൻ എയുടെ കുറവ് മുടികൊഴിച്ചിൽ വർധിപ്പിക്കും. അതിനാൽ കാരറ്റ് കഴിക്കുന്നത് ഈ പ്രശ്നത്തിനുള്ള പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൂടാതെ, ഇത് മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിയിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
മുടികൊഴിച്ചിൽ തടയുന്നതിന് ഇനിയും 4 പൊടിക്കൈകൾ
മുടി കൊഴിച്ചിൽ തടയാനുള്ള വീട്ടുവൈദ്യങ്ങളിൽ ഉള്ളിനീര്, കറ്റാർവാഴ, മുട്ട എന്നിവ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഉള്ളി, മുട്ടയും പാലുൽപ്പന്നങ്ങളും, വാൽനട്ട് പോലുള്ള സ്ഥിരം കഴിയ്ക്കുന്നതും മുടിയുടെ വളർച്ചയ്ക്ക് അത്യധികം ഗുണകരമാകും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments