സ്ത്രീ ശരീരത്തിൽ പുരുഷ ഹോര്‍മോണ്‍ അധികമാകുമ്പോഴാണ് അനാവശ്യ രോമവളര്‍ച്ച ഉണ്ടാകുന്നത്. രോമം പുരുഷ്വത്തിൻറെ അടയാളമാണെങ്കിലും സ്ത്രീയ്ക്കത് അനാവശ്യമായ ഒന്നാണ്.
പുരികത്തിന്റേയും മുടിയുടേയും കാര്യമല്ല, ശരീരത്തിലെ അനാവശ്യ രോമവളര്‍ച്ച പലപ്പോഴും പല സ്ത്രീകളിലും അപകര്‍ഷതാ ബോധമുണ്ടാക്കാറുമുണ്ട്. സ്ത്രീ ശരീരത്തില്‍ പുരുഷ ഹോര്‍മോണും പുരുഷ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണുമുണ്ട്. പ്രത്യേകിച്ചും മേല്‍ച്ചുണ്ടില്‍. കൈകാലുകളിലും ശരീര ഭാഗങ്ങളിലുമെല്ലാം അമിത രോമവളര്‍ച്ചയുള്ള സ്ത്രീകളുണ്ട്. ചില രോഗങ്ങള്‍, പ്രത്യേകിച്ചും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലെയുളള ചില രോഗങ്ങളും സ്ത്രീകളിലെ അമിത രോമവളര്‍ച്ചയ്ക്കു കാരണമാകാം.
ഷേവിങ്ങ്, വാക്‌സിംഗ് തുടങ്ങി പല വഴികളും ഉപയോഗിച്ചാണ് പലരും പലരും രോമം നീക്കം ചെയ്യുന്നത്. വേദനിപ്പിയ്ക്കുന്ന, എന്നാല്‍ വീണ്ടും രോമം വരാന്‍ സാധ്യതയുള്ള ഇത്തരം വഴികള്‍ക്കു പകരമായി പ്രകൃതിദത്ത വഴികള്‍ ഈ പ്രശ്‌നത്തിനു പരിഹാരമായുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. ഇതിനുള്ള കൂട്ടുകള്‍ അടുക്കളയിലും തൊടിയിലും ലഭിയ്ക്കുന്നവ തന്നെയുമാണ്. ഇത്തരം ചിലതിനെ കുറിച്ചറിയൂ.
മഞ്ഞള്‍
ഇതില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ പ്രകൃതിദത്തമായി രോമവളര്‍ച്ച കുറയ്ക്കുന്ന ഒന്നു തന്നെയാണ്. രോമം കളയാനും വരാതിരിയ്ക്കുവാനും ഇതു ദിവസവും പുരട്ടാം. ഇതിനൊപ്പം പപ്പായയും ചേര്‍ത്തുള്ള ഫേസ്പായ്ക്കുണ്ടാക്കാം. ഇത് രോമവളര്‍ച്ചയുള്ള ഭാഗത്തു പുരട്ടുക. സ്‌ക്രബ് ചെയ്ത്, അതായത് പതുക്കെ ഉരച്ചു വേണം, പുരട്ടാന്‍. പിന്നീട് ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുമ്പോള്‍ ഗുണമുണ്ടാകും.
പപ്പായയും കറ്റാര്‍വാഴയും ചേര്‍ത്ത മിശ്രിതവും
പപ്പായയും കറ്റാര്‍വാഴയും ചേര്‍ത്ത മിശ്രിതവും നല്ലതാണ്. ഇതു രണ്ടും കലര്‍ത്തി ഉപയോഗിയ്ക്കാം. ചര്‍മത്തിന് ഏറെ നല്ലൊരു മിശ്രിതം കൂടിയാണിത്. പപ്പായയും കറ്റാര്‍വാഴയും വേറെ കൂട്ടുകളുമായും ഉപയോഗിയ്ക്കാം. ഇവയ്‌ക്കൊപ്പം അരിപ്പൊടി ചേര്‍ത്ത് പുരട്ടാം. പിന്നീട് സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം. ഇതും അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. പച്ചപ്പപ്പായയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതും ഇതേ ഗുണം നല്‍കും.
തേനും നാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും
തേനും നാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഉപായമാണ്. നാരങ്ങാനീരിന് സിട്രസ് ഗുണങ്ങളുണ്ട്. അസിഡിക് ഗുണങ്ങളുമുണ്ട്. ഇത് രോമ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്. ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നുമാണ്. ഇതു രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് രോമ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്.
ഓട്‌സ് ഇത്തരം രോമ വളര്‍ച്ച നിയന്ത്രിയ്ക്കുവാന്‍
ഓട്‌സ് ഇത്തരം രോമ വളര്‍ച്ച നിയന്ത്രിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ചത് ഉപയോഗിയ്ക്കാം. ഇതിനൊപ്പം പഴുത്ത വാഴപ്പഴം കൂടി ചേര്‍ത്ത് മിക്‌സാക്കി ഉപയോഗിയ്ക്കാം. ഇതെല്ലാം ചേര്‍ത്തുടച്ച് മുഖത്തു പുരട്ടാം. ഇത് രോമം നീക്കാനും രോമവളര്‍ച്ച തടയാനുമെല്ലാം ഏറെ നല്ലതാണ്.
Share your comments