മുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം...
മുടി ഉൾപ്പെടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകങ്ങൾ വളരെ അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിൽ നിന്ന് നാം കഴിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും നമ്മുടെ രോമകൂപങ്ങളുടെ ആരോഗ്യത്തെയും വളർച്ചാ ചക്രത്തെയും നേരിട്ട് ബാധിക്കുന്നു.
മുടിയുടെ തിളക്കത്തിന് മത്സ്യം കഴിക്കാം:
സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല, അതിനാൽ അവ അടങ്ങിയ ഭക്ഷണത്തിൽ നിന്നോ, അല്ലെങ്കിൽ സപ്ലിമെന്റുകളിൽ നിന്നോ നേടേണ്ടതുണ്ട്. ഇത് രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു, എന്നാൽ മുടി വളരാനും തിളക്കവും നിറവും നിലനിർത്താനും, ശരീരത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകൾ കഴിക്കേണ്ടത് ആവശ്യമാണ്.
ഗ്രീക്ക് തൈര് (Greek Yoghurt) കഴിക്കുന്നത് മുടി വളരാൻ സഹായിക്കുന്നു:
മുടിയുടെ നിർമ്മാണത്തിനായി പ്രോട്ടീൻ ആവശ്യമാണ്. ഗ്രീക്ക് തൈരിൽ, തലയോട്ടിയിൽ രക്തപ്രവാഹത്തിനും, മുടി വളർച്ചയ്ക്കും സഹായിക്കുന്ന ഒരു ഘടകമടങ്ങിയിട്ടുണ്ട്. ഇതിനെ വിറ്റാമിൻ ബി 5 അഥവാ പാന്റോതെനിക് ആസിഡ് എന്ന് വിളിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് സഹായിക്കുന്നു, മുടിയിലും ചർമ്മസംരക്ഷണ ഉൽപ്പന്ന ലേബലുകളിലും പാന്റോതെനിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നു.
മുടിയുടെ പരുപരുത്ത അവസ്ഥ മാറ്റാൻ ചീര കഴിക്കാം:
ഇലക്കറികളായ ചീരയിൽ അത്ഭുതകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ടൺ കണക്കിന് വിറ്റാമിൻ എ, കൂടാതെ ഇരുമ്പ്, ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ തലയോട്ടിക്കും, അതോടൊപ്പം ചർമത്തിനും സഹായിക്കുന്നു.
മുടിയുടെ പൊട്ടൽ തടയാൻ പേരക്ക കഴിക്കാം:
പേരക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നതിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു. ഒരു കപ്പ് പേരയ്ക്കയിൽ 377 മില്ലിഗ്രാം വൈറ്റമിൻ സി ഉണ്ട്. ഇത് പ്രതിദിനം ശുപാർശ ചെയ്യുന്ന ഏറ്റവും കുറഞ്ഞ അളവിന്റെ നാലിരട്ടിയിലധികം വരുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മുടി കൊഴിച്ചിൽ തടയാൻ ഇരുമ്പ് അടങ്ങിയ ധാന്യങ്ങൾ നല്ലതാണ്:
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വളരെ കുറച്ച് കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു. ഇരുമ്പ് അടങ്ങിയ ഈ പ്രധാന പോഷകം, ധാന്യങ്ങളിൽ നിന്നും, സോയാബീൻ, പയർ, ഷെൽഫിഷ്, ഇലക്കറികൾ എന്നിവയിൽ നിന്ന് ലഭിക്കുന്നതാണ്. അതുപോലെ ബീഫ്, പ്രത്യേകിച്ച് കരൾ പോലുള്ള മാംസങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
മുടിയ്ക്ക് കട്ടി കൂടാൻ കോഴിയിറച്ചി കഴിക്കാം:
മുടിയ്ക്ക് വേണ്ടത്ര പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ മുടികൾ പൊഴിയുകയും, അതോടൊപ്പം മുടിയുടെ കനവും കട്ടിയും കുറയുന്നു, മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ ലഭിക്കാൻ, ബീഫ്, പന്നിയിറച്ചി തുടങ്ങിയ സ്രോതസ്സുകളേക്കാൾ നല്ലത് പൂരിത കൊഴുപ്പ് കുറവുള്ള ചിക്കൻ അല്ലെങ്കിൽ ടർക്കി പോലുള്ള മാംസമാണ് കഴിക്കാൻ നല്ലത്.
മുടിയുടെ വരൾച്ച ഇല്ലാതാക്കാൻ മധുരക്കിഴങ്ങ്:
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്‌സിഡന്റ് നിറഞ്ഞിരിക്കുന്നു. ഇത് കഴിക്കുമ്പോൾ ശരീരത്തിലെ ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആയി മാറ്റുന്നു. ഇത് വരണ്ടതും മുഷിഞ്ഞതുമായ മുടിയെ ആരോഗ്യമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു. മുടി വരളുന്നത് തടയുന്ന സെബം എന്ന എണ്ണമയമുള്ള ദ്രാവകം ഉണ്ടാക്കാൻ, തലയോട്ടിയിലെ ഗ്രന്ഥികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. കാരറ്റ്, മത്തങ്ങ, ക്യാൻടാലൂപ്പ് , മാമ്പഴം തുടങ്ങിയ ഓറഞ്ച് നിറമുള്ള പച്ചക്കറികളിലും ബീറ്റാ കരോട്ടിൻ കാണാൻ സാധിക്കുന്നു.
മുടിയിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുന്നതിന് കറുവപ്പട്ട:
നിത്യം കഴിക്കുന്ന ഭക്ഷണങ്ങളിൽ കറുവപ്പട്ട ചേർക്കുന്നത് മുടിയിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുന്നു. അതോടൊപ്പം ഇത് രക്തപ്രവാഹത്തെ സഹായിക്കുന്നു, രക്തചംക്രമണത്തിലൂടെയാണ് തലയോട്ടിയിലെ രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നത്.
മുടി വളർച്ച കൂട്ടാൻ മുട്ട കഴിക്കാം:
മുട്ട കഴിക്കുമ്പോൾ അത് ശരീരത്തിന് പ്രോട്ടീനും ഇരുമ്പും നൽകുന്നു, ഇവ വിറ്റാമിൻ ബിയാൽ സമ്പുഷ്ടമാണ്. ഈ വിറ്റാമിൻ ആവശ്യത്തിന് മുടിയ്ക്ക് ലഭിച്ചില്ലെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമാവുന്നു. നഖം പൊട്ടുന്നത് ഇല്ലാതാക്കാനും ബയോട്ടിൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇളനീർ നിത്യം കുടിക്കൂ, ആരോഗ്യം മെച്ചപ്പെടും...
Pic Courtesy: Pexels.com
Share your comments