Health & Herbs

മുടി കൊഴിച്ചിലോ? ഇതൊന്ന് പരീക്ഷിക്കൂ.

hair lose

മുടി സംരക്ഷിക്കുന്ന രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവ കൂടാതെ രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. ഷാംപൂവിന്റെ അമിതമായ ഉപയോഗം, അടിക്കടിയുള്ള മുടിചീകല്‍, തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, എന്നീ രോഗങ്ങളും മുടികൊഴിച്ചിലുണ്ടാക്കുന്ന കാരണങ്ങളാണ്. മുടിയഴകിന് ആയുര്‍വേദം ഉപയോഗിക്കുന്നത് നല്ലതാണ്
ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഹെന്നയും, ഒരു മുട്ടയുടെ വെള്ളയും കൂടെ തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു രാത്രി വെച്ചതിന് ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്നാദിപ്പൊടി തടവുക. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യം കൂട്ടും.

മുടികൊഴിച്ചിലിനെ നിസാരമായി കാണരുത്
മുടിയുടെ പ്രശ്നങ്ങള്‍ നിസാരമായി കാണാന്‍ പാടില്ല. അസാധാരണമായമുടി കൊഴിച്ചില്‍, മുടി വളര്‍ച്ച, അല്ലെങ്കില്‍ മുടികള്‍ക്കും തലയോട്ടിയിലും ഉണ്ടാകുന്ന വരള്‍ച്ച, മാറ്റമില്ലാത്ത താരന്‍ ശല്യം തുടങ്ങിയവ
ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ സമീപിക്കുക. കാരണം ആന്തരികമായ പല പ്രശ്നങ്ങളുടേയും ലക്ഷണമാകാം ഈ കേശ പ്രശ്നങ്ങള്‍.
നരച്ച മുടി, സ്പ്ലിറ്റ് എന്റ്, എണ്ണമയമുള്ള മുടി തുടങ്ങിയവയെല്ലാം ഈ പ്രശ്നങ്ങളുടെ തുടക്കമാകാം. നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് കുറച്ച് വേപ്പില കുതിര്‍ത്തു വച്ച് പിറ്റേ ദിവസം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

താരന്‍ അടക്കമുള്ള തലയോട്ടിയില്‍ ഉണ്ടാവാറുള്ള പ്രശ്നങ്ങള്‍ ഫംഗസ് ബാധയുടേയും, മാനസിക സമ്മര്‍ദ്ദത്തിന്റേയും പോഷകങ്ങളുടേയും കുറവ് മൂലമോ ആണ്. എന്നാല്‍ അസാധാരണമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍, ശ്രദ്ധിയ്ക്കുക ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

താരന്‍ മാറ്റാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.
തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
തലമുടിയിലെ താരന്‍ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയില്‍ തേച്ച് കുളിക്കുക.
ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക, ശേഷം ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.

ബന്ധപ്പെട്ട വാർത്തകൾ

ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം. ചെമ്പത്തി ഹെയർ ഡൈ തയ്യാറാക്കുന്ന വിധം

മുടി കറുപ്പിക്കാന്‍ പ്രകൃതിദത്ത നെല്ലിക്ക ഡൈ ഉണ്ടാക്കാന്‍ എളുപ്പം, ഗുണമോ മെച്ചം!

ആരോഗ്യമുള്ള മുടി നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..


English Summary: Hair lose ? try these things

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine