1. Health & Herbs

ലിവറിലെ വിഷാംശങ്ങൾ നീക്കാന്‍ ചില ആരോഗ്യകരമായ വഴികൾ

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുക എന്നുള്ളത് ലിവിൻറെ പ്രധാന ധർമ്മങ്ങളിൽ ഒന്നാണ്. ഇതല്ലാതെ പല തരം എന്‍സൈമുകളും ഇത് പുറപ്പെടുവിയ്ക്കുന്നുണ്ട്. ലിവറിനെ ബാധിയ്ക്കുന്ന പല തരം രോഗങ്ങളുമുണ്ട്. ഇതില്‍ ഒന്ന് ലിവര്‍ സിറോസിസാണ്, പിന്നൊന്ന് ഫാറ്റി ലിവറും.

Meera Sandeep

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുക എന്നുള്ളത് ലിവറിൻറെ പ്രധാന ധർമ്മങ്ങളിൽ ഒന്നാണ്.  ഇതല്ലാതെ പല തരം എന്‍സൈമുകളും ഇത് പുറപ്പെടുവിയ്ക്കുന്നുണ്ട്. 

ലിവറിനെ ബാധിയ്ക്കുന്ന രണ്ടു പ്രധാന രോഗങ്ങളാണുള്ളത്. ഇതില്‍ ഒന്ന് ലിവര്‍ സിറോസിസാണ്, പിന്നൊന്ന് ഫാറ്റി ലിവറും. ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന പ്രധാനപ്പെട്ട ജോലി ചെയ്യുന്നത് ലിവറാണ്. ഏതാണ്ട് അഞ്ഞൂറോളം ശരീരധര്‍മ്മങ്ങള്‍ ലിവര്‍ ചെയ്യുന്നുണ്ടെന്നതാണ് കണക്ക്. 

ലിവറിന്റെ ആരോഗ്യം മോശമാകുമ്പോള്‍ ഇത് പല തരം ലക്ഷണങ്ങളായി ശരീരത്തില്‍ രൂപപ്പെടുന്നു. ഇതിനാല്‍ ലിവര്‍ വിഷമുക്തമാക്കേണ്ടത് വളരെ ആവശ്യമാണ്. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ.

ലിവര്‍ തകരാറിലാകുവാനുള്ള പ്രധാന കാരണം അമിതമായാ മദ്യപാനമാണ്.  ഭക്ഷണത്തിലെ കെമിക്കലുകള്‍, പായ്ക്കറ്റ് ഭക്ഷണങ്ങളിലെ പ്രിസര്‍വേറ്റീവുകള്‍, ചില മരുന്നുകള്‍, റിഫൈന്‍ഡ് ഓയിലുകള്‍, ഫാറ്റി ഫുഡ്,  എന്നിവയും ലിവറിൻറെ ആരോഗ്യത്തിന് ഹാനികരമാണ്.

ആരോഗ്യകരമായ രീതിയിൽ വീട്ടിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്‌തുക്കൾ കൊണ്ട് ലിവറിനെ എങ്ങനെ വിഷവിമുക്തമാക്കി വെയ്ക്കാം എന്ന് നോക്കാം.

* ആദ്യം ചെയേണ്ടത് മദ്യപാനം പാടെ ഒഴിവാക്കുക, അനാവശ്യമായി വേദന സംഹാരികളോ, മറ്റോ കഴിക്കുന്നവർ  ആ ശീലം ഒഴിക്കുക 

* ചെറുപയര്‍ വേവിച്ചതോ ചെറുപയർ വെന്ത വെള്ളമോ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്. ഇത് കരള്‍ രോഗികള്‍ക്ക് ഉണ്ടാകാനിടയുള്ള ക്ഷീണം അകറ്റുമെന്നു മാത്രമല്ല, ഇതിലെ പോഷകങ്ങള്‍ കരള്‍ ആരോഗ്യം തിരിച്ചു പിടിയ്ക്കാനും അത്യുത്തമമാണ്.

* മഞ്ഞള്‍ - എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ പൊടി.ദിവസവും ഒരു നുള്ള് മഞ്ഞൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ചെറുതല്ല. ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.

* ഇലക്കറികള്‍, നട്‌സ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഉലുവ, ഇഞ്ചി, ശര്‍ക്കര, മുന്തിരി, ചെറുനാരങ്ങ എന്നിവയെല്ലാം തന്നെ ലിവര്‍ ക്ലീന്‍ ചെയ്യാന്‍ നല്ലതാണ്. ദിവസവും യോഗ ചെയ്യാം. കാസ്റ്റ് അയേണ്‍ പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിയ്ക്കാം. നല്ല ഉറക്കം പ്രധാനം.

* കരിമ്പ് ജ്യൂസ് - ലിവര്‍ ഡീടോക്‌സിഫൈ ചെയ്യാന്‍, അതായത് ലിവറിലെ വിഷാംശം 

പുറന്തള്ളാന്‍ ചില വഴികളുണ്ട്. ഇതില്‍ ആയുര്‍വേദം അനുശാസിയ്ക്കുന്ന ഒരു വഴിയാണ് കരിമ്പ് ജ്യൂസ് വെറും വയറ്റില്‍ കുടിയ്ക്കുന്നത്. ഇത് 15 ദിവസം അടുപ്പിച്ച് കുടിയ്ക്കാം. ഫ്രഷ് കരിമ്പു ജ്യൂസ് വേണം കുടിയ്ക്കാൻ. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവറിലെ വിഷാംശം പുറന്തള്ളുന്നു. ഇത് സൂര്യാസ്തമയ ശേഷം കുടിയ്ക്കരുത്. പ്രാതലിന് ഒരു മണിക്കൂര്‍ മുന്‍പായും ഉച്ചഭക്ഷണ ശേഷം 2 മണിക്കൂര്‍ ശേഷവും ഇതു കുടിയ്ക്കാം.

മഞ്ഞപ്പിത്തം ബാധിച്ചാല്‍ ഡോക്ടര്‍മാർ ഇത് നിര്‍ദേശിക്കാറുണ്ട്. ഇതില്‍ ഇഞ്ചി, നാരങ്ങ എന്നിവയും ചേര്‍ക്കാം.

English Summary: Some healthy ways to remove toxins from the liver

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds