മുടിയിൽ പുരട്ടാൻ ഇതിലും നല്ലൊരു താളിയില വേറെയില്ല . ചെറിയ കുറ്റികാടുകയിൽ നിറയെ കാണപ്പെടുന്ന, കൗതുകം ജനിപ്പിക്കുന്ന നിറഭേദങ്ങളുമായി നിൽക്കുന്ന വെള്ളില റൂബിയേസി കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടിയാണ്.ഇതിന്റെ ഇംഗ്ലീഷ് നാമം മുസാണ്ട Mussaenda എന്നാണ്. ഇതിന്റെ മറ്റു പല വകഭേദങ്ങൾ പിന്നീട് വീടുകളിലെ പൂന്തോട്ടങ്ങൾക്കു അലങ്കാരമായി. അമ്മ കറുത്ത്, മകൾ വെളുത്ത്, മകളുടെ മകളൊരു സുന്ദരി എന്ന കടങ്കഥയിൽ പറയുന്നതും ഈ വെള്ളിലയെത്തന്നെയാണ്. പച്ച ഇലകൾ, വീണ്ടും വെള്ള ഇലകൾ, പിന്നീട് വളരെ കളർഫുൾ ആയ പൂവുകൾ. വെള്ളിലയുടെ ഈ രൂപഭാവമാറ്റമാണ് ഈ കടംകഥയ്ക്കു ആധാരം.
ഏകദേശം ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന വെള്ളില പറമ്പുകളിലെ നിത്യസാന്നിധ്യമാണ്. നല്ല ബലമുള്ള തടിച്ച കാണ്ഡമാണിവക്ക്. ഇരുണ്ട തവിട്ടുനിറത്തിൽ കാണപ്പെടുന്ന ഇവയുടെ തടി ശിഖരങ്ങളോടു കൂടിയതായിരിക്കും. വേരുകൾ താരതമ്യേന ഉറപ്പേറിയവയും.evergreen in backyard , up to 1 m to 2 m tall. Stem stout with good strength. Dark brown with woody branches. The roots are relatively strong
കരിഞ്ഞ പച്ചനിറത്തിലുള്ള ഇലകളാണ് വെള്ളിലയുടേത്. ഇടത്തരം വലിപ്പമുള്ള ഇലകൾ കാണ്ഡത്തിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വളരെ ചെറിയ ഇലഞെട്ടുകളാണിവക്ക്. ദീർഘവൃത്താകൃതിയിൽ അഗ്രഭാഗം കൂർത്ത ഇലകൾ മിനുസമില്ലാത്തതാണ്.
ഈ സസ്യങ്ങളെ ആകർഷകമാക്കുന്ന വെളുത്ത നിറത്തിലുള്ള ഇലകൾ ചില പൂക്കളുടെ ബഹുദളങ്ങൾ രൂപാന്തരപ്പെട്ട് വെള്ളിലകളായിത്തീരുന്നവയാണ്. വെളുത്ത നിറത്തിലുള്ള ഈ ഇലകളുടെ സാന്നിധ്യം വെള്ളിലക്ക് പ്രത്യേക ഭംഗി പ്രദാനംചെയ്യുന്നു. ഇലയെന്ന് തെറ്റിദ്ധരിപ്പിക്കത്തക്കവിധമുള്ള വെളുത്ത ഇലകൾ ഉള്ളതുകൊണ്ടാവാം ഇവക്ക് വെള്ളില എന്ന പേരുതന്നെ ലഭിച്ചത്. വെള്ളിലയ്ക്കും ഇലയുടെ ആകൃതി തന്നെയാണ് പൂക്കൾക്കു തൊട്ടുതാഴെയാണിവ കാണപ്പെടുന്നത്.
വളരെ ചെറിയ പൂക്കളാണിവയുടേത്. സാധാരണയായി ചുവപ്പു നിറത്തിൽ കാണപ്പെടുന്ന ഇവക്ക് നീണ്ട പൂഞെട്ടുകളാണുള്ളത്. ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലും വെള്ളിലയുടെ പൂക്കൾ കാണാറുണ്ട്. അഞ്ചിതളുകളുളള പൂക്കൾ ഒറ്റയൊറ്റയായാണ് കാണപ്പെടുന്നത്. കൂട്ടമായി കാണപ്പെടുന്ന സഹപത്രങ്ങൾക്കു നടുവിൽ ഒരു പുഷ്പമാണുണ്ടാവുക.
വരണ്ട സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന വെള്ളിലയുടെ കൊമ്പ് മുറിച്ച് നട്ടാണ് പുനരുൽപാദനം നടത്തുന്നത്. മാർച്ച് മാസത്തിൽ ചെടി നടുന്നതാണുത്തമം. അമ്ലത്വമുള്ള മണ്ണാണ് ഇവയുടെ വളർച്ചക്ക് അനുയോജ്യം. നല്ല ഈർപ്പമുളള്ള മണ്ണിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇവക്ക് കൃത്യമായ ജലസേചനം ആവശ്യമാണ്. വര്‍ഷത്തിൽ രണ്ടു തവണ വളപ്രയോഗം നടത്തുന്നതും നല്ലത്.
പണ്ടുകാലങ്ങളിൽ നിലംമെഴുകുമ്പോൾ കറുത്ത നിറത്തിനായി വെള്ളിലയുടെ ഇലകൾ ഉപയോഗിച്ചിരുന്നത്രേ. കൂടാതെ തലയിൽ തേക്കാനുളള താളിയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ആകര്‍ഷകമായ വെളളിലയുടെ വർഗ്ഗത്തിൽപ്പെട്ടതാണ് മുസാണ്ടയും. ഇവ രണ്ടും ഉദ്യാനങ്ങളിൽ നട്ടു വളർത്താറുണ്ട്. ഇപ്പോൾ അധികമായി വെള്ളിലയും മുസാന്റയും കാണപ്പെടുന്നില്ല.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഈ ഇലകൾ കഴിച്ചുനോക്കൂ, പ്രമേഹരോഗത്തിന് കുറവുണ്ടാകും
#Farmer#herbs#agriculture#FTB
Share your comments