ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്‌കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ് പേര്. ശാസ്ത്രീയ നാമം കുമിനും സിമിനും.പല ജീവിതശൈലി രോഗങ്ങളും തടയാനുള്ള മികച്ച ഒരു പ്രതിവിധിയാണ് ജീരകം.
ജീരകം പലതരംVariety of cumin
ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലാണ് ജീരകങ്ങള്‍. കറികളില്‍ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം സ്വാദ് മാത്രമല്ല അസുഖങ്ങള്‍ക്കും ഔഷധമാണെന്നും നമുക്കറിയാം. വായുകോപത്തിനും ജീരകം ഉത്തമമാണ്. നാമേറെ ഉപയോഗിക്കുന്ന ജീരക വെള്ളം പ്രതിരോധ ശേഷി നല്‍കുന്നതിന് ഉത്തമമാണെണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.
ചെറിയ ജീരകത്തിന്റെ ഔഷധഗുണങ്ങള്‍(Medicinal properties of small cumin)
വിശപ്പിനെ വര്‍ദ്ധിപ്പിക്കും, വായുവിനെ മാറ്റും, ദഹനത്തെ കൂട്ടും, കണ്ണിന് ഗുണകരമാണ്, തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും . ഗര്‍ഭാശയ ശുദ്ധിക്കും, പനി മാറാനും ജീരകം ഉപയോഗിക്കാം.
ജീരകവും അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് ശമനം ലഭിക്കും. ചിറ്റമൃതിന്റെ നീരില്‍ അല്പം ജീരകം ചതച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനിക്കും, പ്രമേഹത്തിനും ഏറെ നല്ലതാണ്.
സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് നന്നാറിയും,കൊത്തമല്ലിയും, ജീരകവും ചേര്‍ത്ത് തിളപ്പിച്ചു വറ്റിച്ച വെള്ളം തണുത്ത ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രികള്‍ ശുദ്ധമായ പശുവിന്‍ നെയ്യും, ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. തേള്‍ വിഷം കുറയാന്‍ ജീരകം പൊടിച്ച്, തേനും, ഉപ്പും, വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നത് നല്ലതാണ്. ജീരകം പൊടിച്ചു ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ധിക്ക് ആശ്വസം ലഭിക്കും.
വ്യായാമം ചെയ്ത ശേഷം ജീരക വെള്ളം കുടിക്കുന്നത് അരക്കെട്ടിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ദഹന എൻസൈമുകളുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുവാൻ ജീരകം സഹായകരമാണ്
ജീരക വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ സഹായിക്കുന്നു.
ജീരകം ഗ്യാസിന് പ്രതിവിധി Cumin- Remedy for gas
ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് ജീരകം പശുവിന്‍ നെയ്യില്‍ വറുത്ത് അരച്ച് പുരട്ടിയാല്‍ കുരു പഴുത്ത് പൊട്ടുന്നതായിരിക്കും.ജീരകം, കൊത്തമല്ലി, എന്നിവ സമം എടുത്ത് അരച്ച് കല്‍ക്കമാക്കി പശുവിന്‍ നെയ്യില്‍ കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ധി, അരുചി എന്നിവയ്ക്ക് ശമനം ലഭിക്കും. ജീരകം, എള്ള്, ഉലുവ എന്നിവ സമം എടുത്ത് കഷായം വെച്ച് ആറിയ ശേഷം ശര്‍ക്കര മേമ്പടി ചേര്‍ത്ത് 3 ദിവസം കഴിച്ചാല്‍ ആര്‍ത്തവം സമയക്രമം തെറ്റാതെ ഉണ്ടാകുന്നതിന് ഫലപ്രധമാണ്. നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകവും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ചാറിയ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് നല്ലതാണ്.ശരീരത്തിലുണ്ടാകുന്ന ഉഷ്ണത്തിനും, ചൊറിച്ചിലിനും ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം തണുത്തതിനുശേഷം ശരീരത്തില്‍ ഒഴിച്ചു കുളിക്കുന്നത് നല്ലതാണ്.
ജീരകത്തിലെ വിറ്റാമിൻ ഇ ഉള്ളടക്കം ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമായി നിലനിർത്താൻ സഹായിക്കുന്നു. ജീരകം ഒരു ആന്റിമൈക്രോബയൽ ഏജന്റാണ്, ഇത് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കുന്നു.
Share your comments