വാഴയിൽ നിന്നുള്ള എന്തെങ്കിലും ഉത്പന്നങ്ങൾ ഉപയോഗിക്കാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല. നിത്യേനയുള്ള ആഹാരത്തിൽ വാഴയില്‍ നിന്നും നിരവധി വിഭവങ്ങളാണ് നാം ഉപയോഗിക്കുന്നത്. വാഴപ്പിണ്ടി, വാഴക്കൂമ്പ്, വാഴപ്പഴം, വാഴമാങ് എന്നിങ്ങനെ എല്ലാം ഉപയോഗിക്കും.വാഴക്കൂമ്പ്, വാഴച്ചുണ്ട്, വാഴകുടപ്പൻ എന്നു പൊതുവെ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശനങ്ങൾക്കുള്ള പ്രതിവിധിയാണ്. കറയും ചവർപ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിർത്തുന്ന വാഴക്കൂമ്പ് ഉപയോഗിച്ച് രുചികരമായ സൂപ്പ്, കട്ട്ലെറ്റ്, തോരൻ, ഒഴിച്ചുകറി എന്നിവ ഉണ്ടാക്കാം.
വാഴപ്പഴത്തെക്കാള്‍ ജീവകം അടങ്ങിയ വാഴക്കൂമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. . പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.വാഴക്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും . പ്രമേഹം ഉള്ളവര്‍ വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ഇരുമ്പിൻ്റെ കുറവ് കൊണ്ടാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും,രക്തത്തിലെ ഓക്സിജൻ്റെ അളവ് കൂട്ടാനും സഹായിക്കും.ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്. കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും.ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയട്ടുള്ളതിനാൽ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും
വാഴക്കൂമ്പ് നല്ലതാണ്.
Share your comments